Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 21, 2013

ലൈക്ക് പിരാന്ത്




അതിരാവിലെ തുടങ്ങിയ വിളിയാണ്.
എടുക്കാന്‍ വേറെ ആളെ നോക്കണം. മല്‍ബു എടുക്കില്ല. വെറുതെയല്ല, കോഡ് നോക്കിയപ്പോള്‍ അതൊരു യൂറോപ്യന്‍ രാജ്യത്തുനിന്നാണ്. അങ്ങനെയുള്ള കോളുകള്‍ക്ക് റസ്‌പോണ്ട് ചെയ്താല്‍ മൊബൈലില്‍നിന്ന് കാശ് പോകുമെന്ന് കഴിഞ്ഞയാഴ്ച പത്രത്തില്‍ വായിച്ചിട്ടേയുള്ളൂ. മാത്രമല്ല, ഇതുപോലൊരു ഫോണ്‍ എടുത്തപ്പോള്‍ പോയിക്കിട്ടിയത് 25 റിയാലാണെന്ന് നാട്ടുകാരന്‍ നാണി പറഞ്ഞിട്ടുമുണ്ട്.
എടുക്കാതെയും വിളിക്കാതെയും തന്നെ ഫോണില്‍നിന്ന് ആഴ്ചയില്‍ കാശ് പോകുന്നുണ്ട്. അതൊന്നു ശരിയാക്കി കിട്ടാന്‍ കസ്റ്റമര്‍ കെയര്‍ വിളിച്ചു മടുത്തിരിക്കുമ്പോഴാണ് ഈ യൂറോപ്യന്‍ വിളി.
യൂറോപ്പില്‍നിന്ന് ആരും വിളിക്കാനില്ല. അങ്ങോട്ട് പോകാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ടെങ്കിലും പിന്നെ വേണ്ടെന്നു വെച്ചതാണ്. അതിനുമുണ്ട് കാരണം. ഓഫീസിലെ ജോണച്ചായന്റെ മകന്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയത് അവിടെനിന്ന് വംശവെറിയ•ാര്‍ മൊട്ടയടിച്ചു വിട്ടതിനാലാണ്. അതുകേട്ടപ്പോള്‍  മൊഴി ചൊല്ലിയതാണ് ആ മോഹം.
ദേ വീണ്ടും റിംഗ്. യൂറോപ്യന്‍ വിളി വിടുന്ന മട്ടില്ല. ഒന്നും രണ്ടു തവണയല്ല, പുലര്‍ച്ചെ മുതല്‍ പത്ത് തവണ വിളിച്ചിരിക്കുന്നു. ഇതെങ്ങനെ ബ്ലോക്ക് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഹൈദ്രോസിന്റെ വിളി.
മൊയ്തു വിളിച്ചിട്ടെന്താ ഫോണ്‍ എടുക്കാത്തത്. എന്തോ അത്യാവശ്യമുണ്ടു പോലും. ഇപ്പോ വിളിക്കും. എടുത്തേക്കണം.
അപ്പോള്‍ അതാണ് ഈ യൂറോപ്യന്‍ നമ്പര്‍.
സഹപ്രവര്‍ത്തകനായ മൊയ്തു രണ്ടാഴ്ചത്തെ ട്രെയിനിംഗിനു യൂറോപ്പിലേക്ക് പോയിരിക്കയാണ്. പല രാജ്യങ്ങളില്‍ പോകും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഫുള്‍ കമ്പനി ചെലവില്‍ ഒരു ടൂര്‍.
