Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 9, 2011

മഞ്ഞിനു മീതെ നിലാവ്

മല്‍ബു ഇത്രവേഗം മടങ്ങുമെന്ന് ആരും നിരീച്ചതല്ല.
എല്ലാവരെയും അറിയിച്ച്, കൊട്ടിഘോഷിച്ചു കൊണ്ടുള്ള ഒരു മടക്കം.
അഞ്ച് കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിന്റെ കോട്ടിട്ട ചൊങ്കന്‍ പടമാണല്ലോ പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നത്.
എന്നാലും ഇതെങ്ങനെ സാധിച്ചുവെന്ന് തിരക്കാത്തവരില്ല.
പ്രവാസത്തിനു ഇത്രവേഗം ഒരു ഫുള്‍ സ്റ്റോപ്പ് ? അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചോദിച്ചു. ഇരുപതും മുപ്പതും വര്‍ഷമായിട്ടും മടക്കയാത്രയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ തലയില്‍ പെയിന്റടിച്ചു നടക്കുന്നവരുടെ ഇടയില്‍.
മല്‍ബു മറുപടി പുഞ്ചിരിയിലൊതുക്കി.
കുത്തികുത്തി ചോദിക്കുന്നവരോട് പറയും. ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല. അഞ്ച് വര്‍ഷത്തെ പരിധി നിശ്ചിയിച്ചോണ്ടാ ഞാന്‍ വിമാനം കയറിയത്. അഞ്ച് തികയാന്‍ ഇനി ഒരു മാസം കൂടിയുണ്ട്. പോയിട്ടുവേണം മോനെ സ്‌കൂളില്‍ ചേര്‍ക്കാന്‍. ശിഷ്ടകാലം എന്റെ മല്‍ബിയോടൊപ്പം സുഖജീവിതം.
പിന്നെ പിന്നെ, പറഞ്ഞാ മതി. സുഖ ജീവിതം. പൊരിയുന്ന ചൂടും കുത്തനെ ഉയരുന്ന സാധനങ്ങളുടെ വിലയും. ആറു മാസം തികച്ചു നില്‍ക്കാനാവില്ല. നീയൊക്കെ അനുഭവിക്കും.
എന്നാലും നീ ചെറുപ്പമല്ലേ. നല്ലോണം ആലോചിച്ചോണ്ടു തന്നെയാണോ തീരുമാനമെടുത്തത്. പലര്‍ക്കും മടങ്ങിപ്പോയിട്ട് അവിടെ നില്‍ക്കക്കള്ളി കിട്ടിയിട്ടില്ല. വല്ലതും ഉണ്ടോ നാട്ടില്‍. അവിടെ പോയി എന്തു ചെയ്യാനാ പ്ലാന്‍.
നല്ല സുഹൃത്തുക്കളുടെ അന്വേഷണവും ഉപദേശവും തുടര്‍ന്നു.
അങ്ങനെയിരിക്കെയാണ്  മല്‍ബുവിനു പേരുദോഷം വരുത്തിക്കൊണ്ട് ലുങ്കി ന്യൂസുകളുടെ പ്രവാഹം തുടങ്ങിയത്.

