Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 8, 2012

ലീലേച്ചിയുടെ മത്തിയേറ്


മല്‍ബുവിന്റെ നാടായ തൊക്കിലങ്ങാടിയുടെ പ്രിയങ്കരി ആയിരുന്നു മീന്‍കാരി ലീലേച്ചി. അവരുടെ തലച്ചുമട് ഇറക്കിവെക്കാനും ഫ്രഷ് മീന്‍ വാങ്ങാനും ഗ്രാമത്തിലെ എല്ലാവരും മത്സരിച്ചു. ആ ലീലേച്ചിയുടെ മത്തിയേറ് കൊണ്ടവനാണ് ഗള്‍ഫുകാരനായി മാറിയ മല്‍ബു.
ബക്കാലയിലെ സീനിയര്‍മാരുടെ ഇടയിലെ പോക്കിന്റെ ഗുട്ടന്‍സ് കണ്ടെത്തി മുതലാളിയുടെ ശങ്ക ദൂരീകരിച്ചതു പോലെ മത്തിയേറിനു പിന്നിലും സാഹസികം എന്നൊന്നും പറയാന്‍ പറ്റാത്ത ഒരു കണ്ടുപിടിത്തമുണ്ട്.
 

ലീലേച്ചിയുടെ മത്തിക്കുട്ടയില്‍നിന്ന് പുറത്തെടുത്ത ഒരു രഹസ്യം. അതാകട്ടെ പിന്നീട് ജീവിതത്തില്‍  വിജയം കൈവരിക്കാനുള്ള ഒരു ടിപ്പായി മാറുകയും ചെയ്തു. എങ്ങനെ ആളുകളുടെ ഇഷ്ടം നേടാം എന്ന പേരില്‍  പുസ്തകം എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും  ഉള്‍പ്പെടുത്താം.
എ ടിപ്പ് ഫ്രം ലീലേച്ചി.
 

