Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 4, 2012

ഒരു മൊഴിചൊല്ലലിന്റെ രഹസ്യം



എയര്‍ ഇന്ത്യയെ മല്‍ബു മൊഴി ചൊല്ലി എന്നു വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. കാരണം വേറെ ഒരു വിമാനത്തിലും ഇതുവരെ യാത്ര ചെയ്യാത്ത  മല്‍ബുവിന് എയര്‍ ഇന്ത്യയെ കുറിച്ച് ആര് എന്തു പറഞ്ഞാലും അതൊന്നും കാര്യമേയല്ല. വി.എസ്. അച്യുതാനന്ദന്റെ വിമര്‍ശനത്തോട് പാര്‍ട്ടി നേതാക്കള്‍ കൈക്കൊള്ളുന്ന അതേ സമീപനം. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുക.

സീസണുകളില്‍ ഗള്‍ഫ് മല്‍ബുകളുടെ കഴുത്തറക്കുന്ന എയര്‍ ഇന്ത്യ കൃത്യത പാലിക്കാത്തതു മൂലം എണ്ണിച്ചുട്ടപ്പം പോലെ കിട്ടുന്ന അവധി ദിനങ്ങള്‍ ഹോട്ടലുകളില്‍ തുലയ്‌ക്കേണ്ടി വന്നവര്‍, അവിടെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അടിപിടി കൂടേണ്ടി വന്നവര്‍, ഒന്നും രണ്ടും ദിവസം എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നവര്‍, പത്രത്തിലും ടി.വിയിലും എത്രയെത്ര വാര്‍ത്തകള്‍ വന്നു, എയര്‍ ഇന്ത്യ കാണിച്ച കൊടും ചതിയെ കുറിച്ചും അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെടുത്തിയതിനെ കുറിച്ചും.

ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ മുതല്‍ ലോക്കല്‍ നേതാക്കള്‍വരെ എത്രയെത്ര ആവലാതികള്‍ കേട്ടു. ഓരോ വരവിലും എയര്‍ ഇന്ത്യയെ ശരിയാക്കിയേ അടങ്ങൂ എന്ന മട്ടില്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍.  ആ വാഗ്ദാനങ്ങള്‍ക്ക്  പത്രങ്ങളിലെ തലക്കെട്ടാകാനേ വിധിയുണ്ടായുള്ളൂ എന്നത് പിന്നീടുണ്ടായ അനുഭവങ്ങള്‍.

ഇതൊക്കെയായിട്ടും കുലുങ്ങാത്ത മല്‍ബു എങ്ങനെ എയര്‍ ഇന്ത്യയോട് വിട പറഞ്ഞു എന്നതു തികച്ചും പഠനാര്‍ഹമായ ഒരു വിഷയമാണ്.

ഇപ്പോഴും എപ്പോഴും എയര്‍ ഇന്ത്യ ഫുള്‍ ആണ്. എത്ര കൊണ്ടാലും മല്‍ബുകള്‍ പഠിക്കില്ലെന്നാണ് എയര്‍ ഇന്ത്യയോട് പൊരുതിത്തോറ്റവര്‍ പറയുക. ദിവസങ്ങള്‍ വൈകിയാലും കഴുത്തറുത്താലും ഇതു തന്നെ മതിയെന്നു വിചാരിക്കുന്ന ഇവനൊക്കെ ഉള്ളിടത്തോളം മഹാരാജവ് നന്നാകില്ല എന്നായിരിക്കും അവരുടെ കമന്റ്.

നേരിട്ടും ഇത്തിരി വളഞ്ഞുമൊക്കെയുള്ള വിമാനങ്ങള്‍ ചൂസ് ചെയ്ത് ഡിമാന്റ് കുറച്ചാലേ എയര്‍ഇന്ത്യ ഗള്‍ഫ് നാടുകളിലുള്ള മല്‍ബുകളോട് നീതി കാണിക്കൂ എന്നും ഈ വിരുദ്ധര്‍ പഠിപ്പിക്കും. ടിക്കറ്റ് വാങ്ങാന്‍ പോയാല്‍ ട്രാവല്‍ ഏജന്റ് എന്തൊക്കെ പറഞ്ഞാലും വായില്‍ വരിക സ്വന്തം വിമാനക്കമ്പനി തന്നെ.