വെറുമൊരു ഹൗസ് ഡ്രൈവറായ മല്‍ബു ഇത്ര വേഗം എങ്ങനെ പ്രവാസത്തിന് ആണിയടിക്കും. അതിന്റെ ഗുട്ടന്‍സ് ലുങ്കി ന്യൂസ് ഉമടകള്‍ക്ക് ഒരു തരത്തിലും പിടികിട്ടുന്നില്ല. അവര്‍ പലമാതിരി കഥകള്‍ പരത്തി. രഹസ്യവിവരങ്ങളുടെ കുത്തൊഴുക്ക്.
അറബിച്ചി വലിയ ഒരു കിഴി നല്‍കിക്കാണും.
അല്ലെങ്കില്‍ അവിടെനിന്ന് എന്തേലും അടിച്ചു മാറ്റിക്കാണും.
തായ്‌ലന്റ് ലോട്ടറി കിട്ടിക്കാണും.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഓഫര്‍ സാധനങ്ങള്‍ വാങ്ങി കടകളില്‍ കൊടുത്ത് നല്ലോണം സമ്പാദിച്ചിട്ടുണ്ടാകും.
ഇതില്‍ അവസാനം പറഞ്ഞതാണ് അല്‍പമെങ്കിലും യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. അല്ലാതെ അറബിച്ചി കിഴുക്കല്ലാതെ കിഴി നല്‍കിയിട്ടേയില്ല. സൂപ്പര്‍മാര്‍ക്കറ്റീന്ന് സോപ്പ് പൊടിയും പാല്‍പ്പൊടിയും ഓഫറില്‍ വാങ്ങി മറിച്ചു വിറ്റാല്‍ കിട്ടുന്നതിന് ഒരു കണക്കില്ലേ ഇഷ്ടാ. നട്ടാല്‍ മുളക്കാത്തെ നുണയൊന്നും ഇങ്ങനെ എഴുന്നള്ളിക്കരുത്. ജോലി കഴിഞ്ഞ് ഒഴിവുള്ള സമയത്ത് ഓഫറുകള്‍ തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തേടി പോകാറുണ്ട്. അതു മനസ്സിലാക്കിയ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഒരാള്‍ക്ക് വാങ്ങാവുന്ന ഒരിനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

അവന്‍ വല്ലതും അടിച്ചുമാറ്റിക്കാണുമെന്നും അതുകൊണ്ടാണ് വേഗം തടി സലാമത്താക്കുന്നതെന്നും ലുങ്കി ന്യൂസ് പരന്നത് മനസ്സിലാക്കി തന്നെയാണ് മല്‍ബുവിന്റെ മനസ്സില്‍ ഐഡിയ ഉദിച്ചത്. ഒളിച്ചോടി പോകുന്നതല്ലെന്നും എല്ലാവരെയും അറിയിച്ചുകൊണ്ടുതന്നെയാണ് പോക്കെന്നും നാലാളെ ബോധ്യപ്പെടുത്തുക.
ഒരു ഫോട്ടോ പത്രത്തില്‍ വരുത്തുക. അങ്ങനെ അടുത്ത കൂട്ടുകാരെ വിളിച്ച് പാര്‍ട്ടി ഏര്‍പ്പാടാക്കി. ബ്രോസ്റ്റും സെവനപ്പും.
അങ്ങനെയാണ് അടുത്ത ദിവസം പടം സഹിതം വാര്‍ത്ത വന്നത്.
അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിനു കൂട്ടുകാര്‍ യാതായയപ്പ് നല്‍കി.
ബ്രോസ്റ്റിനു മീതെ സെവനപ്പും വലിച്ചു കുടിച്ച  ശേഷം പല്ലില്‍കുത്തി രസിക്കുന്നതിനിടെ കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ മല്‍ബു അറിഞ്ഞോ അറിയാതെയോ തന്റെ വിജയഗാഥ അവതരിപ്പിച്ചു. മഞ്ഞിനുമീതെ നിലാവ് പെയ്തതു പോലെ.

അതിന്റെ തുടക്കവും വളര്‍ച്ചയും തിളങ്ങുന്ന ഇന്ത്യയിലാണ്. ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉള്ള കാശ് തട്ടിക്കൂട്ടി ഇത്തിരി സ്ഥലം വാങ്ങിയിരുന്നു. അന്ന് മൂന്ന് ലക്ഷത്തിനു കിട്ടിയ റബര്‍ തോട്ടത്തിനു ഇപ്പോള്‍ വില 75 ലക്ഷമായിട്ടുണ്ട്.
ഇവിടെ വന്നതിനുശേഷം  രണ്ട് ലക്ഷത്തിനു വാങ്ങിയ 10 സെന്റിന് 20 ലക്ഷവുമായി. ഇനി ജീവിക്കാന്‍ ഇതൊക്കെ മതി. എന്താ പോരേ?

46 comments:

എം.അഷ്റഫ്. said...

