Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 15, 2012

അഡിക് ഷനും പിരാന്തും



വിജിലന്‍സ് കേസില്‍ കുടുങ്ങിയ പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ രാജിവെക്കണോ വേണ്ടയോ എന്ന ചര്‍ച്ച പൊടിപൊടിച്ചിട്ടും മല്‍ബു അതില്‍ ഇടപെട്ടില്ല. ഒന്നും അറിയാത്ത പോലെ ഒരു മൂലയിലിരുന്നു.
അതു കൊണ്ടു തന്നെ എല്ലാവരും ചോദിച്ചു.
ഇതെന്തു പറ്റി?
ഇങ്ങനല്ലല്ലോ? ജീവിതത്തില്‍ ഒരിക്കല്‍ പോലും വി.എസിനെ അംഗീകരിച്ചിട്ടില്ലാത്ത ടിയാന്‍ ആഹ്ലാദം കൊണ്ടെനിക്കിരിക്കാന്‍ വയ്യ ആകേണ്ടതായിരുന്നു.
ഏതുവിഷയമായാലും മല്‍ബുവിന് അതില്‍ അഭിപ്രായം കാണും. കഴിഞ്ഞ ദിവസം വരെ അതു റൂമിലെ എല്ലാവരും അനുഭവിച്ചറിഞ്ഞതാണ്.
പ്രവാസികളുടെ വരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന ഇ-മെയില്‍ വാര്‍ത്ത ഏതോ വിരുതന്റെ കള്ളവേലയാണെന്ന് കണ്ടെത്തി ചര്‍ച്ചയുടെ ആപ്പീസ് പൂട്ടിച്ചത് മല്‍ബുവായിരുന്നു.
എന്തൊരു പുകിലായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പ്രവാസി ശബ്ദം ഉയര്‍ത്തിക്കൊണ്ടുവരണം, സെമിനാര്‍ സംഘടിപ്പിക്കണം, നാട്ടില്‍നിന്ന് നേതാക്ക•ാരെ കൊണ്ടുവരണം, ഒപ്പുശേഖരണം നടത്തണം  അങ്ങനെ നിര്‍ദേശങ്ങള്‍ നീണ്ടു നീണ്ടു പോയി. അപ്പോഴാണ് തലയും വാലുമില്ലാത്ത വാര്‍ത്ത ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ പേരില്‍ ഏതോ വിദ്വാന്‍ പടച്ച് പ്രചരിപ്പിച്ചതാണെന്ന വസ്തുത മല്‍ബു തെളിവുകള്‍ സഹിതം നിരത്തിയത്.
അങ്ങനെ മുറിയിലെ എല്ലാവരുടേയും ആദരവ് പിടിച്ചുപറ്റിയ മല്‍ബുവാണ് ഇപ്പോള്‍ കുരങ്ങ് ചത്ത കുറവനെ പോലെ ഇരിക്കുന്നത്.
സഹമുറിയ•ാരുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനൊടുവില്‍ മല്‍ബു വാ തുറന്നു.
പ്രശ്‌നം മറ്റൊന്നുമല്ല.
ദിവസം കഴിയുന്തോറും നെറ്റഡിക്ടാവുകയാണോ എന്നൊരു സംശയം. ഇങ്ങനെ പോയാല്‍ സ്വയം ഇല്ലാതായി തീരുമെന്ന ഒരു ഭയവും.
സംശയം+ആധി= മൗനം.
ഇതിങ്ങനെ പെട്ടെന്നു തോന്നാന്‍ കാരണം?
വൈദ്യനല്ലെങ്കിലും എല്ലാവരും ഡോക്ടറെന്നു വിളിക്കുന്ന ആശാന്‍ അന്വേഷിച്ചു.
ചില വാര്‍ത്തകള്‍ വായിച്ചതിനുശേഷമാണ് ഇങ്ങനെ തോന്നിത്തുടങ്ങിയതെന്ന് മല്‍ബു. 
ക്രിസ് സ്റ്റാനിഫോര്‍ത്തെന്ന ഇരുപതുകാരന്റെ മരണം. ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്നു. തുടര്‍ച്ചയായി 12 മണിക്കൂര്‍ എക്‌സ് ബോക്‌സില്‍ ഗെയിം കളിച്ചു കളിച്ചങ്ങനെ മരിച്ചു,