അത്, എയര്‍ ഇന്ത്യ മതീന്നേ.
പൈലറ്റുമാരുടെ സമരം കൂടീണ്ട് കേട്ടോ. സമയത്തിനു പോയാല്‍ പറയാം പോയീന്ന്. ഇനി നിങ്ങടെ ഇഷ്ടം എന്നു പറഞ്ഞ് നൂറോ ഇരുന്നൂറോ അധികം വാങ്ങി അയാള്‍ എയര്‍ ഇന്ത്യ ടിക്കറ്റു തന്നെ നല്‍കും.

ഈ ചുറ്റുവട്ടത്താണ് മല്‍ബുവിന്റെ മനംമാറ്റം. മാത്രമല്ല, എയര്‍ഇന്ത്യയോട് മഅസ്സലാമ പറഞ്ഞോളൂ മക്കളേ എന്നു റൂമിലുള്ള മറ്റുള്ളവര്‍ക്ക് ഒരു സന്ദേശവും.
എന്താ സംഭവം, എയര്‍ ഇന്ത്യ പൂട്ടിപ്പോയതു തന്നെ. റൂമിലുണ്ടായിരുന്ന മറ്റൊരു മല്‍ബുവിന്റെ  കമന്റ്.

ഒരിക്കലും എയര്‍ ഇന്ത്യ വിടില്ലെന്നു കരുതിയ ആളാണല്ലോ മുന്നില്‍.
മല്‍ബുവിനെ വീഴ്ത്തിയത് മറ്റാരുമല്ല. ഒരു സാദാ ട്രാവല്‍ ഏജന്റ്.
മല്‍ബുവിന്റെ വീക്ക്‌നെസ്സിലാണ് അയാള് പിടിച്ചത്.

എന്തിനാ എയര്‍ ഇന്ത്യ.. സൗദി എയര്‍ലൈന്‍സിലാകുമ്പോള്‍ 50 കിലോ കൊണ്ടുപോയിക്കൂടെ. കൈയില്‍ പത്തും കൂടിയാകുമ്പോള്‍ 60 കിലോ സാധനങ്ങള്‍ കൊണ്ടു പോകാം. എയര്‍ ഇന്ത്യയേക്കാള്‍ ചാര്‍ജും കുറവ്.
അമ്പത് റിയാല്‍ കൂടി നല്‍കിയാല്‍ ഞാന്‍ വേറെ ഒരു കാര്‍ഡ്  ഉണ്ടാക്കിത്തരാം. അതുകൂടി ആയാല്‍ 70 കിലോ സുന്ദരമായി കൊണ്ടുപോകാം.

സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ സൗജന്യമായി ആര്‍ക്കും നേടാം ഈ കാര്‍ഡെന്ന വിവരം അറിയാത്ത മല്‍ബു അമ്പത് റിയാല്‍ അതിനു ചെലവഴിച്ചു.

എയര്‍ ഇന്ത്യയില്‍നിന്ന് ഒരാളെ സൗദിയയിലേക്ക് മാറ്റിഎന്നതിനേക്കാളും വിവരമില്ലായ്മ മുതലെടുത്ത് 50 റിയാല്‍ അടിച്ചുമാറ്റിയതില്‍ ഏജന്റ് മല്‍ബുവിനു സന്തോഷം.
 ലൊക്കുലൊടുക്കുകള്‍ കെട്ടി 70 കിലോ ലഗേജുമായി യഥാസമയം നാട്ടിലിറങ്ങാനായതില്‍ യാത്രക്കാരന്‍ മല്‍ബുവിനും സന്തോഷം.

ഒരാള്‍ കൂടി മാറിയല്ലോ എന്നോര്‍ത്താല്‍ എയര്‍ ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്കും സന്തോഷം.

16 comments:

ഒരു കുഞ്ഞുമയിൽപീലി said...