അഞ്ച് വര്‍ഷം കൊണ്ടു നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിനെ കുറിച്ച് സംശയം. ഇരുപതും മുപ്പതും വര്‍ഷായിട്ടും തലയില്‍ പെയിന്റടിച്ച് കഴിയുന്ന മല്‍ബുകള്‍ക്കിടയില്‍ ഇതെങ്ങനെ സാധിച്ചു. അതും ഹൗസ് ഡ്രൈവറായ മല്‍ബു.

Nasar Mahin said...

നന്നായിട്ടുണ്ട്. വിഷയം തീര്‍ത്തും ആനുകാലികം! ഒരു പക്ഷെ കല്യാണം കഴിഞ്ഞപ്പോള്‍ സ്ത്രീധനമായി കിട്ടിയ പവന്‍ കണക്കിന് സ്വര്‍ണം വീട്ടിലുണ്ടായിരിക്കാം! അത്‌ കാരണം ഇവിടെ സമാധാനമായി ഉറങ്ങാന്‍ കഴിയാഞ്ഞിട്ട്‌ പോകുന്നതായിരിക്കും! റബ്ബര്‍ തോട്ടവും തെങ്ങിന്‍ തോട്ടവുമൊന്നും ആരും അടിച്ചു മാറ്റില്ലല്ലോ.

എം.അഷ്റഫ്. said...

നോക്കണേ, നാസര്‍ മല്‍ബുവിന്റെ ചിന്ത. ഒരു കാരണം താ... ഞാനൊന്ന് നാട്ടില്‍ പോകട്ടേ. വായനക്ക് നന്ദി

nazar said...

kollam. nannayirikkunnu.
suspense nilanirthi

Nazar

പട്ടേപ്പാടം റാംജി said...

സ്ഥലം വാങ്ങിയവര്‍ എല്ലാം രക്ഷപ്പെട്ടിട്ടുണ്ട്. വാങ്ങാത്തവര്‍ വാങ്ങിയവരെ നോക്കി അസൂയപ്പെടുന്നു, അവര്‍ ഭാഗ്യവാന്മാര്‍ എന്ന് പറഞ്ഞ്.
നന്നായിരിക്കുന്നു.

Pradeep paima said...

നന്നായി എഴുതി ഭാവുകഗല്‍

ajith said...

വാസ്തവം. മുമ്പ് രണ്ടുലക്ഷത്തിന് വാങ്ങിയ 46 സെന്റ് സ്ഥലം ഇന്ന് അരക്കോടി പറഞ്ഞു എന്റെ ഗ്രാമത്തില്‍. മല്‍ബുവിന് തിരിച്ച് പോകാന്‍ തോന്നുന്നതില്‍ അതിശയമുണ്ടോ...?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വാസ്തവം .............നാട്ടില്‍ ഇപ്പോള്‍ സ്ഥിതി അങ്ങിനി ഒക്കെ തന്നെ .
ഇനി ഒരഞ്ചു വര്ഷം കൂടി ഇവിടെ നിന്നാല്‍ കിട്ടുന്ന തുക മല്‍ബു കണക്കു കൂട്ടിക്കാനും ..

Noushad Koodaranhi said...

athaanu sathyam....innu rakshappetta apoorvvam malbukalili oruvante ee jeevitha vijaya rahasyam pole.....

panadoll ------ ravoof said...

എനിക്ക് സ്ഥലം ഒന്നും ഇല്ലാത്തതുകൊണ്ട് ഗള്‍ഫില്‍ തന്നെ ഇപ്പോഴും... നന്നായിട്ടുണ്ട്

കടവന്‍ said...

ങ്ങ്ഗ് ഹീഈഈ... ഞമ്മക്കൊന്നും ഈ പുത്തി പോയില്ലാല്ലോ മോനെ ..ആയപ്പോ ടിവിയും vcrഉം അല്കുല്ത് സാധനങ്ങളും നാട്ടാര്‍ക്കും വിട്ടാര്‍ക്കും കൊട്ത്തത് മിച്ചം...

Naushu said...

സ്ഥലം വാങ്ങിയിട്ട് പോന്നാ മതിയായിരുന്നു....:)

Jefu Jailaf said...

