Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 1, 2012

ആവതില്ലാത്തവന്‍


സാരമില്ല, കിതപ്പൊക്കെ അടങ്ങി മെല്ലെ നടന്നാല്‍ മതി.
ആശ്വസിപ്പിക്കുന്ന മല്‍ബുവിനെ നോക്കിയതല്ലാതെ അയാള്‍ ഒന്നും പറഞ്ഞില്ല.
കിതയ്ക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം.
ജാഥയില്‍ ആളുകളൊക്കെയും മുന്നോട്ടു നീങ്ങി. ജാഥ ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ലല്ലോ? നാടു വിട്ടവന്റെ ആയുസ്സു പോലെ തന്നെയാണ് അതും, വേഗം കൂടും.
നേര്‍ത്ത ശബ്ദത്തില്‍ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാം.
പ്രവാസി പുനരധിവാസം ഉടന്‍ നടപ്പിലാക്കുക
പ്രവാസികള്‍ കറവപ്പശുക്കളല്ല.
പ്രവാസികള്‍ക്ക് പണിയും പണിയായുധങ്ങളും നല്‍കുക.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീതി പാലിക്കുക.

ആരവം തീര്‍ത്തും ഇല്ലാതായി. എന്നാലും തളര്‍ന്നിരിക്കുന്നയാളെ ഉപേക്ഷിച്ചു പോകാന്‍ മല്‍ബുവിനു മനസ്സു വന്നില്ല. ആവതില്ലാത്തവന്‍ എവിടേലും തട്ടി വീണാലോ?
 

ഒട്ടും വയ്യാത്ത നിങ്ങള്‍ ഇങ്ങോട്ടു പോരേണ്ടിയിരുന്നില്ല. ഈ വയസ്സു കാലത്ത് ഒന്നു വീണാല്‍ മതി. പിന്നെ കിടക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനാവില്ല. ജാഥക്കാരെയൊന്നും അപ്പോള്‍ കാണില്ല.
മിണ്ടാന്‍ പോലുമാകാതെ തളര്‍ന്നിരിക്കുന്ന അയാളുടെ കണ്ണുകളില്‍ ദൈന്യത മാത്രം.
 

നിങ്ങള്‍ പോയ്‌ക്കോളൂ. ഞാന്‍ മെല്ലെ വന്നോളാം -പതിഞ്ഞ ശബ്ദത്തില്‍ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു.
സാരമില്ല, ജാഥ അവിടെ സമാപിച്ച് ഉദ്ഘാടനമൊക്കെ നടക്കട്ടെ. മന്ത്രി എത്തുമ്പോഴേക്കും നമുക്കും എത്താം. ലേറ്റാവാതിരിക്കാന്‍ വഴിയില്ല. ഇന്നു തന്നെയുണ്ട് മന്ത്രിക്ക് പത്ത് പരിപാടി. ഈ നട്ടുച്ചക്ക് പരിപാടി വെച്ചതു തന്നെ മന്ത്രിയുടെ സൗകര്യം നോക്കിയാണ്. ഇവിടെ ഏതോ ബിസിനസുകാരന്റെ വീട്ടില്‍ കല്യാണത്തിനു വരുന്നുണ്ട്. കൂട്ടത്തില്‍ നമുക്കും ഒരു ദര്‍ശനവും പ്രവാസി സേവയും.

എന്നെ കാത്തുനില്‍ക്കണ്ടന്നേ. നിങ്ങള്‍ പോയ്‌ക്കോളൂ. ഒരാള്‍ ബുദ്ധിമുട്ടിയാല്‍ മതിയല്ലോ? ഞാന്‍ രാവിലെ കഴിക്കേണ്ട ഗുളിക മറന്നു പോയി. അതോണ്ടാ ഈ ക്ഷീണവും കിതപ്പും. ചുണ്ടില്‍ ചിരി വരുത്തിക്കൊണ്ട് അയാള്‍ പറയാന്‍ ശ്രമിച്ചു. പണ്ടൊക്കെ ഞാന്‍ എത്രമാത്രം നടന്നതാ. ഇപ്പോള്‍ വേഗത്തില്‍  അര കിലോമീറ്റര്‍ നടന്നാ മതി. കിതപ്പു തുടങ്ങും. പിന്നെ അര മണിക്കൂറെങ്കിലും ഇരിക്കണം. സൗദിയിലായിരുന്നപ്പോള്‍ മലമുകളിലെ ഹിറ, സൗര്‍ ഗുഹകള്‍ പത്തു തവണയെങ്കിലും കയറിയിട്ടുണ്ട്. അയാള്‍ പഴയ ഓര്‍മകളിലേക്ക് പോകുകയാണ്.
 