ഒരു കുഞ്ഞ് വിശന്നു മരിച്ചതിന് റെബേക്കാ കോളിന്‍ എന്ന സ്ത്രീക്ക് ലഭിച്ചത് 25 വര്‍ഷം തടവ്. സ്വന്തം കുഞ്ഞിനെ പോലും മറന്ന് മണിക്കൂറുകളോളം ഓണ്‍ലൈന്‍ ഗെയിം കളിക്കുകയായിരുന്നു അവര്‍.
പണം മോഷ്ടിച്ചതിന്  ലൂസിയാന്‍ മെയിനി എന്ന ഉദ്യോഗസ്ഥ ജയിലിലായി. 16 മാസമാണ് തടവ് ശിക്ഷ.  ഇന്റര്‍നെറ്റിലെ ചൂതാട്ടത്തിന് അടിമയായതുമൂലം വന്നു ചേര്‍ന്ന കടം തീര്‍ക്കാനാണ് 76,000 പൗണ്ട് മോഷ്ടിച്ചത്.
കള്ളുകുടിയ•ാരുടേയും മയക്കുമരുന്നടിമകളുടേയും തലച്ചോറിലുണ്ടാകുന്ന മാറ്റം പോലെ ഇന്റര്‍നെറ്റിന് അടിമകളായവരുടെ തലച്ചോറിലും മാറ്റമുണ്ടാകുന്നുവെന്നാണ് പുതിയ പഠനം.
മണിക്കൂറുകളോളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിലെ വ്യതിയാനങ്ങളും വ്യക്തി ,സാമൂഹ്യ ജീവിതങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങളും എം.ആര്‍.ഐ സ്കാനര്‍ ഉപയോഗിച്ചാണ് പഠന വിധേയമാക്കിയത്.
മല്‍ബു മൗനത്തിന്റെ ശാസ്ത്രീയ വിശകലനം തുടര്‍ന്നപ്പോള്‍ സാധാരണ ചര്‍ച്ചയില്‍ ഇടപെട്ട് വിപ്ലവം സൃഷ്ടിക്കാറുള്ള പത്രത്തില്‍ ജോലി ചെയ്യാതെ തന്നെ കൂട്ടുകാരുടെ ഇടയില്‍ പത്രക്കാരനായി മാറിയ നാണി പറഞ്ഞു.
ഇതാണോ ഇപ്പോള്‍ വലിയ കാര്യം.
നെറ്റിന് അഡിക്റ്റാവൂന്ന് മല്‍ബൂന് തോന്നുന്നുണ്ടെങ്കില്‍ ഓഫീസില്‍ പോകാതിരുന്നാല്‍ പോരേ? ഓഫീസില്‍ പോകുന്നില്ലെങ്കില്‍ മല്‍ബു നെറ്റ് തുറന്നതുതന്നെ. 
ആക്കിക്കൊണ്ടുള്ള പതിവ് ചിരിയിലൂടെ പത്രക്കാരന്‍ ഉപസംഹരിച്ചപ്പോള്‍ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ഒരിക്കല്‍പോലും പഠിപ്പിക്കാതെ വാദ്യാരെന്നു പേരു ലഭിച്ച മാഷ് പറഞ്ഞു.
മല്‍ബു ഓഫീസില്‍ പോകാതിരിക്കുന്നതു തന്നാ നല്ലത്.
മല്‍ബുവിനെ പോലുള്ളവര്‍ ഫോര്‍വേഡ് ചെയ്യുന്ന മെയിലുകള്‍ കൊണ്ട് എന്റെ ജിമെയില്‍ ഇന്നോ നാളെയോ പൊട്ടിത്തെറിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് എന്റെ ഇന്‍ബോകസ് കാലിയാവാറുള്ളത്. ഈ ദിവസങ്ങളില്‍ ഒരാള്‍ക്കും ഒരു മെയിലും അയക്കാനില്ല. എല്ലാ ഗ്രൂപ്പുകള്‍ക്കും കൂട്ട അവധി.
മല്‍ബു ആധി പിടിക്കേണ്ട കാര്യമൊന്നുമില്ല.
 ഓഫീസില്‍ ഒരു പണിയുമില്ലാത്തവരൊക്കെ നെറ്റഡിക്ടാവും. ബാക്കിയുള്ളവര്‍ മെയില്‍ ഡിലീറ്റ് ചെയ്തു ചെയ്തു  പിരാന്തന്‍മാരും.


