Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 11, 2012

മാമദിന്റെ മഹാ ഭാഗ്യം


ഭാഗ്യം കെട്ടോനാണെന്ന് എല്ലാരും കൂടി വിധിയെഴുതിയ ആളാണ് മാമദ് മല്‍ബു. എന്നാല്‍ ഇപ്പോള്‍ കേരള ഫഌറ്റിലെ എല്ലാ സഹമുറിയന്മാരും മാമദിനു പിന്നാലെയാണ്.
രാവിലെ നടത്തവും കഴിഞ്ഞ് വരുന്നത് കാത്തിരിക്കും ചിലര്‍. വന്നയുടന്‍ പറയും:

ദേ കാട്ടിയേടാ മാമദേ...ഒന്ന് വിളിക്കട്ടെ.
ഒന്നും രണ്ടുമല്ല, ഓരോരുത്തരായി തുരുതുരാ വിളികള്‍. കുടുംബ ബന്ധവും സുഹൃദ് ബന്ധവുമൊക്കെ നിലനിര്‍ത്തണമെങ്കില്‍ മാമദിനെ പോലുള്ളവര്‍ മുറിയിലുണ്ടാകണമെന്ന ഫിലോസഫി ഓര്‍മിപ്പിച്ചുകൊണ്ടാണ് മാമദിനു സ്വന്തം ഫോണ്‍ തിരികെ കിട്ടുക.

അതില്‍ മാമദിനു വെറുപ്പൊന്നുമില്ല. എന്നാലും കഴിഞ്ഞ കാലം ഇടക്ക് തികട്ടിവരും. ഇടുക്കി മലനിരകളിലെ കൊലക്കഥകള്‍ വിളിച്ചുപറഞ്ഞു കുടുങ്ങിയ എം.എം. മണിയെ പോലെ ആകാന്‍ ആഗ്രഹമില്ലെന്നു മാത്രം.

പണിയില്ലാതെ മുറിയില്‍ കുത്തിയിരുന്നപ്പോള്‍, എവിടെയെങ്കിലും ഒന്നു വിളിച്ചുനോക്കാന്‍ ഒരു സവാ കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിട്ടുണ്ട് മാമദ്. നീയൊരു ഭാഗ്യം കെട്ടോനാടാ എന്നുള്ള പൊതുവചനമോതി എല്ലാരും അനുശോചനമറിയിക്കുമെന്നല്ലാതെ ആരും ഒന്നും ചെയ്തിരുന്നില്ല. ഇല്ല എന്നങ്ങു തീര്‍ത്തു പറഞ്ഞൂടാ. ഒരു മാസം മെസ് ഫീ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. അതുപക്ഷേ ചുമ്മാതൊന്നുമല്ല. ആ മാസം ഫഌറ്റിന്റെ ക്ലീനിംഗ് ഇന്‍ചാര്‍ജ് മാമദായിരുന്നു. ചില വമ്പന്മാര്‍ പാന്റ്‌സും ഷര്‍ട്ടും തേപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തേക്കാനൊരുങ്ങുന്ന മാമദിനോട് വിളിച്ചുപറയും:
ഡേ മാമദേ നീ തേക്കുകാണല്ലേ. ദേ ഇതു കൂടി ഒന്നു തേച്ചു വെച്ചേക്കണേ. എന്റെ ഒരു ചങ്ങാതി ഒരു പണിചാന്‍സുണ്ടെന്നു പറഞ്ഞിരുന്നു. അവനെ ഒന്നു കണ്ടേച്ചും വരാം.
പണി ചാന്‍സ് തനിക്കായിരുന്നില്ലെന്നും ഷര്‍ട്ടും പാന്റ്‌സും ടൈയും തേക്കാന്‍ ഏല്‍പിച്ചു പോയ ടിയാനുതന്നെ ആയിരുന്നുവെന്നും മാമദ് മല്‍ബുവിന് അറിയാമായിരുന്നു.
പക്ഷേ ഒന്നും മനസ്സില്‍ കൊണ്ടുനടക്കുന്നയാളല്ല മാമദ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം മനസ്സില്‍ ഒരാളെ കുറിച്ചും വിദ്വേഷം പാടില്ലെന്ന് നിര്‍ബന്ധമുണ്ട്.