ഫാഗ്യവാന്‍ തന്നെ. കുറച്ചു സ്ഥലം വാങ്ങിച്ച്ചിട്ടിരുന്നുവെങ്കില്‍ ഉള്ള സ്ഥലത്ത് ഒരു കിണര്‍ കുത്താനുള്ള കാശെങ്കിലും ഒത്ത്തേനെ. നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചു കാലികമായ സംഭവം..:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അതെ ...
പണ്ടുമുതലെ പൊന്നിലും , സ്ഥലത്തിലും പണമിറക്കിയവരെല്ലാം മബുവിനെ പോലെ രക്ഷപ്പെട്ടവർ..!

keraladasanunni said...

സ്ഥലത്തിന്‍റെ വില ദിവസംതോറുമാണ് കൂടുന്നത്. നല്ല എഴുത്ത്.

ജിമ്മി ജോൺ said...

ഇതുപോലെ 5 വർഷം കഴിഞ്ഞ് തിരികെ പോകാമെന്ന് കരുതി വന്നതാണ്.. പക്ഷേ, മറ്റ് പലരെയും പോലെ, വർഷം 10 ആയിട്ടും തിരികെ പോകുന്ന കാര്യം ആലോചനയിൽ പോലുമില്ല ഇപ്പോൾ!!

എല്ലാ മൽബൂസിനും വേണ്ടിയുള്ള ഈ ഗുണപാഠം നന്നായിരിക്കുന്നു..

(നാട്ടിൽ സ്ഥലമില്ലാത്ത മൽബൂസുകളേ, നിങ്ങളുടെ കാര്യം കട്ടപ്പൊഗ..)

Arafath Kochipally said...

ഇ മല്ബു വില്‍ക്കുന്ന റബ്ബര്‍ എസ്റ്റേറ്റ്‌ വാങ്ങാന്‍ 75 ലക്ഷം വേണ്ടേ ??? അതു ഉണ്ടാകുന്നത് വരെ മറ്റു മല്ബുകള്‍ അല്ബൈകും അടിച്ചു ജീവിക്ക തന്നെ രക്ഷ...

അമീന്‍ വി ചൂനുര്‍ said...

നന്നായിട്ടുണ്ട്.
ഹൗസ് ഡ്രൈവറായ മല്‍ബു.....
ഇതെങ്ങനെ സാധിച്ചു.?????

VellooraaN said...

നന്നായി.
കാലിക പ്രസക്തം. തുടര്‍ന്നും ഇത്തരം ആനുകാലിക പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമാറാകട്ടെ. ആശംസകള്‍

mottamanoj said...

എത്ര കിട്ടിയാലും മതിയാവില്ല എന്ന ആഗ്രഹാമാവും ചിലരെ വീണ്ടും വീണ്ടും പ്രാസിയായി ഇരിക്കാന്‍ പ്രേപ്രിപ്പിക്കുന്നത്.

മറ്റു ചിലരും ഉണ്ടാവാം.

എന്നാലും നാട്ടില്‍ നിന്ന് വിടുംബോഴുള്ള ആവശ്യങ്ങള്‍ ആല്ല പ്രവാസി ആയതിനു ശ്വ്ഷം ഉള്ളത് എന്നത് സത്യം തന്നെ

Anonymous said...

ശരിയാണ്. ആ ബുദ്ധി നമക്കങ്ങു പോയില്ല കെട്ടോ. എന്തിനാ ഈ ഗള്‍ഫില്‍ നിന്ന് ഞാന്‍ കഷ്ടപ്പെടുന്നത്. മല്‍ബു ചെയ്തതു പൊലെ ഉള്ള സ്ഥലങ്ങള്‍ അങ്ങു വിറ്റാല്‍ പോരേ. തീരുമനിച്ചു. എത്രയും പെട്ടെന്ന് നാടു പറ്റാന്‍.........

റഹീം

Anonymous said...

ശരിയാണ്. ആ ബുദ്ധി നമക്കങ്ങു പോയില്ല കെട്ടോ. എന്തിനാ ഈ ഗള്‍ഫില്‍ നിന്ന് ഞാന്‍ കഷ്ടപ്പെടുന്നത്. മല്‍ബു ചെയ്തതു പൊലെ ഉള്ള സ്ഥലങ്ങള്‍ അങ്ങു വിറ്റാല്‍ പോരേ. തീരുമനിച്ചു. എത്രയും പെട്ടെന്ന് നാടു പറ്റാന്‍.........

