Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 22, 2012

ചോര്‍ത്തല്‍ പുരാണം


ഏതെങ്കിലും ഒരു മല്‍ബുവിനോട് ചോദിച്ചിരുന്നെങ്കില്‍ ഈ നാണക്കേട് വരില്ലായിരുന്നു.
ആഗോള പരിപ്രേക്ഷ്യത്തില്‍ കാര്യങ്ങള്‍ കാണുന്നതിനും ആസൂത്രണം ചെയ്യുന്നതിനും പകരം ഠ വട്ടത്തില്‍ ചിന്തിച്ചു. ഇരുചെവി അറിയാതെ സംഗതി നടക്കേണ്ട സ്ഥാനത്ത് കഴുകിയാലും കഴുകിയാലും പോകാത്ത നാറ്റക്കേസായി. പ്രവാസികളെ അവഗണിച്ചതിന്റെ ഫലം കൂടിയാ ഇത്. യു.എ.ഇയിലോ സൗദിയിലോ എവിടെയെങ്കിലുമുള്ള ഒരു മല്‍ബുവിനോട് ചോദിച്ചാല്‍ മതിയായിരുന്നു.
പത്രക്കാരന്റെ ദീര്‍ഘ പ്രഭാഷണം ആര്‍ക്കും മനസ്സിലായില്ല.

താനിതെന്തു നാണക്കേടിന്റെ കാര്യാ രാവിലെ തന്നെ വിളിച്ചുകൂവുന്നേ? ഉറക്കച്ചടവില്‍ ആശാന്‍ വിളിച്ചു ചോദിച്ചു.

ചാണ്ടി സാറിന്റെ  നാണക്കേട് തന്ന്യാ മൂപ്പരു പറയുന്നത്- പത്രത്തില്‍നിന്ന് തല ഉയര്‍ത്തിയ മല്‍ബു ഇടപെട്ടു.
എന്തു ജനസമ്പര്‍ക്കം നടത്തിയാലും എങ്ങനൊക്കെ വ്യാഖ്യാനിച്ചാലും ഈ നാണക്കേട് മാറില്യ. ഒരാളുടെ വീട്ടിലേക്ക് ആരെങ്കിലും ഒളിഞ്ഞു നോക്ക്യാ അയാള്‍ക്കത് സഹിക്കാന്‍ പറ്റ്വോ. നാട്ടില്‍ മല്‍ബിക്ക് അയക്കുന്ന കത്ത് ആരെങ്കിലും പൊളിച്ചു വായിച്ചാല്‍ അതു സാധാരണ വായന എന്നു കരുതി സമാധാനിക്ക്വോ നിങ്ങള്‍. ഒരു കേസിലും പെടാത്ത 268 ആളുകളുടെ കത്തുകളാണ് രാജ്യരക്ഷയുടെ പേരില്‍ ചാണ്ടിപ്പോലീസ് പരിശോധിച്ചത്. ഇതിനു മുമ്പും നോക്കീന്നും ഇനീം നോക്കൂന്നും പറയുന്നു. ആരോടെങ്കിലും ദ്വേഷ്യോണ്ടെങ്കില്‍ സിമിക്കാരനാണെന്നും പറഞ്ഞ്് അഡ്രസ്സ് ചാണ്ടി സാറിന്  അയച്ചു കൊടുത്താല്‍ മതി. ബാക്കി അങ്ങേര് നോക്കിക്കോളും. ശരിക്കും ഭരണകൂട ഭീകരത തന്നെ.

അതല്ല, മല്‍ബൂനോട് ചോദിച്ചിരുന്നേല്‍ ഈ നാണക്കേട് വരില്ലായിരുന്നു എന്നാണല്ലോ പത്രക്കാരന്‍ പറയുന്നത്. അതെങ്ങനാ ?