നന്മയുള്ള മാമദിന് നല്ലൊരു കമ്പനിയില്‍ പണി കിട്ടി. എന്നുവെച്ച് പലരും ചെയ്യുന്നതുപോലെ കമ്പനി നല്‍കുന്ന ഫോണ്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിളിക്കാന്‍ കൊടുക്കുകയല്ല. മാമദിനു കമ്പനി അങ്ങനെ ഫോണ്‍ നല്‍കിയിട്ടുമില്ല. ഇതു മാമദിന്റെ സ്വന്തം ഫോണ്‍തന്നെ. പക്ഷെ മറ്റുള്ളവര്‍ക്കില്ലാത്ത ഒരു കനിവ് പ്രീപെയ്ഡ് കാര്‍ഡായ സവായില്‍നിന്ന് ലഭിച്ചു. ഓരോ റീച്ചാര്‍ജിലും പത്തഞ്ഞൂറ് മിനിറ്റ് സൗജന്യമായി വിളിക്കാം. ഫഌറ്റിലെ പലര്‍ക്കും അസൂയയുണ്ട്. അവരും ചെയ്യുന്നത് റീച്ചാര്‍ജാണല്ലോ. അവരും നല്‍കുന്നത് റിയാലാണല്ലോ. പക്ഷെ സൗജന്യം മാമദിനു മാത്രം.

നാട്ടിലെ ഐഡിയേന്നോ എയര്‍ടെല്ലീന്നോ ആരോ വന്നു സവായില്‍ ചേര്‍ന്നിരിക്കാമെന്നാണ് ചില മല്‍ബുകള്‍ പറയുന്നത്. പലര്‍ക്കും പല ഓഫറാണ്. പത്തും ഇരുപതും അമ്പതും റിയാല്‍ പിടിച്ചോളൂന്ന് സമ്മതിച്ച് മെസേജ് അയച്ചാല്‍ സൗജന്യ മിനിറ്റും എസ്.എം.എസും നെറ്റും കിട്ടും.
ആയിടക്കാണ് എല്ലാവര്‍ക്കും സമ്മാനമെന്ന സവായുടെ പരസ്യം വന്നത്. ഇപ്പോള്‍ എല്ലാരും 902-ലേക്ക് 2012 മെസേജ് അയച്ചുകൊണ്ടിരിക്കയാണ്, സവായുടെ പത്താം വര്‍ഷികത്തില്‍ തങ്ങള്‍ക്കുള്ള സമ്മാനം ഏതാണെന്നറിയാന്‍.

മിക്ക മല്‍ബുകള്‍ക്കും ലഭിക്കുന്ന ഓഫര്‍ ഇതാണ് 20 റിയാല്‍ പിടിക്കാന്‍ സമ്മതിച്ചാല്‍ 500 എം.ബി ഇന്റര്‍നെറ്റ്, 500 മിനിറ്റ് കാള്‍, 500 എസ്.എം.എസ്. പക്ഷേ ഒരു ദിവസം കൊണ്ട് ഇതൊക്കെ ഉപയോഗിച്ചു തീര്‍ക്കണം. അതു നടക്കുന്ന കാര്യമാണോ?

അങ്ങനെ മറ്റുള്ളവരെല്ലാം നിരാശപൂണ്ടിരിക്കെയാണ് മാമദിനെ തേടി വീണ്ടും ഭാഗ്യമെത്തിയത്, അതും സവായില്‍നിന്നു തന്നെ. ചില്ലറയല്ല, രണ്ടു ലക്ഷം റിയാലാണ് സമ്മാനം. ഫഌറ്റില്‍ എല്ലാവരും കൂടയിരിക്കെയാണ് മാമദിന്റെ ഫോണില്‍ ആ വിളി എത്തിയത്.
ഒരായിരം അനുമോദനങ്ങളോടെയായിരുന്നു തുടക്കം. സവാ കമ്പനി നിങ്ങളുടെ നമ്പര്‍ ഇനാമിനു തെരഞ്ഞെടുത്തിരിക്കുന്നു. അടിച്ചിരിക്കുന്നത് രണ്ടു ലക്ഷം റിയാലാണ്. അറബിയില്‍ പറഞ്ഞതുകൂടാതെ ഉര്‍ദുവിലും കേള്‍പ്പിച്ചു.