റഹീം

khaadu.. said...

എല്ലാവരുടെയും ആഗ്രഹം ഇത് തന്നെയല്ലേ..എങ്ങനെയെങ്കിലും നാട് പിടിക്കണം എന്ന്...
ആശംസകള്‍...
(((ഗള്‍ഫില്‍ വന്നതില്‍ പിന്നെ...സ്ത്രീധന വിരോധം മാറ്റി വച്ചാലോ എന്നോരാലോജന ഇല്ലാതില്ല......))

കുഞ്ഞൂസ് (Kunjuss) said...

എത്ര കിട്ടിയാലും പോരാ എന്നു കരുതുന്നവര്‍ക്കും, ഉള്ളത് വേണ്ട പോലെ പ്രയോജനപ്പെടുത്തുന്നവര്‍ക്കും മല്‍ബു ഒരു മാതൃക തന്നെ...

കവിത്വം തുളുമ്പുന്ന തലക്കെട്ട്‌ ഒരുപാടിഷ്ടമായി...!

സീയെല്ലെസ്‌ ബുക്സ്‌ said...

നന്നായി എഴുതി

എം.അഷ്റഫ്. said...

നാസര്‍ മാഹിന്‍, വെറും നാസര്‍, റാംജി, പ്രദീപ്, അജിത്, അബ്ദുല്‍ ജബ്ബാര്‍, നൗഷാദ് കൂടരഞ്ഞി, റഊഫ് (കുഞ്ഞാലിക്കുട്ടിയുടെ അനിയന്‍ പുയ്യാപ്ല അല്ല), കടവന്‍, നൗഷു, ജെഫു, ബിലാത്തിക്കാരന്‍ മുരളീ മുകുന്ദന്‍, കേരളദാസനുണ്ണി, ജിമ്മി ജോണ്‍, അറഫാത്ത് കൊച്ചിപ്പള്ളി (യാസര്‍ അറഫാത്തിനോട് കടപ്പാട്), കവി അമീന്‍ വി ചൂനൂര്‍, വെള്ളൂരാന്‍, മനോജ് (എന്റത്ര മൊട്ടയല്ല), റഹീം, ഖാദു, കുഞ്ഞൂസ്, സീയെല്ലെസ് അങ്ങനെ വന്നു പോയ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി.

faisalbabu said...

അഷറഫ്‌ ബായ്‌ !!! ആദ്യമായാ ഇവിടെ ,,നിങ്ങളുടെ മെയില്‍ എനിക്കൊരു നല്ല ബ്ലോഗിലേക്കുള്ള വഴി തുറന്നു ,,അതിനു ആദ്യമേ നന്ദി !!
-----------------------------------ഈ മല്‍ബുക്കഥ .വര്‍ത്തമാന കാല ജീവിതത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ..
റിയല്‍ എസ്റ്റേറ്റ്‌ മാഫിയ യുടെ കൈകളിലാണ് കേരളമിപ്പോള്‍ ..ഈ പോസ്റ്റു ഒന്ന് കൂടി ഇഷാട്ടപെടാന്‍ കാരണം ,,കഴിഞ്ഞയാഴ്ച ഞങള്‍ യാത്രയാക്കിയ ഒരു സുഹൃത്ത് ഈ കഥയിലെ ഒരു മല്‍ബുവാണ് ,,,ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു മൊട്ടക്കുന്ന് ,അലിഗഢ് സര്‍വകലാശാലയിലേക്കുള്ള വഴിയായതിനാല്‍ ,ലക്ഷകണക്കിന് രൂപ വില പറഞ്ഞപ്പോള്‍ ,അറന്നൂര്‍ റിയാല്‍ ശമ്പളത്തിന് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അദ്ദേഹം ഇതിലെ മല്‍ബു വിനെ പ്പോലെ ബൈ ബൈ ചൊല്ലി നാട്ടിലേക്ക് വിട്ടു !!
---------------------
ആശംസകള്‍

Niaz said...