സംസാരിക്കേണ്ട, തളര്‍ച്ച കൂടും. മല്‍ബു വീണ്ടും ആശ്വസിപ്പിച്ചു.
ഞാന്‍ ഒരു സോഡ വാങ്ങിക്കൊണ്ടുവരാം. അതു കുടിച്ചാല്‍ ക്ഷീണം പമ്പ കടക്കും.
 

ചെന്നുനോക്കിയപ്പോള്‍ കടയില്‍ സോഡയില്ല, കോള മാത്രം.
അതെന്താ സോഡ വെക്കാറില്ലേ?
ഇപ്പോള്‍ ആരു കുടിക്കും മാഷേ സോഡ. എല്ലാവര്‍ക്കും വേണ്ടതു കോളയും എനര്‍ജി ഡ്രിങ്ക്‌സും.
എന്നാല്‍ ഒരു എനര്‍ജി ഡ്രിങ്കെടുത്തോ. അതാ അയാള്‍ക്ക് കൊടുക്കാനാണ്.
ആ വയസ്സനോ. അയാള്‍ക്ക് കൊടുക്കണ്ടാട്ടോ. തട്ടിപ്പോകും. കോള കൊടുത്താല്‍ മതി.
മല്‍ബു കോളയുമായി ചെന്നു.
എന്താ സോഡ കിട്ടിയില്ലേ? ഇപ്പോള്‍ ഇവിടേം അങ്ങനെ തന്നെയാ എല്ലാവര്‍ക്കും വേണ്ടതു കോള. ബ്രോസ്റ്റും ഷവര്‍മയുമൊക്കെ അല്ലേ എല്ലായിടത്തും. അപ്പോള്‍ കോള മുഖ്യം തന്നെ.

എത്ര കാലം ഉണ്ടായിരുന്നു സൗദിയില്‍?
പതിനേഴാം വയസ്സില്‍ നാട്ടീന്നു വിട്ടതാ. ഇപ്പോള്‍ വയസ്സ് 65 ആയി. രണ്ടു വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. കുറച്ചു കാലം ബോംബേലുണ്ടായിരുന്നു. ബാക്കി മുഴുവന്‍ സൗദിയില്‍.
കോളയുടെ ബലത്തില്‍ ക്ഷീണം മാറിയപ്പോള്‍ അയാള്‍ വാചാലനായി.
മക്കളൊക്കെ ഒരു വഴിക്കായി. എല്ലാരും നല്ല നിലയില്‍ തന്നെ.  കിടന്നുറങ്ങാന്‍ ഒരു കൂര ഉണ്ടാക്കിയിരുന്നു. ബാക്കിയൊക്കെ മക്കളുടെ വിദ്യാഭ്യാസത്തിനാ ചെലവാക്കിയത്. അതുകൊണ്ട് അവരൊക്കെ രക്ഷപ്പെട്ടു.

ആവതില്ലാതെ ഇങ്ങനെ ഇറങ്ങി നടന്നാല്‍ പിള്ളേര് പറയില്ലേ?
ഏതു പിള്ളേര് അവരൊക്കെ അവരുടെ വഴിക്കല്ലേ. വീട്ടില്‍ ഞാനും ഓളും മാത്രം. പുറത്തിറങ്ങാറൊന്നുമില്ല. ഇതു പിന്നെ നമ്മുടെ നാണി പറഞ്ഞതോണ്ട് വന്നതാണ്. പ്രവാസികളുടെ കാര്യമല്ലേ. സംഘടന ഇഷ്ടം പോലെയുണ്ടെങ്കിലും ഇതു കൂടിയാവട്ടെ. പിന്നെ അവന്‍ ആയിരം രുപയും തന്നു, മരുന്നു വാങ്ങാന്‍. ജാഥക്ക് വന്നില്ലെങ്കില്‍ പണം തിരിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടാ സുഖമില്ലാഞ്ഞിട്ടും ഇങ്ങ് പോന്നത്. അവര്‍ക്ക് ആളാണല്ലോ, ആവതല്ലല്ലോ പ്രധാനം.
 