നാളുകള്‍ കഴിയുന്തോറും പുറത്ത് പ്രിയങ്കരനും അകത്ത് ദുഷ്ടനുമായി മാറിക്കൊണ്ടിരുന്നു മല്‍ബു. ലീലേച്ചിയുടെ രഹസ്യത്തില്‍നിന്ന് വികസിപ്പിച്ച ടെക്‌നിക്കും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.
അറിഞ്ഞു കൊണ്ടൊരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും സീനിയര്‍മാരുടെ മനസ്സ് അകന്നുപോയി. മുതലാളിയുടെ സ്വന്തക്കാരനെന്ന പട്ടം ചാര്‍ത്തപ്പെട്ടു. പക്ഷേ അതേക്കാളും മല്‍ബുവിന് ഇഷ്ടം സീനിയര്‍മാരോടൊപ്പം നില്‍ക്കാനായിരുന്നു.
പുകക്കാനായി നിങ്ങള്‍ ഇടക്കിടെ പുറത്തു പോകുന്നത് മുതലാളിയെ ഒരു സംശയരോഗിയാക്കുന്നുണ്ടെന്ന് അവര്‍ക്ക് ഒരു ക്ലൂ നല്‍കിയത് അതുകൊണ്ടാണ്.
പക്ഷേ, അവര്‍ അത് പോസിറ്റീവായി എടുത്തില്ല.
മുതലാളി പറയിപ്പിച്ചതാണെന്നു വിശ്വസിച്ചു. 
നേര്‍ക്കുനേരെ പറയാന്‍ പറയെടോ..
ഇതായിരുന്നു രണ്ടു പേരുടേയും  പ്രതികരണം. മുഖത്തു നോക്കി പറയാന്‍ ത്രാണിയില്ലാത്ത ഹമുക്ക് എന്ന് പിറുപിറുക്കുകയും ചെയ്തു.
മല്‍ബു പിന്നെ ഒന്നും പറയാന്‍ പോയില്ല.
കണ്ടു പഠിച്ചില്ലെങ്കില്‍ കൊണ്ടുപഠിച്ചോളും. ഇതായി സീനിയേഴ്‌സിനും പിന്നീട് മല്‍ബുവിനോടുള്ള നിലപാട്. മുതലാളിയുടെ സപ്പോര്‍ട്ടുണ്ടെന്ന് കരുതുന്നതിനാല്‍ മറിച്ചൊരു നില സാധ്യമല്ലായിരുന്നു.
ബക്കാലയില്‍ മാത്രമല്ല, എല്ലായിടത്തും മുതലാളിമാര്‍ തീര്‍ക്കുന്ന ഒരു സാഹചര്യമാണിത്. ചിലരോട് മമതയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കാര്യം കാണും. അതുകഴിയുമ്പോള്‍ മമത ഏറ്റുവാങ്ങിയവര്‍ വെറും കറിവേപ്പില.
മല്‍ബു പുറത്തെടുത്ത പുതിയ വിദ്യ മുതലാളിക്കും കസ്റ്റമേഴ്‌സിനും മുഹബ്ബത്ത് കൂട്ടുകയും സീനിയേഴ്‌സിന്റെ വിദ്വേഷം ഇരട്ടിപ്പിക്കുകയും ചെയ്തു.
സംഗതി നിസ്സാരമാണെങ്കിലും അതിന്റെ ഇഫക്ട് അപാരമായിരുന്നു.
തൊക്കിലങ്ങാടിയില്‍നിന്ന് കൊണ്ടുവന്ന ഈ ടെക്‌നിക്ക് മുംബൈയിലെ തിരക്കേറിയ ഗലിയില്‍ പരീക്ഷിച്ചപ്പോള്‍ പാതിയാണ് വിജയിച്ചതെങ്കില്‍ കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ വിജയം നൂറുശതമാനം.
കടയിലെത്തുന്ന ഓരോരുത്തരും എവിടെ മല്‍ബു എന്നു ചോദിക്കുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാനെത്തിയ അറബികളുടെ മുഖം മല്‍ബു ഇല്ലെങ്കില്‍ വാടും.
മല്‍ബു പയറ്റിയ വിദ്യയുടെ സ്ലോഗന്‍ ഇതായിരുന്നു.
'അത് ഇങ്ങളെടുക്കണ്ട'
മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ഈ വിദ്യയെക്കുറിച്ച് പറയുമ്പോള്‍ നടപ്പുറത്ത് കൊണ്ട മത്തിയേറ് ഓര്‍ക്കാതെ വയ്യ.
തൊക്കിലങ്ങാടി മുഴുവന്‍ നടന്നു തീര്‍ക്കുന്ന ലീലേച്ചിയുടെ കുട്ടയില്‍ എന്തു മീനായാലും രണ്ടായി വേര്‍തിരിച്ചിട്ടുണ്ടാകും. നടുക്ക് മീന്‍ കെട്ടിക്കൊടുക്കാനുള്ള ഇലയും കടലാസും.
ദാ അഞ്ചുറുപ്യക്ക് ഇതു തന്നേ എന്നു കസ്റ്റമര്‍ പറയുമ്പോള്‍ ലീലേച്ചി പറയും, സ്വകാര്യായിട്ട്.
അതെടുക്കണ്ട. കുറച്ചു മോശാണ്.
എന്നിട്ടവര്‍ കുട്ടയിലെ മറ്റേ പാതി ചൂണ്ടിപ്പറയും.
ഇതെടുത്തോളൂ, പളുങ്കാണ്.
ഒരു ദിവസം മല്‍ബു അതു കണ്ടുപിടിച്ചു.
ഒരേ ദിവസം വാങ്ങിയ ഒരേ മത്തിയാണ് കുട്ടയിലുള്ളതെന്ന് ആലോചിക്കാതെ ഫ്രഷ് മത്തി കിട്ടിയ സന്തോഷത്തോടെ ആളുകള്‍ മടങ്ങിയപ്പോള്‍ ലീലേച്ചി കുട്ടയിലെ മീന്‍ വീണ്ടും നേര്‍ പകുതിയാക്കുന്നു.
ഇതാണല്ലേ തട്ടിപ്പെന്ന് പറഞ്ഞതും പോയ്‌ക്കോ ആട്ന്നൂന്നും പറഞ്ഞ് ലീലേച്ചി മത്തിയെടുത്ത് എറിഞ്ഞതും ഒരേ നിമിഷത്തിലായിരുന്നു.
തിരിഞ്ഞുനിന്നതു കൊണ്ട് ഏറ് നടപ്പുറത്ത്.
ബക്കാലയിലെ ഒരേ പച്ചക്കറി രണ്ട് പെട്ടിയിലാക്കി അതെടുക്കേണ്ട, ഇതെടുത്തോളൂ എന്നു പറയുമ്പോള്‍ കസ്റ്റമേഴ്‌സിന്റെ മുഖത്തു വിരിയുന്ന സന്തോഷത്തിന്റേയും വിശ്വാസത്തിന്റേയും ക്രെഡിറ്റ് ലീലേച്ചിക്കല്ലാതെ വേറെ ആര്‍ക്കു കൊടുക്കും.

21 comments:

M. Ashraf said...

എങ്ങനെയുണ്ട് മത്തിയേറില്‍നിന്ന് മല്‍ബു വികസിപ്പിച്ച ടെക്‌നിക്ക്..

karakadan said...

ഇതു കുറച്ചു കാഞ്ഞ ബുദ്ധി ആണല്ലോ ....

ഒരു ദുബായിക്കാരന്‍ said...

ആസ് യൂഷ്വല്‍ മല്‍ബു റോക്ക്സ് !! വെറും റോക്കല്ല...റോക്കോട് റോക്ക് :-)

Naushu said...

good .... :)

jayanEvoor said...

ഇതു കൊള്ളാം!

തകർപ്പൻ ടെക്നിക്ക്!

Echmukutty said...

മല്‍ബു ഒരു പാവമാണെന്നായിരുന്നു എന്‍റെ വിചാരം. അമ്പടാ! ഭയങ്കരന്‍ മല്‍ബു!

mukthaRionism said...

hu hoooo
kooooooooooooyyyy!!!!!!

പട്ടേപ്പാടം റാംജി said...