റെയില്‍ കാര്യത്തില്‍ മാത്രമല്ല, മെയില്‍ കാര്യത്തിലും ആഗോള ടെണ്ടര്‍ രീതി സ്വീകരിച്ചാല്‍ മതിയാരുന്നു. കൊച്ചി മെട്രോ റെയില്‍ പണിക്ക് ഒന്നര ശതമാനം പലിശക്ക് പണം കിട്ടണമെങ്കില്‍ ജപ്പാന്‍ സ്ഥാപനം പറയുന്നതു പോലെ ആഗോള ടെണ്ടര്‍ വിളിക്കണമെന്നു പറഞ്ഞ് എന്തൊരു പുകിലായിരുന്നു. അതു പോലെ ഇ-മെയില്‍ ചോര്‍ത്തുന്ന കാര്യത്തിലും ആകാമായിരുന്നു. ചോര്‍ത്തലിന്റെ ആഗോള സാധ്യതകളെ കുറിച്ച് പഠിക്കുന്നില്ല എന്ന കാര്യം മന്ത്രി ആര്യാടന്റെ പോലും ശ്രദ്ധയില്‍ പെട്ടില്ല എന്നതാണ് അത്ഭുതം.
ഇ-മെയില്‍ ചോര്‍ത്തുന്ന നല്ല ഒന്നാന്തരം ആഗോള കമ്പനികളുണ്ട്. സിമി പ്രവര്‍ത്തനവുമായി ബന്ധമുള്ളവരുടെ മെയിലുകള്‍ ചോര്‍ത്തണമെന്ന നിര്‍ദേശത്തോടെ നല്‍കിയ നീണ്ട ലിസ്റ്റ് പോലും ചോരാതെ നോക്കാന്‍ ചാണ്ടി സാറിന്റെ ഇന്റലിജന്‍സിനു കഴിഞ്ഞില്ല. ലിസ്റ്റ് നല്‍കിയെന്നു സമ്മതിച്ചതോടെ മുഖം രക്ഷിക്കാന്‍ അദ്ദേഹത്തിന് ഉദ്യോഗസ്ഥനെ പഴിക്കേണ്ടി വന്നു.
ഈയിടെ ഒരു മല്‍ബുവിന്റെ മെയില്‍ ഹാക്ക് ചെയ്ത കമ്പനിയെ  ഏല്‍പിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
മല്‍ബു സ്‌പെയിനിലെ മഡ്രീഡിലെത്തിയപ്പോള്‍ പിടിച്ചുപറിക്കിരയായെന്നും ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരികെ കിട്ടിയതെന്നും ഇനി നാട്ടിലേക്ക് മടങ്ങണമെങ്കില്‍ വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ കമ്പനി വഴി പണം അയക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു മല്‍ബുവിന്റെ സ്വന്തം ഇ-മെയില്‍ ഐ.ഡിയില്‍നിന്ന് കൂട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം.
സന്ദേശം കിട്ടിയ ദിവസം മല്‍ബുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ സംഭവം ശരിയായിരിക്കുമോ എന്നു ചിലര്‍ ഭയപ്പെടുകയും ചെയ്തു. പക്ഷേ, മല്‍ബു സ്‌പെയിനിലേക്കല്ല, കൂട്ടിലങ്ങാടിയിലേക്കാണ് പോയതെന്ന് വേഗം തന്നെ സ്ഥിരീകരിക്കാനായതിനാല്‍ ആരും പണം അയച്ചു കൊടുത്ത് ചാണ്ടി സാറിനെ പോലെ ഇളിഭ്യരായില്ല.
ശരിക്കും പറഞ്ഞാല്‍ ഒരു മല്‍ബുവിന്റെയെങ്കിലും ഇ-മെയില്‍ ഇതുപോലെ ഹാക്ക് ചെയ്യപ്പെടാത്ത ദിവസങ്ങളില്ല. മിക്കതും പണം പിടുങ്ങാന്‍ വേണ്ടിയാണെന്നു മാത്രം.
ഇന്റലിജന്‍സിനേക്കാളും ചാണ്ടി സാറിന് മികച്ച സര്‍വീസ് നല്‍കാന്‍ മഡ്രീഡ് കമ്പനിക്കാവും. സ്വന്തക്കാരില്‍ ആരെങ്കിലും പാരക്കൊരുങ്ങുന്നുണ്ടോ എന്നറിയാനും ഇ-മെയിലും ഫോണും ചോര്‍ത്താതെ സമ്മര്‍ദച്ചുഴിയിലകപ്പെട്ട ചാണ്ടി സാറിനു വഴിയില്ല.
ഇ-മെയില്‍ ചോര്‍ത്തുന്നത് സാധാരണമാണെങ്കില്‍ ചാണ്ടി സാറിനു എന്തുകൊണ്ടും ഭേദം മഡ്രീഡ് കമ്പനി തന്നെ.


24 comments:

പരപ്പനാടന്‍. said...

അസ്സലായിട്ടുണ്ട്...ആശംസകള്‍ ...

Mohamedkutty മുഹമ്മദുകുട്ടി said...

ചോര്‍ത്തീന്നും ചോര്‍ത്തീലാന്നും ഇപ്പോ ആകെ പുകിലല്ലെ? കമന്റുകള്‍ കൂടുതല്‍ വന്നു തുടങ്ങട്ടെ.പിന്നെ രാഷ്ട്രീയത്തില്‍ തീരെ താലപര്യമില്ലെങ്കിലും സ്വകാര്യതക്കല്പം മാന്യത വേണമെന്നുണ്ട്.