മല്‍ബുവിന്റെ മനസ്സ് മറ്റൊരു വഴിക്ക് പോകുകയായിരുന്നു.
ഇതു തന്നെ അല്ലേ പുനരധിവാസം. ആരോഗ്യം മുഴുവന്‍ മരുഭൂമിയില്‍ ഹോമിച്ച് തിരികെ എത്തുന്നവരെക്കൊണ്ട് വേറെ എന്തു കാര്യം. ജാഥത്തൊഴിലാളികളായി പാര്‍ട്ടികള്‍ക്ക് വീതിച്ചെടുക്കാം.
38 comments:

പട്ടേപ്പാടം റാംജി said...

ജാഥത്തൊഴിലാളികള്‍ അല്ലെ...?
പ്രവാസികള്‍ എത്രയൊക്കെ കണ്ടാലും കേട്ടാലും എപ്പോഴും ഇങ്ങിനെ ചെയ്യേണ്ടി വരികയും അവസാനം ഇങ്ങിനെ ആയിത്തീരുകയും ചെയ്യുന്നത് ഒരു തുടര്‍ക്കഥ പോലെ തുടരുകയാണ്, അവസാനമില്ലാതെ.

പുതുവത്സരാശംസകള്‍.

എം.അഷ്റഫ്. said...

പ്രവാസി പുനരധിവാസത്തിനു നിങ്ങള്‍ക്ക് വല്ല ഐഡിയയുമുണ്ടോ?

khaadu.. said...

ഇത്തവണയും പ്രവാസ വേദന നന്നായി പറഞ്ഞു...
പുനരടിവാസം എന്നത് നടക്കുന്ന സംഗതി ആണോ...? എങ്കിലല്ലേ ഐഡിയ കൊണ്ട് കാര്യമുള്ളൂ..?

subanvengara-സുബാന്‍വേങ്ങര said...

പ്രവാസത്തിന്റെ നോവും നെരിപ്പോടുകളും വരികളില്‍ തെളിഞ്ഞു കാണുന്നു.........അസ്സലായി!!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പ്രവാസിയുടെ പുനരധിവാസം ദയനീയമാണ്.എന്തോ വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു.

പുതുവൽസരാശംസകൾ........

ഞാൻ ആദ്യമായിട്ടാ ഇവിടെ. വായിച്ചപ്പോൾ വരാൻ വൈകിയതിൽ വിഷമം തോന്നി. സമയം പോലെ എല്ലാം വന്നു വായിക്കും.നല്ല എഴുത്ത് നല്ല അവതരണം....

കുസുമം ആര്‍ പുന്നപ്ര said...

ഇവിടെയുള്ള ജാഥ തൊഴിലാളികള്‍ നിങ്ങളെ അതിനനുവദിക്കുമെന്ന് തോന്നുന്നുണ്ടa??????????

ഫിയൊനിക്സ് said...

ആരോ പറഞ്ഞപോലെ മെഴുകുതിരി പോലെ ഉരുകിതീരുന്നു പ്രവാസ ജീവിതം. മറ്റുള്ളവര്‍ക്ക് വെളിച്ചമെങ്കിലും നല്‍കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആത്മനിര്‍വൃതി നേടാം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഈ ഐഡിയ തരക്കേടില്ല. നിത്യവും പണികിട്ടും.. പൈസയും... ഇതിലും വലിയ ഒരു പുനരധിവാസ പദ്ധതി ഉണ്ടാവില്ല.. നടക്കട്ടെ

Vp Ahmed said...