ഫേസ് ബുക്കില്‍ മെസേജ് ഇടാം എന്നൊക്കയാണ് പറഞ്ഞതെങ്കിലും ഒരു പെരുന്നാള്‍ ആശംസ പോലും ഇട്ടില്ല.
മൊയ്തു ഒരു സംഭവമാണ്.
ഓഫീസില്‍ അടുത്തടുത്താണ് ഇരിപ്പെങ്കിലും ഫേസ്ബുക്കിലൂടെയാണ് സംസാരം. രാഷ്ട്രീയ ചര്‍ച്ചകളും ബോസിനെ കളിയാക്കലുമെല്ലാം ഫേസ് ബുക്കിലൂടെ തന്നെ. ഒരു തരം അഡിക്ഷനാണ് മൊയ്തുവിന് ഫേസ്ബുക്ക്. ചിലപ്പോള്‍ ഓഫീസ് ടൈമിനും മുമ്പേ എത്തും ഫേസ്ബുക്ക് നോക്കാന്‍. എല്ലാവരും ഇറങ്ങിയാലേ ഓഫീസില്‍നിന്നിറങ്ങൂ. അതാണ് ആത്മാര്‍ഥതയെന്ന് ബോസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ജോലി മൊയ്തുവിനെ കണ്ടു പഠിക്കണം.
നാട്ടിലെ വാര്‍ത്തകള്‍ മാത്രമല്ല, വിദേശ വാര്‍ത്തകള്‍ പോലും അറിയാന്‍ മൊയ്തുവിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി. അയല്‍പക്കത്തെ ആട് പ്രസവിച്ച വാര്‍ത്ത പോലും ഉണ്ടായിരുന്നു ചിത്രസഹിതം മൊയ്തുവിന്റെ പേജില്‍.
വാരാന്ത്യ അവധി ശനിയാഴ്ചയാക്കിയത് നന്നായെന്നാണ് മൊയ്തുവിന്റെ അഭിപ്രായം. കാരണം ശനിയാഴ്ച എന്ത് അപ്‌ഡേറ്റ് ഇട്ടാലും ഞായറാഴ്ച പൊതുവെ കമന്റുകളും ലൈക്കുകളും കുറവാണ് പോലും. ഞായറാഴ്ച ഓഫീസ് തുറന്ന ശേഷം സജീവമായാല്‍ മതി, തിങ്കളാഴ്ച ഇഷ്ടം പോലെ ലൈക്കും കമന്റും കിട്ടിക്കോളും. ആലോചിച്ചുറപ്പിച്ചെഴുതുന്ന കുറിപ്പുകള്‍ക്കും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ലൈക്ക് കൂടിയാല്‍ മതി, മറ്റൊന്നും വേണ്ട മൊയ്തു ഹാപ്പിയാകാന്‍. ഒരു നൂറ് ലൈക്കുണ്ടെങ്കില്‍ അന്ന് സൂപ്പര്‍ ഹാപ്പി.
മൊയ്തുവിന്റെ അഡിക്ഷനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, ഫോണ്‍ ശബ്ദിച്ചു.
യൂറോപ്യന്‍ നമ്പറില്‍നിന്ന് മൊയ്തു തന്നെ.
എന്താ മാഷേ, ഒരു പെരുന്നാളാശംസ പോലും അയച്ചില്ലല്ലോ?  അങ്ങോട്ടൊരു പരിഭവം കാച്ചി.