Dear Ashraf,You have conveyed the theme with little exaggeration. Good. Keep it up.

kochumol(കുങ്കുമം) said...

വാസ്തവം നേരത്തെ വസ്തുക്കള്‍ വാങ്ങി ഇട്ടവര്‍ക്കു നല്ലകാലം ....പൈസ കളയാതെ സൂക്ഷിച്ചു വച്ചവര്‍ക്കു ഗോവിന്ദ.......മല്‍ബു എല്ലാ ആള്‍ക്കാര്‍ക്കും ഒരു മാതൃകയായിട്ടോ നന്നായി ....

ഹാഷിക്ക് said...

കാര്‍ഗോ കമ്പനികള്‍ക്ക് കൊടുത്ത കാശ് മാത്രം മിച്ചം പിടിച്ചിരുന്നെങ്കില്‍ മല്‍ബു പോകുന്ന ഫ്ലൈറ്റിന് പലര്‍ക്കും പോകാമായിരുന്നു .

പ്രഭന്‍ ക്യഷ്ണന്‍ said...

ഹൊരു പത്തുസെന്റ് സ്ഥലമുണ്ടാരുന്നെങ്കില്‍.....!
ഹും..! പോയ പുത്തി..ആന പിടിച്ചാലും പോരൂല്ലാ മക്ലേ...!!!

ഇവിടെ ആദ്യാണ്.
അസ്സലായെഴുതി.
ഒത്തിരിയാശംസകളോടെ..പുലരി

RehimNK said...

പുതിയ പ്രതീക്ഷകളുമായി നാട്ടിലേക്കു പോയ നമ്മുടെ സ്വന്തം malbu നാട്ടില്‍ ചെന്നപ്പോള്‍ എല്ലാ കൊടികളും മല്ബി യും കൂടുകാരും കൈകലക്കിയത് കണ്ടോ അല്ലെങ്കില്‍ വസ്തു വില്കാന്‍ വേണ്ടി ബ്രോകെര്മാരെ ഏല്പിച്ചു പറ്റിപോയതിനാലോ തകര്‍ന്ന മനസ്സോടെ പുതിയ വിസക്ക് വേണ്ടി കത്തയച്ചു കാത്തിരിക്കുന്ന പുതിയ കഥ വരാതിരികട്ടെ . Rehim NK

കുമാരന്‍ | kumaran said...

മൽബു പോയ പോലെ തിരിച്ചു വരും. കണ്ടോ..

Mohamedkutty മുഹമ്മദുകുട്ടി said...

ശിഷ്ടകാലം എന്റെ മല്‍ബിയോടൊപ്പം സുഖജീവിതം. ...
അപ്പോ അതാണു കാ‍രണം, ഇല്ലെങ്കില്‍ മല്‍ബി കൈവിട്ടു പോകും. ഇപ്പോ കാണുന്ന പത്ര വാര്‍ത്തകളൊക്കെ ആ ടൈപാ..
മല്‍ബു ആളു പുത്തിമാനാ..!!!

Lipi Ranju said...

ശ്ശെടാ, ഒരാള്‍ളെങ്കിലും നല്ല ബുദ്ധി തോന്നി, അത്യാഗ്രഹം കാണിക്കാതെ തിരിച്ചു നാട്ടില്‍ പോയി കുടുംബത്തോടൊപ്പം ജീവിക്കാം എന്ന് കരുതിയപ്പോ സമൂഹത്തിനില്ലാത്ത സംശയങ്ങള്‍ ഇല്ല ! പാവം മല്‍ബു...

സംഭവം ഇഷ്ടായിട്ടോ. പ്രവാസികളേ... , വെറുതെ കുറ്റം പറയാന്‍ നില്‍ക്കാതെ, പോയ പോലെ തിരിച്ചു വരും എന്ന് കുശുമ്പ് പറയാതെ, ഈ മല്‍ബുനെ കണ്ടു പഠിക്കൂ.. :)

എം.അഷ്റഫ്. said...