പ്രവാസ കാലത്ത് തന്നെ എല്ലാ പ്രവാസികളുടെയും മനസ്സില്‍ ചിന്തയുണ്ടായിരിക്കണം, ഒരു പുനരധിവാസം വരാനുണ്ടെന്ന്.
http://surumah.blogspot.com

പ്രഭന്‍ ക്യഷ്ണന്‍ said...

നിങ്ങളു വെര്‍തേ ഈ സത്യങ്ങളൊക്കെ എഴ്തി വച്ച് മനുഷേന്റെ ഉള്ള സമാധാനം കളയാതെ..!
ഒക്കെ ഒന്ന് മറന്നിരിക്കുവാരുന്നു..!
എന്തായാലും ഒരാഴ്ച്ചത്തെ ഉറക്കം പോയിക്കിട്ടി...!!

ആശംസകളോടെ..പുലരി

SHANAVAS said...

അങ്ങനെ പ്രവാസികള്‍ക്ക് ഇങ്ങനെയും ഒരു വേദന...ഇവിടെ ഇതൊക്കെയേ നടക്കൂ...ആശംസകളോടെ..

Jefu Jailaf said...
This comment has been removed by the author.
Jefu Jailaf said...

വിഷയം വളരെ നന്നായി പറഞ്ഞു. പ്രവാസി പുനരധിവാസം, കൂലികൊടുത്ത് അണികളെ ഉണ്ടാക്കല്‍.. malbu സിന്ദാബാദ്..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഓരൊ പ്രവാസിയായ മൽബുവിനും മൾബറിപ്പുഴുവിന്റെ അവസ്ഥയാണ് കേട്ടൊ ഭായ്

ചന്തു നായർ said...

നന്നായി എഴുതി........എല്ലാ ഭാവുകങ്ങളും....

mini//മിനി said...

കഥ നന്നായി പറഞ്ഞു,
പുതുവത്സരാശംസകൾ

Shukoor said...

അങ്ങനെയെങ്കിലും വയസുകാലത്ത്‌ പത്തു കാശ് കിട്ടുമെങ്കില്‍ അത് നടക്കട്ടെ.

എഴുത്ത് നന്നായിട്ടുണ്ട്.

ജീ . ആര്‍ . കവിയൂര്‍ said...

അവധി ആണോ ഇല്ലാത്തവന്‍
ഒരു സംശയം
കൊള്ളാം പ്രവാസികള്‍ക്ക് ആദ്യം സന്തോഷം പകരുന്നതും അവസാനം ദുഃഖം നല്‍കുന്നു ഈ അവധി

മുസാഫിര്‍ said...

പ്രവാസം തുടങ്ങിയിട്ടേയുള്ളൂ..
കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പ്രവാസിയുടെ സങ്കടങ്ങള്‍ മാത്രം..
വായിച്ചു തീര്‍ന്നപ്പോള്‍,
വഴിയോരത്ത് ഒറ്റപ്പെട്ടു പോയ ആ ആവതില്ലാത്തവന്‍
നാളെയുടെ ഞാനാണോ എന്ന് ഒരു ഉള്‍ഭയം..!

അല്ലെങ്കിലും,
പ്രവാസിക്ക് വേണ്ടി കണ്ണീഴുക്കാന്‍ ആരുണ്ടിവിടെ..
നാം പ്രവാസികളല്ലാതെ..?!

ആശംസകള്‍..

K@nn(())raan*خلي ولي said...

an idea can change your visa എന്നാണോ മല്‍ബൂ?

ആര്‍ക്കുവേണം പ്രവാസിയെ?
ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.

വീ കെ said...

പണ്ടു ജാഥയിലായിരുന്നു ജീവിതം.
ജീവിക്കാൻ വേറെ വഴി വേണമെന്നു തോന്നിയപ്പോഴാണ് ഗൾഫിലേക്കിരച്ചു കയറിയത്. ഇനി ഇവിടെന്ന് തിരിച്ചു ചെല്ലുമ്പോഴും അതു തന്നെ വേണ്ടി വരുമോ...?

ഓമന said...

ശരിക്കും മനസ്സില്‍ തട്ടി, എക്സ് മല്ബുവിന്റെ രൂപവും കൊള്ളാം താങ്ക്സ്

റോസാപൂക്കള്‍ said...