ജീ . ആര്‍ . കവിയൂര്‍ said...

എഴുത്തിന്‍ മൂര്‍ച്ചയേറട്ടെ ആശംസകള്‍

Vinodkumar Thallasseri said...

നല്ല എഴുത്ത്‌. തുടരുക.

SHANAVAS said...

എല്ലാവരും അടിവസ്ത്രം മുറുകെ പിടിച്ചോളൂ...ഇനി ചോര്‍ത്താന്‍ അത് മാത്രമേ ബാക്കിയുള്ളൂ..അല്ല അത് ചോര്‍ന്നോ???

Anonymous said...

ഈ മെയില്‍ വിവാദവുമായി ബന്ധപ്പെട്ടു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ സി ദാവൂദ് നടത്തിയ പ്രസംഗം കേള്‍ക്കുക.
http://www.sarany.com/media/smclip.php?vid=62e96e51b

ente lokam said...

ചോരാന്‍ ഇനി ഒന്നും ബാകി ഇല്ല...ബാത്ത് റൂമില്‍ പോകാന്‍ പേടികേണ്ട അവസ്ഥ അല്ലെ?

ഈയിടെ ഞാനും വീട്ടില്‍ കിടന്നു ഉറങ്ങുമ്പോള്‍ സുഹൃത്തിന്റെ ഫോണ്‍.എവ്ടാ ഇപ്പൊ എന്ന്?കാര്യം തിരക്കിയപ്പോള്‍ ഇത് പോലെ ഒരു സാമ ദ്രോഹി എന്റെ സ്വന്തം ഐഡി- യില്‍ നിന്നും ഞാന്‍ ലണ്ടനില്‍ ഉടു തുണിക്ക് മറു തുണി ഇല്ലാതെ വിഷമിക്കുന്നു എന്നും അല്പം കാഷ്‌ വെസ്ടെന്‍ union വഴി വേഗം അയക്കണം എന്നും..ഒക്കെ പിന്നെ എന്റെ കുടുംബത്തെ അറിയിക്കരുത്..അവര് വിഷമിക്കും എന്ന്..എന്തൊരു സഹാനുഭൂതി..!!

khaadu.. said...

എഴുത്ത് നന്നായിട്ടുണ്ട്... ആശംസകള്‍..

സേതുലക്ഷ്മി said...

എഴുത്ത് നന്നായി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

Jefu Jailaf said...

മല്ബൂ നന്നായി പറഞ്ഞു. അല്ല മബുവിനു മുഖ്യമന്ത്രി ആകാന്‍ ശ്രമിച്ചൂടെ. ഇപ്പോഴുള്ള അദ്ദേഹത്തെക്കാള്‍ മാന്യനല്ലേ താങ്കള്‍.. :)

പട്ടേപ്പാടം റാംജി said...

അപ്പോള്‍ അതും കൂടി പറഞ്ഞുകൊടുത്തു അല്ലെ..

subanvengara-സുബാന്‍വേങ്ങര said...

ഇമെയില്‍ ചോര്‍ത്തലിന്റെ നിജസ്ഥിതി എന്തായിരുന്നാലും 'ഹീനവും ജുഗുപ്സാവഹവുമായ '! 'എത്തിനോട്ടം! തുടങ്ങിയിട്ട് നാളേറെയായി..

ഷാജു അത്താണിക്കല്‍ said...

ഇവര്‍ എന്റെ ബാത്ത് റുമ്മില്‍ കേമറ് എന്നാ വെക്കുഅയാവോ
ഹൊ എന്തൊരു പുകില്

കൊളച്ചേരി കനകാംബരന്‍ said...

രാജ്യസുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ ആരുടെയെങ്കിലും ഇമെയില്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. അത് എത്ര പ്രമുഖനായാലും അല്ലെങ്കിലും.

ഇതുപോലെ പ്രസക്തമായ വിഷയങ്ങള്‍ ഇനിയും തിരഞ്ഞെടുക്കുക. അത് നമ്മുടെ വ്യക്തിജീവിതത്തിനും രാജ്യത്തിനും ഗുണം ചെയ്യും.

എം.അഷ്റഫ്. said...