എയര്‍ ഇന്ത്യ ആണോ എന്നാ ഭേദം കടല്‍ നീന്തി കടക്കുന്നതാ വേറൊരു മല്ഭു വിന്‍റെ കമ്മെന്റ് :)
വിമര്‍ശനത്തിന് ആശംസകള്‍

വീകെ said...

അല്ലേലും മുറ്റത്തെ മുല്ലക്കു മണോല്യാല്ലൊ...!

Unknown said...

ഇത് വായിക്കുന്നവര്‍ക്കും പെരുത്ത് സന്തോഷം

Sameer Thikkodi said...

സമ്മർ വെക്കേഷൻ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് കൂടിയേക്കുമെന്ന ആശങ്കയാൽ ജൂൺ മധ്യത്തോടെ ഉള്ള യാത്രക്കായി മാർച്ച് ആദ്യ വാരം കുവൈത്തിൽ നിന്ന് നമ്മുടെ എയർ ഇന്ത്യക്ക് ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു... (12 വർഷത്തെ പ്രവാസത്തിനിടയിൽ ആദ്യമായി എയർ ഇന്ത്യയിൽ യാത്ര ചെയ്യാനൊരു പൂതി തോന്നി) ആയിടക്കാണു സമരം തുടങ്ങിയത്... ആഴ്ച 1, 2 ,3 എന്നിങ്ങനെ കഴിഞ്ഞ് സമരം നീളുമ്പോൾ ആധിയായി... ട്രാവൽ ഏജന്റിനെ വിളിച്ചു അന്വേഷിച്ചപ്പോൾ അതൊക്കെ തീരുമാനമാവും; ബേജാറാവണ്ട.. അത്രക്കൊന്നും സമരം നീളില്ല എന്ന സമാധാനപ്പെടുത്തൽ... ജൂൺ ഒന്നു മുതൽ എയർ ഇന്ത്യയുടെ കുവൈത്ത് - കോഴിക്കോട് വിമാനങ്ങൽ എല്ലാം കാൻസൽ ചെയ്ത വാർത്തയാണു എയർ ഇന്ത്യയുടെ വെബ് സൈറ്റിൽ നിന്ന് അറിയാൻ സാധിച്ചത്... 105 ദിനാറിനു എടുത്തു വെച്ച റിട്ടേൺ ടിക്കറ്റ് കാശു മടക്കി നൽകും എന്നും അറിയിപ്പ്; പക്ഷേ ഏറെ വൈകിയതിനാൽ ടിക്കറ്റ് ക്ഷാമം മറ്റു ഫൈറ്റുകളെയ്ഉം ബാധിച്ചു... അങ്ങിനെ 125 ദിനാറിനു ഖത്തർ എയർവേയ്സിനു സിംഗിൾ ടിക്കറ്റ് എടുത്ത "മഹാ ഭാഗ്യവാനാണു" ഞാൻ... ഇനി അനക്കിതാ ഒരു ഫ്രീ എയർ ഇന്ത്യാ ടിക്കറ്റ് ... ജ്ജ് നാട്ടിപ്പോയി വാ മോനേ എന്നു പറഞ്ഞാ പോലും ഞമ്മളിപ്പണിക്കില്ല !!! സത്യം..

എങ്ങിനെ നേരെയാവാൻ ഈ ശകടം.... ആയിരക്കണക്കിനു പാവങ്ങളുടെ (ജോലി പോയവരും കല്യാണം മുടങ്ങിയവരും, അങ്ങിനെ അങ്ങിനെ) ശാപം പേറേണ്ടി വന്ന എയർ ഇന്ത്യ അടുത്ത കാലത്തൊന്നും ഗറ്റ്ഹി പിടിക്കുമെന്ന് തോന്നുന്നില്ല !!!

ഷാജു അത്താണിക്കല്‍ said...

hhahaa പ്യാവം മൽബുകൾ, ഞാൻ ഇപ്പോഴൊന്നും നാട്ടിൽ പോകുനില്ല സീസൺ കഴിയട്ടെ,

അതെ സൗദി ഏയർ ലൈനിന്റെ സൈറ്റിൽ ഫുർസാൻ എന്ന ഓപ്ഷനിൽ പോയാൽ പത്ത് കല്ലോ എക്സ്ട്ര കൊണ്ടുപോകാനുള്ള ഓപ്ഷനുണ്ട്...