പാവം പ്രവാസി.
പ്രവാസിയുടെ ദുരിദങ്ങള്‍ പലയിടത്തും വായിചിട്ടുണ്ടെങ്കിലും ഇത് പക്ഷെ വല്ലാതെ ടച്ചിംഗ് ആയി.

ബെഞ്ചാലി said...

പ്രവാസിയുടെ പുനരധിവാസം ദയനീയമാണ്. പ്രവാസ വകുപ്പൊക്കെ ഒരു സ്ഥാനം കൊടുത്ത് വേണ്ടപെട്ടവരെ ഇരുത്താനല്ലാതെ...

സീയെല്ലെസ്‌ ബുക്സ്‌ said...

നന്നായി പറഞ്ഞു,
പുതുവത്സരാശംസകൾ

mottamanoj said...

പ്രവാസി എന്നാല്‍ നാട്ടില്‍ വേണ്ടത്ത്വന്‍ എന്നാണ് അര്ത്ഥം.

ഇനി നമുക്ക് എന്തു ചെയ്യാം.

നാട്ടില്‍ ജോലി എടുക്കുകയാണെങ്കിലും പ്രവാസി ആണെങ്കിലും അവനവന് കഴിയുന്നത് നാളെയ്ക്ക് കരുത്തിവയ്ക്കാന്‍ ഉള്ളത് ചെയ്യുക തന്നെ വേണം.

അല്ലാതെ മറ്റാരെങ്കിലും എന്‍റെങ്കിലും ചെയ്യും എന്നു കരുതുന്നത് മണ്ടത്തരം തന്നെയാണു

Mohamedkutty മുഹമ്മദുകുട്ടി said...

ആവതില്ലാത്തവനെക്കൊണ്ട് കോള കുടിപ്പിക്കേണ്ടിയിരുന്നില്ല. ബാക്കിയെല്ലാം ഓക്കെ.

Vinodkumar Thallasseri said...

പതിവുപോലെത്തന്നെ അനുഭവത്തിണ്റ്റെ ചൂട്‌ അറിയുന്നു. നല്ല പോസ്റ്റ്‌.

faisalbabu said...

അഷ്‌റഫ്‌ ക്ക ,,ഇത് പതിവ് ശൈലിയില്‍ നിന്നും അല്‍പ്പം വേറിട്ടൊരു പോസ്റ്റ്‌ ആയല്ലോ ?? വല്ലാത്ത നൊമ്പരമായി ഈ മല്‍ബു , ഒരു ജാഥക്ക് പോവാനുള്ള ആവതുമായി ഒരു ഈ മല്‍ബു നാട്ടിലെത്തി എന്ന് സമാധാനിക്കാം ,ഇതിനുപോലും സാധിക്കാത്ത എത്രയോ മല്‍ബുകള്‍ ??

കെ.എം. റഷീദ് said...

ഗള്‍ഫിന്റെ പള പള പ്പിന് പിന്നിലെ കഥകള്‍ ആരെങ്കിലും ചികഞ്ഞു നോക്കിയിട്ടുണ്ടോ? ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നും ഇല്ലാതെ ആ ദിവസങ്ങളിലില്‍ പകലന്തിയോളം പണിയെടുത്തിട്ടും സഹധര്‍മിണിക്കും കുട്ടികള്‍ക്കും ഒരു ടെലഫോണ്‍ പോലും ചെയ്യാന്‍ പറ്റാതെ റൂമില്‍ വിഷാദരോഗികളായി കഴിയുന്നവരെ നാം ഓര്‍ക്കാറുണ്ടോ?
ബ്രൂട്ടിന്റെ സ്പ്രേയും പൂശി, പോലീസ് ബ്രാന്‍ഡ്‌ കണ്ണട (ഡുപ്ലിക്കേറ്റ്) വെച്ച്
കൈയ്യില്‍ ഗോള്‍ഡ്‌ കളര്‍ വാച്ചും കെട്ടി കത്തിയടിച്ചു നടക്കുന്ന പ്രവാസിയെ അതികപേരും അറിയൂ. മരുഭൂമിയുടെ ഊഷരതയില്‍ വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാതെ ചുടുമണല്‍ വാരിത്തിന്നു രക്തം ചര്‍ദിച്ചു മരിക്കുന്ന പ്രവാസിയെ ആര്‍ക്കെങ്കിലും അറിയുമോ ?????????????

kochumol(കുങ്കുമം) said...