അതിന് ഇവിടെ ഫേസ്ബുക്ക് തുറന്നിട്ടുവേണ്ടേ മല്‍ബൂ. നമ്മുടെ അവിടത്തെ പോലെയൊന്നുമല്ല ഇവിടെ. ഫേസ്ബുക്കൊന്നും തുറക്കാന്‍ പറ്റില്ല.
അതെന്താ,അവിടെ എഫ്.ബിക്കു നിരോധമുണ്ടോ?
നിരോധമൊന്നുമല്ല, അവിടത്തെ പോലെ ഇവിടെ ഓഫീസില്‍ എഫ്.ബി മാത്രമല്ല പല സൈറ്റുകളും ഉപയോഗിക്കാന്‍ പറ്റില്ല. നമ്മുടെ അവിടെ തന്നെയാണ് സ്വര്‍ഗം.
 ഇവിടെ എത്തിയതിന്റെ പിറ്റേന്ന് തന്നെ മല്‍ബുവിന് മെസേജ് അയക്കാന്‍ നോക്കിയതാ. എന്റെ കൈയിലുള്ള ടാബ് കേടായതു കൊണ്ട് ഇവിടത്തെ സൂപ്പര്‍വൈസറോട് ഞാന്‍ പറഞ്ഞു. ഒരു മെസേജ് അയക്കാനുണ്ടായിരുന്നു.
അയാള്‍ കംപ്യൂട്ടര്‍ ചൂണ്ടിക്കാട്ടി അയച്ചോളാന്‍ പറഞ്ഞു. പക്ഷേ, എഫ്.ബി തുറക്കാന്‍ നോക്കിയപ്പോള്‍ നോ ആക്‌സസ്.
ഫേസ്ബുക്കൊന്നും തുറക്കാന്‍ പറ്റില്ലെന്ന് അയാള്‍. വേണമെങ്കില്‍ ആര്‍ക്കാണ് മെസേജ് അയക്കുന്നതെന്ന് അവിടെയുള്ള ലോഗ് ബുക്കില്‍ എഴുതിവെച്ച് ഇ-മെയില്‍ അയച്ചോളാന്‍. നീ പിന്നെ ഇ-മെയില്‍ തുറക്കാത്ത ആളായതുകൊണ്ട് ഞാന്‍ അതിനു മെനക്കെട്ടില്ല.
ഇപ്പോള്‍ ഞാന്‍ വിളിച്ചത് നിനക്ക്  ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ ഒരു മെസേജ് ഇടാനാണ്. ഇല്ലെങ്കില്‍ ഞാന്‍ ചര്‍ച്ചകളില്‍ ഔട്ടായിപ്പോകും. ഫേസ്ബുക്ക് യൂസര്‍നെയിമും പാസ് വേഡും ഒക്കെ ഇ-മെയിലിലുണ്ട്. നീ ലോഗിന്‍ ചെയ്ത് മെസേജ് ഇട്ടാല്‍ മതി.
എന്തു അപ്‌ഡേറ്റാ ഇടേണ്ടത്.
മെയിലില്‍ ഞാന്‍ ഒരു ചിത്രം അയച്ചിട്ടുണ്ട്. അത് അപ്‌ലോഡ് ചെയ്ത ശേഷം താഴെ വി.എസും പറ്റിച്ചു എന്ന് എഴുതിയാല്‍ മതി. ബാക്കിയൊക്കെ എന്റെ ഫ്രന്റ്‌സ് ശരിയാക്കിക്കോളും. പിന്നെ ഇടയ്ക്കിടക്ക് ഫേസ് ബുക്ക് നോക്കി ഒരു 50 ലൈക്കായാല്‍ വിളിച്ചേക്കണം കേട്ടോ.
എന്നാല്‍ വെക്കട്ടെ.
ഒ.കെ എന്നു പറഞ്ഞതോടൊപ്പം എന്നാലും എന്റെ മൊയ്തൂ എന്നു കൂടി മല്‍ബുവിന്റെ വായില്‍നിന്ന് പുറത്തുവന്നു.