@ ലിപി രഞ്ചു.. പ്രവാസികള്‍ മടങ്ങണം എന്നാണോ ലിപിയും പറയുന്നത്. വന്‍പുരോഗതി നേടിയിരിക്കുന്ന ഇന്ത്യയിലേക്ക് മടങ്ങു അവസരങ്ങള്‍ കാത്തിരിക്കുന്നു എന്ന് ഇവിടെ വന്നു പലരും പറയാറുണ്ട്. പക്ഷേ, പോയവര്‍ അതുപോലെ ഇങ്ങോട്ടു മടങ്ങുന്നു.
@മുഹമ്മദ്കുട്ടി. വാര്‍ത്തകളൊക്കെ കാണുന്നുണ്ട്. മല്‍ബുകളുടെ നെഞ്ചുപിളര്‍ക്കുന്നത്. പക്ഷേ എന്തു ചെയ്യാം. പ്രവാസം ഒരു നിയോഗമായിപ്പോയില്ലേ.
@ കുമാരന്‍. വാസ്തവം പറഞ്ഞു. മല്‍ബുവിനു മടങ്ങാതിരിക്കാനാവില്ല.
@റഹീംഎന്‍കെ.- ശരി തന്നെ പോയപലരും വിസക്ക് വേണ്ടി വിളിക്കുന്നു.
@ഹാഷിക്ക്. വാസ്തവം. മല്‍ബുകള്‍ ഇനിയെങ്കിലും യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് മടങ്ങണം.
@ കൊച്ചുമോള്‍. അപുര്‍വം മല്‍ബുകള്‍എന്നും ്മാതൃക തന്നെ. മറ്റുള്ളവര്‍ ആരയൊക്കെയോ പഴിച്ച് നാളുകള്‍ തള്ളി നീക്കുന്നു. പ്രതീക്ഷകള്‍ അവരെ ജീവിപ്പിക്കുന്നു.
@നിയാസ്ജീ.. പോയി നോക്കൂ. വിലയില്‍ അതിഭാവനയില്ലെന്ന് ബോധ്യമാകും. ഇപ്പോള്‍ ഇത്തിരി ഇടിവൊക്കെയുണ്ടെന്ന് പറയുന്നു. വാങ്ങാന്‍ പോയാലറിയാം.
@ഫൈസല്‍ബാബു. അതുതന്നെ യഥാസമയം പ്രവര്‍ത്തിച്ചതിന്റെ ഫലം അനുഭവിക്കുന്ന ഒട്ടേറെ മല്‍ബുകള്‍ നമുക്ക് ചുറ്റുമുണ്ട്.
@പ്രഭന്‍-ഭൂമി പോകട്ടെ. കയ്യിലിരിപ്പുണ്ടെങ്കില്‍ സ്വര്‍ണം വാങ്ങണമെന്നാണ് ഇപ്പോള്‍ മല്‍ബുവിന്റെ ചിന്ത. സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ടാവില്ലെന്ന് സംശയിക്കുന്ന മല്‍ബുകള്‍ക്കിടയില്‍ ധീരന്മാര്‍ അനവധി.
വന്നു നോക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

ente lokam said...

ഇതാണ് മല്‍ബു ...
പക്ഷെ ചിലര് ഇതൊന്നും
പോര എന്ന് പറഞ്ഞു വീണ്ടും വാങ്ങും...
അവസാനം അനുഭവിക്കാന്‍...????
കൊള്ളാം നന്നായി ഈ മല്‍ബു പുരാണം..

സാമൂസ് -Samus said...

തിരികെ എത്തണമെന്നു തന്നെയാണു എല്ലാ പ്രവാസികളുടെ ആഗ്രഹം....നന്നായിട്ടുണ്ടു

My Blog: http://lekhaken.blogspot.com/

നാരദന്‍ said...

ഈ ബുദ്ധി ഗള്‍ഫിലും ഉപയോഗിചില്ലേ?

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പക്ഷെ എന്റെ ഒരു പത്തിരുപത് വർഷത്തെ ഒരു പ്രവാസ അനുഭവം കൊണ്ട് പറയുകയാണ്; ഇനി എത്ര കൊടി കുത്തിയ മൽബു ആണെങ്കിലും ശെരി, ഏറിയാൽ ഒരു ആറ് മാസം, മൽബു തിരിച്ച് വരും, തിരിച്ച് വന്നിരിക്കും...!!