ഈ ഐഡിയ തരക്കേടില്ല...വയ്യാത്ത ആളെ കൊണ്ട് കോള കുടിപ്പിച്ചു ല്ലേ ..പിന്നെ ആയിരം രൂപ ഒന്നും കൊടുക്കൂല്ല സിന്ദാബാ വിളിക്കുന്നതിനു ..നിത്യവും പണികിട്ടും..പ്രവാസ വേദന നന്നായി പറഞ്ഞൂ ട്ടോ !!
പുതുവത്സരാശംസകൾ

ente lokam said...

ആവതില്ലാതവന്റെ ദുഃഖം നന്നായി
അവതരിപ്പിച്ചു...

വീ .പി.അഹമദ് പറഞ്ഞതും ശ്രദ്ധിക്കണം...

Mohiyudheen Thootha said...

അഷ്‌റഫ്‌ ഭായ്‌, ചിന്തിപ്പിക്കുന്ന കഥ. ഈ ലക്കം വളരെ നന്നായിട്ടുണ്‌ട്‌. മക്കളെല്ലാം നല്ലനിലയില്‍ തന്നെ , അവരൊക്കെ രക്ഷപ്പെട്ടു ! . ഈ വരികള്‍ മതി ഈ കഥയെ ഹിറ്റാക്കാന്‍... നര ബാധിച്ച പ്രവാസിയുടെ നേര്‍ ചിത്രം. തിരിഞ്ഞു നോക്കാത്ത തന്തമാര്‍ ഇത്‌ വായിച്ച്‌ വീണ്‌ടും നെടുവീര്‍പ്പിടട്ടെ, അവരുടേത്‌ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ! രാഷ്ട്രീയ മൂരാച്ചികള്‍ക്ക്‌ ബിസിനസുകാരന്‌റെ കല്ല്യാണത്തില്‍ പങ്കെടുക്കാനുള്ള നേരം സാമൂഹ്യ സേവനത്തിന്‌ ഉപയോഗിച്ച്‌ കൂടെ എന്ന് ചോദിച്ചിട്ട്‌ കാര്യമൊന്നുമില്ല. അത്‌ കൊണ്‌ട്‌ മിണ്‌ടാതിരിക്കാം... മനസ്സില്‍ തട്ടിയ രചന... അഭിനന്ദനങ്ങള്‍ !

സേതുലക്ഷ്മി said...

മനസ്സില്‍ തട്ടിയ എഴുത്ത്. പ്രവാസികളുടെ അനുഭവങ്ങളുമായി പരിചയമില്ല,എങ്കിലും നൊന്തു.

പാവപ്പെട്ടവന്‍ said...

പ്രവാസി പുനരധിവാസത്തിനു നിങ്ങള്‍ക്ക് വല്ല ഐഡിയയുമുണ്ടോ? എനിക്കാകെ ഇല്ലാത്ത ഒരു ഐഡിയ ആ കാര്യത്തിൽ മാത്രമാണു

the man to walk with said...

Best wishes

(പേര് പിന്നെ പറയാം) said...

പ്രവാസിയെ പറ്റി പലതും കേട്ടിട്ടുണ്ടെങ്കിലും അടുത്തറിയാന്‍ കഴിയുന്നത്‌ ഈ ബ്ലോഗുലകത്തിലെ പോസ്റ്റുകളില്‍ നിന്നുമാണ്. ചിന്തിപ്പിച്ചു..അടുത്ത പോസ്റ്റിനു വീണ്ടുമെത്താം.....

Echmukutty said...

പറയുമ്പോൾ എല്ലാറ്റിനും വേണം പ്രവാസിയെ..പ്രവാസിയ്ക്കു വല്ലതും വേണമെങ്കിൽ.....

വേദനിപ്പിയ്ക്കുന്ന വരികൾ

Related Posts Plugin for WordPress, Blogger...