15 comments:

ajith said...

ലൈക്കഡിക്റ്റഡ്!!!

ഐക്കരപ്പടിയന്‍ said...

Liked !

M. Ashraf said...

Thanks ajithji and ഐക്കരപ്പടിയന്‍

കുഞ്ഞൂസ്(Kunjuss) said...

പോസ്റ്റിന് ലൈക് , ഇവിടെയൊക്കെ ഓഫീസ് സമയത്ത് ഫേസ്ബുക്ക് മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ ഒന്നും പാടില്ലെന്ന അലിഖിതനിയമമാണ്. ഓഫീസ് സമയം ജോലി ചെയ്യാന്‍ മാത്രം... അതു കഴിഞ്ഞ് ഒരു മിനിറ്റ് പോലും ഇരിക്കേണ്ടതില്ല.അത് കഴിവുകേടായാണ് കാണുന്നത്.

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

likky

a.rahim said...

പറഞ്ഞവനും വിമര്‍ശിച്ചവനും അവസാനം ഈ ബുക്കില്‍ സ്ഥലം കണ്ടെത്തി അതേ ലൈക്കിനും കമന്റിനും വേണ്ടി പെടാപാട് പെടുന്നു.

ആര്‍ക്കെങ്കിലും കൂടുതല്‍ ലൈക്ക് കിട്ടിയാല്‍ അയാളുടെ പോസ്റ്റിനെ കൂടുതല്‍ പേര്‍ അറിയുന്നു.... അംഗീകരിക്കുന്നു എന്ന അസൂയത് മറ്റൊരു മല്‍ബുവിനെ ഭയപ്പെടുത്തുന്നു എന്നത് രസകരമായി തോന്നുന്നു.

ഒരു പുസ്തകം ഇറക്കുന്നവന് അതിന്റെ വില്‍പ്പനയിലെ വണ്ണവും അതിന്റെ നല്ല അഭിപ്രായവും തന്നെയാണ് അയാളുടെ ആത്മസംതൃപ്തി...

അതുപോലെ തന്നെയാണ് ഇതുപോലെയുള്ള കാര്യങ്ങളും......



ശരിക്കും നാട്ടിലേക്ക് വെക്കേഷനോ മറ്റു സ്ഥലങ്ങളിലേക്ക് ജോലി ആവശ്യാര്‍ത്ഥമോ പോകുന്നു ഇത്തരം ഫെയ്‌സ്ബുക്ക് അഡിക്റ്റ് മല്‍ബുമാരുടെ ശരിയായ അവസ്ഥ ഇതു തന്നെയാണ്...

ഇങ്ങിനെ പോകുന്നവര്‍ യാത്രക്കുള്ള ടിക്കറ്റെടുക്കുന്നതിനു മുമ്പ് അവരുടെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളോട് ലീവിനപേക്ഷിക്കാറാണ് പതിവ്..

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാലും എന്റെ മല്‍ബൂ....ലൈക്കി...

ഷാജു അത്താണിക്കല്‍ said...

ഹഹ്ഹാ ജീവിതം തന്നെ ഫേസ്ബുക്കാ

മുകിൽ said...

oru like thannekam. ilenkil Moithu enthu vicharikum!

Akbar said...

എന്ത് ആക്സസ് ഇല്ലെങ്കിലും മൽബു ചെയ്യേണ്ടത് ചെയ്തിരിക്കും. ഒരു ലൈക് ഞാനും തന്നിരിക്കുന്നു..

mujeeb kaindar said...

ലൈക്കാനും കമെന്റാനും സമയത്തെ കൊല്ലാനും
എഫ് ബി അതല്ലാതെന്തു മോനെ
എന്‍റെ വാളിലെ പോസ്റ്റുകളില്‍ നീ വന്നു നോക്കിയിട്ട്
ലൈക്കണം എന്‍റെ പോന്നു മോളെ
---------------------------------------------------------------
ലൈക്കാനും കമെന്റാനും സമയത്തെ കൊല്ലാനും
എഫ് ബി അതല്ലാതെന്തു മോനെ
എന്‍റെ വാളിലെ പോസ്റ്റുകളില്‍ നീ വന്നു നോക്കിയിട്ട്
ലൈക്കണം എന്‍റെ പോന്നു മോളെ
***
Copied from:http://www.iylaseri.com/2012/03/blog-post.html#more

Abdul Wadhood Rehman said...

ലൈക്കോട് ലൈക്ക്

Muralee Mukundan , ബിലാത്തിപട്ടണം said...

ഐ ലൈക്കിറ്റ് ..!

Sidheek Thozhiyoor said...

ലൈക്കി ,കമന്റി.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

Like

Related Posts Plugin for WordPress, Blogger...