(ജീവിക്കാനാവശ്യമുള്ളതു സമ്പാദിച്ച് എത്രയും വേഗം തിരിച്ച് പോകാൻ ആഗ്രഹമില്ലാത്ത ഏതെങ്കിലും പ്രവാസി ഇല്ലാതിരിക്കുമോ? പക്ഷെ നമ്മുടെ നാടല്ലെ.. ജീവിക്കാൻ സമ്മതിക്കുമൊ?? ഒരു വീട് വക്കാൻ തുടങ്ങുമ്പോൾ അവിടെ വരും നോക്ക് കൂലി.. പിന്നെ അങ്ങിനെ എന്തെല്ലാം... പ്രിയ മൽബൂ എത്രയും വേഗം മടങ്ങി വരൂ..!!)

Echmukutty said...

മൽബു നാട്ടിലേയ്ക്ക് വരട്ടെ....കഴിഞ്ഞു കൂടാനൊക്കെ വകയുണ്ട്. പിന്നെന്താ കുഴപ്പം?

പോസ്റ്റ് നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

നിശാസുരഭി said...

സത്യം..
മല്‍ബുവാണ് ബുദ്ധിമാന്‍ :)

എം.അഷ്റഫ്. said...

@എച്മു.. വരാന്‍ കൊതിയില്ലാത്തവര്‍ കാണില്ല. പക്ഷേ ഇവിടെ എത്തിപ്പെട്ടാല്‍ പിന്നെ ഊരിപ്പോരാനാകില്ല. മായികാവലയമൊന്നുമല്ല. കഴിയില്ല എന്നതു തന്നെ.
കണ്ടില്ലേ ആയിരങ്ങളിലൊരുവന്‍ പറയുന്നത്. ഏറിയാല്‍ ആറു മാസം-മല്‍ബു തിരിച്ചുവരുമെന്ന്. അതു തന്നെയാണ കഥ. തിരിച്ചുവരാതിരിക്കാന്‍ കഴിയില്ല.
@സാമൂസ് പറയുന്നതും അതു തന്നെ.
@നാരദന്‍. ഗള്‍ഫിലും ഉപോയിഗക്കാം. വരലിലെണ്ണാവുന്നവര്‍ക്കേ കഴിയൂ നാരദാ...
@ എന്റെ ലോകം പറയുന്നതാണ് മറ്റൊരു കാര്യം. തേച്ചപ്പാടില്ലാന്നു പറയാം.
എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

മാണിക്യം said...

മല്‍ബുവിനു ബുദ്ധിക്ക് വെളിവുണ്ട്
നല്ലതീരുമാനം
മല്‍ബു നട്ടെല്ലോടെ ശിഷ്ടംകാലം
നമ്മുടെ നാട്ടില്‍ മാനമായി ജീവിക്കട്ടെ...

ചീരാമുളക് said...

എന്തെങ്കിലുമൊക്കെ സ്വരുക്കൂട്ടി വെച്ച് ഇത്തിരി ഫൂമി വാങ്ങിയവരെല്ലാം കയ്ച്ചിലായി. പല മൽബുമാരും മല്ലുമാരുമൊക്കെ മൽബീസിനും കുട്ടി മൽബൻസിനുമൊപ്പം സുഖജീവിതം നയിക്കുന്നു. നല്ല കാര്യമല്ലേ? ബ്രോസ്റ്റ് കൊടുത്താലെന്താ?

എം.അഷ്റഫ്. said...

മാണിക്യം, ചീരാമുളക്.. വന്നതിനു നന്ദി.
എല്ലാവരുടേയും ആഗ്രഹം നാളികേരത്തിന്റെ നാട്ടില്‍ എത്രയും വേഗം മടങ്ങണമെന്നു തന്നെ. പക്ഷേ നടക്കില്ല.
അവസാനംവരെ പിടിച്ചുനില്‍ക്കാന്‍ എല്ലാവരും ശ്രമിക്കുന്നു, പ്രാര്‍ഥിക്കുന്നു.

Related Posts Plugin for WordPress, Blogger...