കനകാംബരന്റെ അഭിപ്രായം തന്നെയായിരിക്കും എല്ലാവര്‍ക്കും. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. എന്നാല്‍ ഏതോ സിമിക്കാരന്റെ സുഹൃത്താണെന്ന് പറഞ്ഞ് കനകാംബരനെ പോലീസ് ദ്രോഹിക്കാനും സ്വകാര്യത തകര്‍ക്കാനും വന്നാല്‍ അതൊരുതരം ഭീകരതയായി മാറില്ലേ. ഇ-മെയില്‍ ചോര്‍ത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്ന ലിസ്റ്റിലുള്ളവര്‍ക്ക് സിമി ബന്ധമുണ്ടെങ്കില്‍ അത് പറയാന്‍ പോലീസും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയും തയാറാകേണ്ടതില്ലേ.
കേരള പോലീസ് പരിശോധിക്കുന്നു എന്നതു മാത്രമല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. മുസ്്‌ലിം പേരുകാരെ പോലും വെറുതെ വിടാത്ത അമേരിക്കക്ക് ഇത്രയും പേരുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കയാണ്.
മനോരമക്കോ മാതൃഭൂമിക്കോ ആണ് ഈ സ്‌കൂപ്പ് ലഭിച്ചിരുന്നതെങ്കില്‍ സിമി ബന്ധമുള്ള 268 പേരെ പോലീസ് കണ്ടെത്തി എന്നാകുമായിരുന്നു വാര്‍ത്ത.
വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.

MyDreams said...

മെയില്‍ കിട്ടിയ ലിങ്ക് ഇന്നലെ ചലിക്കുന്നില്ലായിരുന്നു ഇന്നാണ് ശരിയായത്
എന്നും പോലെ മല്‍ബു ഇന്നും നന്നായി തന്നെ എഴുതിരിക്കുന്നു ... ആക്ഷേപ ഹാസ്യം ....

ഒരു കുഞ്ഞുമയില്‍പീലി said...

മല്ഭൂ ...ഈ പ്രതികരണം കലക്കി ...ഇതൊരു മെയില്‍ ആയി മ്മടെ മുഖ്യന് വിട്ടാലോ ..അല്ലെങ്കി വേണ്ട ..മല്ഭൂ വിനും സിമി ആയിട്ട് ബന്ധം ഉണ്ടെങ്കിലോ ...എഴുത്തിന് ആശംസകള്‍

Shukoor said...

"എന്‍റെ പാസ്സ്‌വേര്‍ഡ്‌ ആര്‍ക്കു വേണമെങ്കിലും തരാമല്ലോ.. പത്രത്തില്‍ വേണമെങ്കില്‍ അവിടെയും കൊടുക്കാം. ഞങ്ങള്‍ക്കാര്‍ക്കും അങ്ങനെയൊരു പേടിയുമില്ല." ബഹു: കെ എം ഷാജി.
ഞാന്‍ പത്രം മുഴുവന്‍ തെരഞ്ഞു ആ പാസ്സ്‌വേര്‍ഡ്‌ കിട്ടാന്‍. എവിടെ...

അനശ്വര said...

സ്വകാര്യതകള്‍ നഷ്ടമാവുന്ന കാലം അല്ലെ? ഏതായാലും റിപ്പബ്ലിക്ക് ദിന ആശംസകള്‍..
എന്റെ ലോകത്തിന്റെ കമന്റ് കേട്ടപ്പൊ ശരിക്കും ഞെട്ടി. വീട്ടില്‍ വന്ന് അവര്‍ക്ക് സുഖമില്ല, ആക്സിന്റ്റ് എന്നൊക്കെ പറഞ്ഞ് പണം തട്ടുന്ന കാലമൊക്കെ മാറി ഇപ്പൊ ഇങ്ങിനെ ആയി ല്ലെ?

നിശാസുരഭി said...

മാഡ്രിഡ് ചോര്‍ത്തലുകാരും!
ഹ്ഹ്ഹി
മൂര്‍ച്ചയുണ്ട്, മൂര്‍ച്ച ഇരുതലയിലുമില്ലാതിരിക്കട്ടെ!

MINI.M.B said...

പതിവ് പോലെ നന്നായി. ശക്തമായ എഴുത്ത്.

വേണുഗോപാല്‍ said...

മല്ബൂ ... ഞാന്‍ ഇതിനു മുന്‍പ് കമന്റ്‌ ഇട്ടതാണല്ലോ?
അതാരാ ചോര്‍ത്തിയെ !!!!!
ഇനി ശ്രീ ഷാനവാസ് പറഞ്ഞ പോലെ സൌസര്‍ മാത്രമേ ബാക്കിയുള്ളൂ ...
ഈ ചോര്‍ത്തല്‍ പുരാണം അഷറഫിന്റെ മല്ബുവിലെ ഒരു മികച്ച പോസ്റ്റ്‌ ആണ്

Babu said...

sathymaayi enikku raaashtreeyatthil valiya pidiyilla.athu kondu rasikkaanum pattiyilla.

Babu said...

Raashtreeyam valiya pidiyillaathathu kondu aaswadhikkaan pattiyilla.

Related Posts Plugin for WordPress, Blogger...