Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 29, 2012

തള്ളേടെ ഒരു ഗമ


ഇന്റര്‍വ്യൂ കഴിഞ്ഞ് കാത്തിരിക്കുകയാണ് മല്‍ബു. ഏതു ജോലി ആയാലും ഇന്റര്‍വ്യൂവിനു ശേഷം തീരുമാനം അറിയുന്നതുവരെ ഇത്തിരി ചങ്കിടിപ്പ് ആര്‍ക്കുമുണ്ടാകും. അതു രണ്ടു ദിവസമാണെങ്കില്‍ രണ്ടു ദിവസം. പുതിയ മേച്ചില്‍പ്പുറം തേടുന്നത് ഈ ദിവസങ്ങളില്‍ അല്‍പം സ്ലോ ആക്കും. യെസ് ഓര്‍ നോ അറിഞ്ഞിട്ടു മതിയല്ലോ അടുത്ത തെരച്ചില്‍. പക്ഷെ, മല്‍ബുവിന് അങ്ങനെയൊന്നുമില്ല. ഇതിപ്പോള്‍ കിട്ടാതെ എവിടെപ്പോകാനെന്ന മട്ട്. ഇതുപോലെ എത്ര ജോലി വന്നു, പോയി?

ഇന്റര്‍വ്യൂ, ടെസ്റ്റ് എന്നൊക്കെ കേട്ടാ തോന്നും ഏതോ വലിയ ജോലിയാണെന്ന്. അങ്ങനെയൊന്നുമല്ല, ഇപ്പോള്‍ ആളെ കിട്ടാനില്ലാതായിരിക്കുന്ന ഹൗസ് ഡ്രൈവറാണ് തസ്തിക. പണി കൊണ്ടുവന്ന ആശാനോട് അപ്പോള്‍ തന്നെ മല്‍ബു പറഞ്ഞതാണ്. 

നിങ്ങള്‍ പോയി പണി നോക്ക് മാഷേ. ഹൗസ് ഡ്രൈവര്‍ പണിക്ക് ഇന്റര്‍വ്യൂവും കൊണ്ടു വന്നിരിക്കുന്നു.

പക്ഷേ അറിഞ്ഞു നോക്കിയപ്പോള്‍ അല്‍പം ആകര്‍ഷണമുണ്ട്. മോശമല്ലാത്ത ശമ്പളം, താമസ സൗകര്യം, വീട്ടില്‍ അധികം ആളുകളില്ല. ഒന്നോ രണ്ടോ പേരെ വൈകിട്ടൊന്നു പുറത്തിറക്കി കറക്കിക്കൊണ്ടു വരണം. ഇതിനൊക്കെ പുറമെ കാലാകാലം വീട്ടു ഡ്രൈവറായി തുടരേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ഒന്നോ രണ്ടോ മാസത്തിനുശേഷം ഇവരുടെ കമ്പനിയില്‍ ഡ്രൈവറുടെ ഒഴിവു വരും, അപ്പോള്‍ അങ്ങോട്ടു മാറാം.


ഇതൊക്കെ കേട്ടാണ് മല്‍ബു ഇന്റര്‍വ്യൂവിനു പോയത്.

കമ്പനിയില്‍ ജോലിക്ക് കയറുക എന്നത് ഏതൊരു ഹൗസ് ഡ്രൈവറുടേയും മിതമായ ആഗ്രഹമായിരിക്കും. വീട്ടിലെ ഡ്രൈവര്‍ പണി എത്ര ആയാസരഹിതമാണെങ്കിലും വീട്ടുകാരികളെ സൂഖുകളില്‍ കൊണ്ടുപോയുള്ള കാത്തിരിപ്പ് സഹിക്കാനാവില്ല. ചില വീട്ടുടമകള്‍ക്കാണെങ്കില്‍ ഹൗസ് ഡ്രൈവറെന്നാല്‍ വീട്ടുവേലക്കാരനാണെന്നാണ് വെപ്പ്. അങ്ങനെ പണികള്‍ പലതു പറയുമ്പോള്‍ ഡ്രൈവറാണെന്നു പറഞ്ഞ് കോളറ് പിടിച്ചു നില്‍ക്കാനൊന്നും പറ്റില്ല.
 