അതുപോലെ ഏയർ ഇന്ത്യ്അയുടെ സൈറ്റിൽ പോയി ഫ്ലൈറിട്ടേൺസിലും രജിസ്റ്റർ ചൈതാൽ പത്ത് കിലോ എക്സ്ട്ര കൊണ്ടൂ പോകാനുള്ള കുപ്പൺ നമ്പർ കിട്ടും

Vishnu N V said...

ഞാന്‍ ഇതുവരെ വിമാനത്തില്‍ കയറിയിട്ടെയില്ല, അത് കൊണ്ടു എനിക്ക് എയര്‍ ഇന്ത്യയും , ഖത്തര്‍ എയര്‍ വെയ്സും ഒക്കെ ഒരുപോലെയാ..!
പക്ഷെ ഏതെങ്കിലും വെയ്സിന്റെ ടിക്കറ്റ്‌ ശരിപ്പെടുത്താന്‍ പാട് പെടുന്ന ഒരു പാട് പേരെ കണ്ടിട്ടുണ്ട്

ajith said...

എയര്‍ ഇന്‍ഡ്യ ബൈ ബൈ. ഞാന്‍ എത്രകാലം മുമ്പുതന്നെ ഉപേക്ഷിച്ചു

Mohiyudheen MP said...

എയർ ഇന്ത്യയുടെ കെണിയിൽ നിന്ന് മൽബുമാർ മോചിതരാവട്ടെ

Mohamedkutty മുഹമ്മദുകുട്ടി said...

ഇതെന്താഷാജു വിമാനത്തില്‍ കല്ലും കയറ്റാന്‍ തുടങ്ങിയോ?.പിന്നെ താഴെ നിന്നു വിമ്മനം നോക്കിക്കാണുന്ന എന്നെപ്പോലുള്ളവര്‍ക്കു ഇതൊരു പ്രശ്നമല്ല. പിന്നെ മക്കളും മരുമകനുമൊക്കെ ,അവരുടെ കാര്യം അവര്‍ നോക്കിക്കൊള്ളും!......

kochumol(കുങ്കുമം) said...

കുട്ടിക്കാ പറഞ്ഞപോലെയാ എന്റെ കാര്യം , നാട്ടില്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്നമേ അല്ലാ..:))

a.rahim said...

കൂടുതല്‍ കിലോ കൊണ്ടുപോകാം എന്നതിനോടൊപ്പം ഞാനും വിമാനം മാറ്റി പ്രതിഷേധിച്ചു എന്നൊരു വാദവുമാവാം...... ഒരു വെടിക്ക് രണ്ട് മല്‍ബു.................

പത്ത് കിലോക്ക് 350 റിയാല്‍ വേണ്ടിടത്ത് വെറും അമ്പത് റിയാലില്‍ ഒതുക്കിത്തന്ന ട്രാവല്‍സുകാരനെ മല്‍ബു കാലാകാലം മറക്കില്ല.................
പറ്റിച്ച സന്തോഷത്തില്‍ ഏജന്റിനും ചിരിക്കാം.......

Prabhan Krishnan said...

ഹഹഹ. അതിഷ്ട്ടായി.!
നുമ്മക്കും പെരുത്ത് സന്തോഷം.!!

റിയ Raihana said...

hehe athu kollaam:)

subanvengara said...

മൊഴിചൊല്ലലാനന്തരം അവള്‍ക്കു 'ഇദ്ദ'യുടെ കാലം!

aboothi:അബൂതി said...

ന്നാലും ഞമ്മള് പഠിക്കൂല...

തിര said...

നല്ല ഒരു നിരീക്ഷണ വിമര്‍ശനം.. നമ്മള്‍ (പ്രവാസികള്‍) കുറച്ചുകൂടി പ്രതികരിക്കാന്‍ പടിക്കെണ്ടിയിരുക്കുന്നു .നന്നായി..തിരയുടെ ആശസകള്‍

Related Posts Plugin for WordPress, Blogger...