ഇവിടെ ഞങ്ങള്‍ക്കൊരു മാര്‍ക്കറ്റുണ്ട് വ്യാഴവും വെള്ളിയും മാത്രം. അവിടെ നിന്നാണ് ഞങ്ങള്‍ സ്ഥിരമായി മീന്‍ വാങ്ങുന്നത്. ആരുടെ അടുത്ത്‌ ചെന്നാലും ഈ വിദ്യയാണ് അവര്‍ പയറ്റുന്നത്. ആദ്യമൊക്കെ വിശ്വസിച്ചു. പിന്നെ എല്ലാവരും ഇത് തന്നെ പാടിയപ്പോള്‍ വിവരം മനസ്സിലായി.

ഐക്കരപ്പടിയന്‍ said...

മല്ബൂ ഇപ്പോള്‍ ആണ് ശരിക്കും മല്ബൂ ആയത്....

(ഹമ്പടാ, ആ പയഹന്‍ അപ്പോള്‍ എന്നെയും പറ്റിക്കുകയായിരുന്നുവല്ലേ....അവനു ഞാന്‍ വെച്ചിട്ടുണ്ട്...)

ente lokam said...

ഹ..ഹ...രംജിയും അയ്ക്കരപ്പടിയനും
പറഞ്ഞത് തന്നെ...
ഇവിടുത്തെ മീന്‍ മാര്കെറ്റിലെ മല്ബുവും എന്നോട്
ഇങ്ങനെ പറയാറുണ്ട്..അടുത്ത പ്രാവശ്യം ആവട്ടെ
ചോദിക്കുന്നുണ്ട് അവനോടു...നല്ല രസം ആയി ഈ
വായന...

Mohamedkutty മുഹമ്മദുകുട്ടി said...

ഇതിന്റെ പേറ്റന്റ് വെറും ലീലേച്ചിയില്‍ ഒതുങ്ങുന്നില്ല.കാഞ്ഞ വിത്തുകളായ ഒട്ടു മിക്ക കച്ചവടക്കാരും പയറ്റുന്ന മനശ്ശാസ്ത്രമാണിത്. എന്റെ ചെറുപ്പത്തില്‍ ഉപ്പാന്റെ കൂടെ ചെരുപ്പു കടയില്‍ നിന്നു ചെരുപ്പു വാങ്ങിയത് ഇന്നുമോര്‍ക്കുന്നു.അന്നൊക്കെ ചെരുപ്പു സ്വയം നിര്‍മ്മിച്ചു വില്‍ക്കുന്നവരുണ്ടായിരുന്നു. ഞാനിഷ്ടപ്പെട്ട ഒരു ചെരുപ്പെടുത്തപ്പോള്‍ അത് കുട്ടിക്കുവേണ്ട, ഇതെടുത്തോളൂ എന്നു പറഞ്ഞു മറ്റൊരെണ്ണം ഉപ്പാനെ അയാള്‍ കാണിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്.ഏതായാലും മല്‍ബു നന്നായി കലക്കുന്നുണ്ട്.

kochumol(കുങ്കുമം) said...

ഇതാണ് കച്ചവടം ല്ലേ മല്‍ബേ (കച്ചകപടം)...:))

Jefu Jailaf said...

ഇവനിത്രക്കും വലിയ പഹയന്‍ ആയിരുന്നു അല്ലെ.. :) നന്നായി..

ഷാജു അത്താണിക്കല്‍ said...

എന്റെ മൽബൂ ആൾ കൊള്ളാലൊ
ഇതാണല്ലെ ലത്

Unknown said...

ശെര്യാട്ടോ.. വിശ്വാസം അതാനല്ലോ കസ്റ്റമേഴ്സിനെ‌ല്ലാം

a.rahim said...

ലീലേച്ചിയുടെ മത്തിയേറ് കണ്ടിട്ടില്ലെങ്കിലും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു കാളിയുടെ കണ്ണേറ് കണ്ടിട്ടുണ്ട്.
ഇവിടെ മല്‍ബുവിനെ അന്വേഷിക്കുന്നതു പോലെ തന്നെ അവിടെ കണ്ണേറ് കൊണ്ടവര്‍ കാളിയെ അന്വേഷിച്ചിരുന്നു....

മത്തിയേറിന്റെ സൂത്രം കൊള്ളാം.

KOYAS KODINHI said...

കാഞ്ഞ ഫുദ്ധി....൧

aboothi:അബൂതി said...

ലീലേച്ചി മാത്രമല്ല.. കചോടത്തിന്റെ ഗുട്ടന്സിന്റെ നൂലിന്റെ തുമ്പെങ്കിലും കയ്യിലുള്ള എല്ലാരും ഇങ്ങനെയൊക്കെ തന്നെ... :)

Unknown said...

ഇത് കച്ചോടക്കാർക്ക് പറ്റും, സാധനം ഉണ്ടാക്കുന്നോർക്കെന്തെങ്കിലും ടെക്നിക്കുണ്ടോ?

Unknown said...

enthoru pudhiyaa

pravaahiny said...

ശ്ശോ ! എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ . ലീല ചേച്ചി ആളു പുലിയാണല്ലോ . PRAVAAHINY

Related Posts Plugin for WordPress, Blogger...