മല്‍ബുവിന്റെ അനുഭവത്തില്‍ ഏറ്റവും ദുഷ്‌കരമാണ് ഈ വീട്ടുഡ്രൈവര്‍ പണി. എന്നിട്ടും പിടിച്ചുനില്‍ക്കുന്നത് വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്.
 

ഇന്റര്‍വ്യൂ വലിയ കാര്യമൊന്നുമായിരുന്നില്ല. സ്ഥിരമായി നില്‍ക്കില്ലേ? ഇടക്കുവെച്ച് മതിയാക്കിപ്പോകുമോ? റൂട്ടൊക്കെ അറിയാമല്ലോ എന്നൊക്കെ  ആയിരുന്നു ചോദ്യങ്ങള്‍. ഇന്റര്‍വ്യൂ ചെയ്ത മാന്യനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ ഗമ മാത്രമേ മല്‍ബുവിന് പിടിക്കാതിരുന്നുള്ളൂ.
 

അല്‍പം കഴിഞ്ഞപ്പോള്‍ ആശാന്‍ വിവരവുമായി എത്തി. മല്‍ബു മാത്രമല്ല, മുറിയില്‍ മറ്റുള്ളവര്‍ക്കും അറിയാന്‍ കൊതി ഉണ്ടായിരുന്നു.
വന്ന ഉടനെ ആശാന്‍ പറഞ്ഞു.


ഓന്റെ നാവ് പോക്കാണ്. പണിക്ക് ഓനെ വേണ്ടാന്ന് ആ തള്ള തീര്‍ത്തു പറഞ്ഞു.
എന്താ സംഭവം? ഇപ്പണിയില്ലെങ്കില്‍ വേറെ പണി. ആ തള്ളേടെ ജോലി കണ്ടിട്ടൊന്നുമല്ല മല്‍ബു ഇങ്ങോട്ട് വണ്ടി കയറിയത്. ആശാന്‍ തെളിച്ചു പറ. 


നാടു വിടുന്നവന്‍ ആദ്യം നാവുനന്നാക്കണം. മൂര്‍ച്ചയുള്ള വാള്‍തലപ്പില്‍ ഉരച്ച് നാവു നന്നാക്കി വന്നാലെ പുറംനാട്ടില്‍ ഗതി പിടിക്കൂ. ആ കഴിവങ്ങനെ വെറുതെ കിട്ടുകയൊന്നുമില്ല. നല്ല പരിശീലനം വേണം. അതിരാവിലെ എഴുന്നേറ്റ് വാളിനു മൂര്‍ച്ച കൂട്ടിയ ശേഷം നാവു നന്നായി പ്രയോഗിക്കണം. 

നിങ്ങള്‍ ഇതെന്താ ഇപ്പറയുന്നത്. എന്റെ നാവിനെന്തു പറ്റി. ഞാനെന്തു പറഞ്ഞൂന്നാ? മല്‍ബുവിന് ചൊറിഞ്ഞുവന്നു തുടങ്ങി. 

അവര്‍ രണ്ടു പേരും ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ താന്‍ എന്താണ് പറഞ്ഞത്? ഭാഗ്യത്തിനാ നിന്നെ അവര്‍ വെറുതെ വിട്ടത്. ഞാന്‍ എന്തു പറയാന്‍. ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ മറുപടി നല്‍കി. വിവരം അറിയിക്കാമെന്നു പറഞ്ഞു, മടങ്ങി. അത്രയേ ഉണ്ടായുള്ളൂ.
 

ഇത്രയേ ഉണ്ടായുള്ളൂ അല്ലേ. പിന്നെ അവര്‍ക്കെന്താ ഭ്രാന്തുണ്ടോ? നിന്റെ നാവ് മോശാന്നു പറയാന്‍.

അവര്‍ക്ക് വേറെ ആരെെയങ്കിലും കിട്ടിക്കാണും. നമ്മളെ ഒഴിവാക്കാന്‍ പറഞ്ഞതായിരിക്കും. എന്റെ ഭാഗത്തുനിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ല- മല്‍ബു പറഞ്ഞു.