സഹമുറിയന്മാരുടെ അസൂയ കുന്നോളം ഉയരുകയായിരുന്നു.
നിര്‍ദേശിക്കപ്പെട്ടതു പ്രകാരം മാമദ് മല്‍ബു തിരിച്ചു വിളിച്ചു. സമ്മാനത്തുകയുടെ പ്രോസസിംഗിന്  300 റിയാലിന്റെ സവാ റീച്ചാര്‍ജ് ഉടന്‍ അയക്കാനായിരുന്നു അടുത്ത നിര്‍ദേശം.
കാര്‍ഡ് വാങ്ങി അയച്ചുകൊടുക്കൂ എന്നു മറ്റു മല്‍ബുകള്‍ പറയുന്നതിനിടെ മാമദ് മല്‍ബു അതേ നമ്പറില്‍ തിരിച്ചുവിളിച്ചു.

എന്നിട്ട് ചെറിയ ഒരു റിക്വസ്റ്റ് നടത്തി. ആ രണ്ടു ലക്ഷം ഇങ്ങോട്ടെത്തിച്ചാല്‍ ഒരുലക്ഷം നിങ്ങള്‍ക്കു തന്നേക്കാം.
ആയിരം മബ്‌റൂക്കുകളുമായി അങ്ങേത്തലക്കല്‍ 300 റിയാലിനായി കാത്തുനിന്നയാളുടെ ശബ്ദം പെട്ടെന്നു നിലച്ചുപോയി.

ബുദ്ധിമാനായ മാമദ് മല്‍ബു മുറിയിലുള്ളവരോട് പറഞ്ഞു:
ഇതൊരു തട്ടിപ്പാണെന്ന കാര്യം നിങ്ങള്‍ക്കൊന്നുമറിയില്ലേ? എത്ര തവണ പത്രത്തില്‍ വന്നു. എന്നിട്ടും മല്‍ബുകള്‍ സമ്മാനമെന്നു കേള്‍ക്കുമ്പോള്‍ വേഗം 300 റിയാലിന്റെ കാര്‍ഡ് വാങ്ങി അയച്ചു കൊടുക്കും.
പത്താം വര്‍ഷികത്തിന്റെ ഭാഗമായി സമ്മാനങ്ങളുണ്ടെന്ന് സവാ പരസ്യം വന്നതോടെ, അവസരം മുതലാക്കാന്‍ കള്ളന്മാരും സജീവമാണ്.
അവരുടെയൊക്കെ നാവിറങ്ങിപ്പോയെങ്കിലും ബുദ്ധിമാനായ ഒരു മല്‍ബുവിന്റെ കൂടെയാണല്ലോ തങ്ങളുടെ താമസം എന്നോര്‍ത്ത് അഭിമാനം കൊണ്ടു.

27 comments:

mini//മിനി said...

എത്ര നൈജിറിയക്കാർ കയറിയാലും മലയാളികൾ എല്ലാം മറക്കുന്നവർക്കിടയിൽ മാമദ് വിജയിക്കട്ടെ,,,

MyDreams said...

Malbu ara mon ...:)

Nena Sidheek said...

ഫാഗ്യവാന്‍ മാമദ്‌.

പ്രഭന്‍ ക്യഷ്ണന്‍ said...
This comment has been removed by the author.
പ്രഭന്‍ ക്യഷ്ണന്‍ said...

മാമത് ഫുത്തിയുള്ളോനാ ല്ലേ,,?
ആശംസകള്‍ നേരുന്നു.

ajith said...

മാമദ് മല്‍ബു സിന്ദാബാദ്

ente lokam said...

ഇതിവിടെ പതിവ് ആണ്‌..
എന്നിട്ടും മാമദിനെപ്പോലെ
ചിന്തിക്കുന്നവര്‍ കുറവും...
മല്ബുവിന്റെ മാനം കാത്ത
മാമദു സിന്ദാബാദ്‌..