അതൊന്നുമല്ല. നീ ആ സിനിമേന്ന് പകര്‍ത്തിയതാ അവിടേം പയറ്റിയത്. ആളുകള്‍ സംസാരിക്കുമ്പോള്‍ നേര്‍ക്കു നേരെ പറയണം. അവരു കേള്‍ക്കാതെ പിറുപിറുക്കുന്നത് സിനിമേല്‍ പറ്റും. ജീവിതത്തില്‍ പറ്റില്ല. അവര് ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ നീ തള്ളേടൊരു ഗമ എന്നു പറഞ്ഞില്ലേ? 


ഓ അത്. അവരുടെ ഇരിപ്പും ഭാവവും എനിക്കൊട്ടും പിടിച്ചില്ല. അതോണ്ട് ഞാന്‍ മനസ്സില്‍ അങ്ങനെ പറഞ്ഞിരുന്നു. അവിടെ എന്താ മനോഗതം അറിയുന്ന മെഷീനുമുണ്ടോ? ക്യാമറ കണ്ടിരുന്നു. ഇത്തിരി ശബ്ദം കൂടിപ്പോയിക്കാണും. എന്നാലും ഞാന്‍ പറഞ്ഞത് മലയാളത്തിലല്ലേ? അവര്‍ രണ്ടു പേരും അറബികളും. 

അവിടെയാണ് നിനക്ക് തെറ്റിയത്. ആ സ്ത്രീ അറബിയൊന്നുമല്ല. പണ്ടു പണ്ടേ ഇവിടെ വന്ന് അറബീനെ കല്യാണോം കഴിച്ച് താമസിക്കുന്ന കൊയിലാണ്ടിക്കാരിയാണ് അവര്‍.
മല്‍ബുവിന്റെ നാവിറങ്ങിപ്പോയി.


36 comments:

അനശ്വര said...

ഹഹഹ..പണി പോയിക്കിട്ടി ല്ലെ? ഏത് നാട്ടില്‍ ചെന്ന് സംസാരിച്ചാലും മലയാളി കാണും എന്ന് കേട്ടിട്ടുള്ളത്..ശാരിയാണ്‌ കേട്ടൊ...മലയാളവും കേരളവും എത്താത്ത സ്ഥലമില്ലെന്നെ.
എന്തിനേറെ പറയുന്നു? കഅ്‌ബാലയത്തിന്റെ ഉള്ളിലെ തൂണില്ലെ? അത് വരെ കേരളത്തിലെ തേക്കാണ്‌. അത്രക്ക് ലോകം മുഴുവന്‍ പരന്ന് കിടക്കുന്നതാ കേരളവിഭവങ്ങളും കേരളീയരും...അല്ലെ?

khaadu.. said...

അറിയുന്ന ഭാഷയില്‍ രണ്ടെണ്ണം പറയാമെന്നു വച്ചാല്‍ അതും നടക്കില്ലെന്നായി.... ഇവിടെയും ഉണ്ട് കുറെ അറബികള്‍... മലയാളത്തിലെ തെറി വാക്കുകള്‍ മാത്രം കൃത്യമായി അറിയാം... അതിന്റെ ശരിക്കുള്ള അര്‍ഥം അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു തമാശ പറയുന്നത് പോലെയാണ് അവര്‍ മുട്ടന്‍ തെറികള്‍ പറയുന്നത്...

അനശ്വര said...

യ്യൊ..ഞാനാരുന്നൊ ഉത്ഘാടിച്ചത്...ശ്ശൊ..തേങ്ങ എടുത്തില്ലാരുന്ന്..അറിഞ്ഞില്ല..ഹ്മ്മ്..പോട്ട്

MyDreams said...

ഹ ഹ ഹ ....കൊള്ളാം ......എന്നാലും അവളുടെ ഒരു ഗമയെ .....എന്റെ മല്‍ബു അങ്ങനെ ആ പണിയും പോയി കിട്ടി അല്ലെ

keraladasanunni said...

നാവിന്‍റെ ഗുണംകൊണ്ട് പണി പോയി. ഇനി മറ്റൊന്ന് നോക്കാം അല്ലേ?

mini//മിനി said...

പണി പോയാലെന്താ,,, പോയ് വേറെ പണി നോക്കണം.

Vishnu NV said...

ഹഹഹ..നന്നായിട്ടുണ്ട്

Jefu Jailaf said...

ഇപ്പോഴാ ശരിക്കും " പണി " കിട്ടിയത്.. :) :)

പ്രഭന്‍ ക്യഷ്ണന്‍ said...

"ഉം...പണി കിട്ടി..!!!"
ആശംസകൾ..!!

രമേശ്‌ അരൂര്‍ said...

മലയാളിയുടെ നാവും മലയാളത്തിയുടെ ചെവിയും ..രണ്ടും മാച്ചു ചെയ്തു ..മല്ബൂ .:)

പട്ടേപ്പാടം റാംജി said...

ഈ ക്യാമറകള്‍ കൊണ്ട് ഒന്നിനും വയ്യാതായി. എവിടെ തിരിഞ്ഞാലും ഇത് തന്നെ. ഒരു രഹസ്യവും പാടില്ലെന്നായിട്ടുണ്ട് ഈയിടെയായി.

Hashiq said...

കൊയിലാണ്ടിക്കാരിക്ക് ഇത്ര ഗമയോ? !! തള്ളക്കറിയാം, മല്‍ബുവിനെ പണിക്കെടുത്താല്‍ അറബിയെ കെട്ടി ഇവിടെ കൂടിയ കാര്യം മല്‍ബു നാട്ടില്‍ നോട്ടീസ്‌ അടിക്കുമെന്ന് :-)

subanvengara-സുബാന്‍വേങ്ങര said...

അസ്സലായിട്ടുണ്ട്!!

MINI.M.B said...

അതെന്തായാലും നന്നായി..!

ente lokam said...

ഇഷ്ടപ്പെട്ടു..
അല്ലെങ്കിലും ഈ മല്ബുവിനു
നാക്കിനു നീളം അല്പം കൂടുതല്‍ ആണ്‌..
ഇപ്പൊ മനസ്സ് തുറന്നു എന്തെങ്കിലും പറയണം
എങ്കില്‍ 'എല്ലാം' അടച്ചു വെച്ചിട്ട് വേണം..!!

ഇവിടെ ഒക്കെ ഇപ്പൊ നല്ല മണി മണി ആയിട്ട്
മലയാളവും തഗലോഗും ഒക്കെ പറയുന്ന
അറബി കുഞ്ഞുങ്ങള്‍ ഉണ്ട്..ഈ രണ്ടു വകുപ്പിലും പെട്ട maids വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ പിന്നെ എന്താ ആദ്യം പഠിക്കുക...?? അത് തന്നെ മാതൃ ഭാഷ..അല്ല വളര്‍ത്തു ഭാഷ..അപ്പൊ എല്ലാ മല്ബുക്കളും സൂക്ഷിക്കണം..

faisalbabu said...

നാടു വിടുന്നവന്‍ ആദ്യം നാവുനന്നാക്കണം. മൂര്‍ച്ചയുള്ള വാള്‍തലപ്പില്‍ ഉരച്ച് നാവു നന്നാക്കി വന്നാലെ പുറംനാട്ടില്‍ ഗതി പിടിക്കൂ.........tips of the day ...!!!!!

ajith said...

Malbu...very interesting

Anuragg said...

ആശംസകൾ

TP Shukoor said...

യു എ ഇയില്‍ വന്ന കാലത്ത് കടയില്‍ ജോലി ചെയ്തിരുന്നു. അന്ന് എനിക്കും പറ്റിയിട്ടുണ്ട് ഇത് മാതിരി കുറെ...

പഥികന്‍ said...

മലയാളി വളരെപ്പെട്ടെന്നു തന്നെ എത്തിച്ചേരുന്നിടത്തെയാളാവും. നടപ്പും വേഷവിധാനങ്ങളുമൊക്കെ പെട്ടെന്ന് തന്നെ എടുത്തണിഞ്ഞ് അവരിലൊരാളാവുന്നതാണ് മലയാളിയുടെ മിടുക്ക്.

ചുമ്മാതല്ല, തള്ളേടെയൊരു ഗമ....