സേതുലക്ഷ്മി said...

ഞാന്‍ വിചാരിച്ചു മാമദിനും അക്കിടി പറ്റിപ്പോയി എന്ന്.

Mohamedkutty മുഹമ്മദുകുട്ടി said...

മല്‍ബുവിനു ബുദ്ധി തെളിയാന്‍ തുടങ്ങി....

കുഞ്ഞൂസ്(Kunjuss) said...

എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികള്‍ക്കിടയില്‍ മല്‍ബു പിടിച്ചു നിന്നല്ലോ ... സന്തോഷം...!

Jefu Jailaf said...

malbu aalu kollaam..

Vishnu NV said...

ബുദ്ധിമാനായ മാമദ് മല്‍ബു

kochumol(കുങ്കുമം) said...

മല്ബിനു പുത്തിയുണ്ട് ട്ടോ...:))

K@nn(())raan*خلي ولي said...

മാമ്ദ് കീ ജയ്‌!

.ഒരു കുഞ്ഞുമയില്‍പീലി said...

മിടുക്കന്‍ :))

കടവന്‍ said...

.ഒരു കുഞ്ഞുമയില്‍പീലി ...

(പേര് പിന്നെ പറയാം) said...

avidathe telephone offerukaleyum athile chathikuzhikaleyum manassilakki thanna post.
Futhimane mammade deerathayode naicholu...

a.rahim said...

ഞനറിഞ്ഞത് മല്‍ബു 300 പിന്നെയൊരു 300 ഇങ്ങിനെ രണ്ടു പ്രാവശ്യം അയച്ചു കൊടുത്തെന്നാണ്...........

Akbar said...

ഹ ഹ ഹ പല മണ്ടന്മാര്‍ക്കും ഈ അബദ്ധം പറ്റിയതായി കേട്ടിട്ടുണ്ട്. ആരെങ്കിലും പണം വെറുതെ തരുമോ. അതും റിയാല്‍. എന്തായാലും മാമദ് ബുദ്ധി കാണിച്ചു.

സുനി said...

എത്ര അബദ്ധം പറ്റിയാലും, എത്ര വാര്‍ത്ത വായിച്ചാലും കാശ് അടിച്ചു വെന്ന് പറഞ്ഞാല്‍ അപ്പോള്‍ വിശ്വസിക്കും മലയാളി.. എന്തായാലും കൊളളാം

MINI.M.B said...

മല്ബുവിന്റെ ബുദ്ധി കൊള്ളാം.

വെള്ളിക്കുളങ്ങരക്കാരന്‍ said...

ഇന്ന് പലര്‍ക്കുമില്ലാത്ത ബുദ്ധി അദേഹത്തിനുണ്ട് ....ശബാഷ്

വേണുഗോപാല്‍ said...

മമ്മദ് ആണ് താരം.

ബുദ്ധിമാന്മാര്‍ എന്ന് നടിക്കുന്ന മലയാളികള്‍ പോട്ടന്മാരായി മാറുന്ന ഇക്കാലത്ത് അവസരോചിതമായി ബുദ്ധി പ്രയോഗിച്ച മമ്മദ് കേമന്‍ ....

തിരക്കുകളാല്‍ കഴിഞ്ഞ മാസങ്ങളില്‍ നഷ്ട്ടപെട്ട വായനയില്‍ മല്ബുവിലെ രണ്ടു മൂന്നു പോസ്റ്റും വിട്ടു പോയി.. വീണ്ടും വരാം

പള്ളിക്കരയില്‍ said...

മാമതിന്റെ പ്രത്യുൽ‌പ്പന്നമതിത്വം പ്രശംസനീയം.

Raihana said...

മുടുക്കന്‍

yemceepee said...

മാമത്‌ ചതിയില്‍ പെടാതെ രക്ഷപെട്ടല്ലോ?
സാധാരണ മലയാളികള്‍ ഇങ്ങിനെ വല്ലതും കേട്ടാല്‍ ചാടി വീണു അബദ്ധത്തില്‍ ചാടും ...

**നിശാസുരഭി said...

:))

Related Posts Plugin for WordPress, Blogger...