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

ഇനിയും നന്നാക്കാമായിരുന്നു ഈ പോസ്റ്റ്‌ ..നല്ല ഒരു കഥക്കുള്ള ത്രഡ്‌....ആശംസകള്‍ ............

Mohiyudheen MP said...

മലബാരീ കഫീൽ... ഹഹഹ

നന്നായി, ജിദ്ധയിൽ അത്തരക്കാരിയാ‍യ ഒരുത്തിയെ എനിക്കറീയാം

Echmukutty said...

മൽബുവായിട്ട് എന്താ കാര്യം ? കളഞ്ഞില്ലേ? ചുമ്മാ ആവശ്യമില്ലാത്തതൊക്കെ എഴുന്നളളിച്ചിട്ട്...ഇനി അടുത്ത ഇന്റർവ്യൂ നോക്കിക്കോ നേരം കളയാതെ...

Mohamedkutty മുഹമ്മദുകുട്ടി said...

പണി പോയാലെന്താ,മല്‍ബുവിന്റെ ഗമ കൂടിയില്ലെ?..ഇനി വേറെ പണി നോക്കാം.

ഷാജു അത്താണിക്കല്‍ said...

പാവം മല്‍ബു അക്കിടി പറ്റി പോട്ട് വേറെ ഇനിയും വരും :)

Pradeep paima said...

കൊള്ളാം മല്കൂ ...ചിലര്‍ ബ്ലോഗ്ഗിനി എന്ന് കരുതി ഒലിപ്പിക്കും..പിന്നെയാ അറിയുന്നെ അത് ആണെന്ന് ..

SHANAVAS said...

അപ്പോള്‍ ഭംഗിയായി...സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം..എവിടെയും..അല്ലെങ്കില്‍ പണി കിട്ടും..

- സോണി - said...

നോക്കീം കണ്ടും ഒക്കെ നിന്നാല്‍....

kams said...

nice story!

waiting for another malbu story

ഒരു കുഞ്ഞുമയില്‍പീലി said...

ഹാ ഹാ മല്‍ബു വിനു അത് തന്നെ വേണം :)

Vinodkumar Thallasseri said...

As usual good writing.

റോസാപൂക്കള്‍ said...

കൊള്ളാം.ഇഷ്ടപ്പെട്ടു.
ആത്മഗതം ഉച്ചത്തിലായിപ്പോയതിന്റെ ദോഷം.

Akbar said...

വളരെ നന്നാക്കി അവതരിപ്പിക്കാമായിരുന്ന ഒരു നല്ല ത്രെഡ് ഒട്ടും ഭംഗിയില്ലാതെ പോയി എന്നു പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. താങ്കളുടെ തിരക്ക് കാരണമാവാം. ഇത്തരം നല്ല ആശയങ്ങള്‍ താങ്കളുടെ ഒഴിവു സമയങ്ങളിലെക്ക് മാറ്റി വെച്ചാല്‍ നല്ല രചനകള്‍ ഈ തൂലികയില്‍ നിന്നു പിറക്കും.

എന്ത് എഴുതിയാലും കമന്റ്സ് വന്നും പോയുമിരിക്കും. let it come as routine or default comments. hope you are not enjoying it well. But the author remains burden to maintain and improve the quality of write-up consistently. So be patient to write and wait for a right time till u have nothing to do else or not busy. It’s only my own opinion as reader and you may ignore.

(പേര് പിന്നെ പറയാം) said...

ഇനി മുതല്‍ ഗമ കണ്ടാല്‍ ഊഹിച്ചോണം ആള് മലയാളി ആയിരിയ്ക്കുമെന്ന്........

yemceepee said...

ഇനിയെങ്കിലും ആത്മഗതങ്ങള്‍ സൈലന്റ് മോഡില്‍ ആക്കാന്‍ മറക്കരുത് :)

A..... said...

മല്‍ബു മല്ബി യന്ന നോവല്‍ നല്ല രസം ഉണ്ട് മ.അഷ്‌റഫ്‌ .തങ്ങളെ വളരെ രസമുള്ള കഥകള്‍ എഴുതണം കാരണം തങ്ങളുടെ മല്‍ബു ....<3

Related Posts Plugin for WordPress, Blogger...