32 comments:

khaadu.. said...

ഈ പറഞ്ഞ പോലെ ഞാനും അടുത്ത് തന്നെ ഭ്രാന്തനാകാന്‍ സാധ്യത ഉണ്ട്...

ഓമന said...

തികച്ചും ആനുകാലികം , താങ്ക്സ് ::::

ഓക്കേ കോട്ടക്കൽ said...

നാട്ടപ്പിരാന്തന്‍ തന്നെ ആകും

! വെറുമെഴുത്ത് !

വേണുഗോപാല്‍ said...

ഇന്ന് നടക്കുന്നത് ഇതൊക്കെ തന്നെ....
ഈ ഒരു സാധനം ആളെ ഭ്രാന്തന്‍ ആക്കുക തന്നെ ചെയ്യും .

ഈ വര്‍ത്തമാന യാഥാര്‍ത്ഥ്യം നന്നായി

ആശംസകള്‍

കുഞ്ഞൂസ്(Kunjuss) said...

അനിവാര്യമായ ഓര്‍മ്മപ്പെടുത്തല്‍ നന്നായി...

പട്ടേപ്പാടം റാംജി said...

പുതിയത് വരുമ്പോള്‍ പഴയത് മാറും എന്നേയുള്ളൂ. ഭ്രാന്തായാലും എന്ത് കുന്തമായാലും വേണ്ടിയില്ല ഇപ്പോഴത്തെ കാര്യം കഴിഞ്ഞിട്ടേ പിന്നെയെന്തെന്നു ചിന്തിക്കു.
ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

RehimNK said...

വ്യാഴവും വെള്ളിയും രാവും പകലും ഇല്ലാത്ത പത്രകാര്‍ സൂക്ഷികുക -- അവര്‍ക്കാണ് മല്ബുവിന്റെ അനുഭവം വരാന്‍ സാധ്യത ........

റഹീം

ഷാജു അത്താണിക്കല്‍ said...

ശെരിയാണ് ഇപ്പൊ പലര്‍ക്കും നെറ്റ്മാനിയയും ഫേസുബുക്ക് രോഗവും

Naveen said...

സത്യം............പ്രാന്താവാന്‍ സാധ്യത ഉണ്ട്....

Unknown said...

....അതും വേണം ഇതും വേണം! അനാവശ്യമായി നെറ്റില്‍ നേരം കളയുന്നവ്ര്‍ക്ക് ഒരു ഉപദേശം കൊടുക്കാം !!

എന്‍.പി മുനീര്‍ said...

മല്‍ബു വിശേഷങ്ങള്‍ കൊള്ളാം.. നെറ്റ് അഡിക്ഷന്‍ പ്രശ്നം തന്നെയാണ്..ഒഴിവുവേളകളില്‍ ആശയം വിനിമയം നടത്തുന്നത് നല്ല കാര്യവുമാണ്.ലോജിക്കൊന്നുമില്ലാത്ത ഇന്റെര്‍നെറ്റ് റൂമറുകളുടെ ഉറവിടം കണ്ടെത്തി യാദാര്‍ത്ഥ്യം പുറത്തു കൊണ്ടുവരുന്നത് തെറ്റായ ഇന്‍ഫോര്‍മേഷന്‍ പങ്കുവെക്കുന്നത് തടയാമല്ലോ..രസ്കരമാ‍യി എഴുതിയിട്ടുണ്ട് കെട്ടോ

ente lokam said...

നല്ല രസകരമായ 'കാര്യം'
കാര്യം ആയിത്തന്നെ അവതരിപ്പിച്ചു...
റഹിം പറഞ്ഞത് ഒന്ന് നോട്ട് ചെയ്യണം..
എന്നിട്ട് അടുത്ത malbu കഥയില്‍ റഹിമിനെ
നായകന്‍ ആക്കണം..അങ്ങനെ വിട്ടാല്‍
പറ്റില്ലല്ലോ..ഹ.ഹ...

Vp Ahmed said...

അധികമായാല്‍ അമൃതും വിഷം; അത്രേയുള്ളൂ.

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു തുടക്കമെന്ന നിലയില്‍ ആദ്യം നമുക്ക് ബ്ലോഗ് വായന നിര്‍ത്താം .ക്രമേണ പോസ്റ്റിടലും ന്യൂസ് ലെറ്റര്‍ അയക്കലും !. ഇപ്പോഴുള്ള അഡ്രസ്സു ബുക്കിലെ ഐഡികളെല്ലാം ബ്ലോക്ക് ചെയ്യാം. ഹായ് നെറ്റില്ലാതെ...എത്ര സമയം ബാക്കി...എത്ര കാശ് ബാക്കി....എല്ലാ പിരാന്തും മാറിയ സുന്ദര ജീവിതം!.എപ്പോഴും ഭാര്യ പറയാറുല്ല കാര്യമോര്‍മ്മ വരുന്നു,“ ഈ ടീവിയും കമ്പ്യൂട്ടറും ഒന്നു കേടു വന്നെങ്കില്‍...!”

മാണിക്യം said...

എല്ലാ ക്രിസ്തുമസ്സിനും ന്യൂയിയറിനും
എന്തോരം കാര്‍ഡ് വന്നു കൊണ്ടിരുന്നതാ
ഈ കൊല്ലം ഓണ്‍ലൈന് ഗ്രീറ്റിങ്ങ്സ് മാത്രം. . :(

അടിക്‍ഷന്‍ എന്തിനെങ്കിലും വേണമല്ലൊ
അത് ഓണ്‍ലൈന്‍ വായന ന്യൂസ് സിനിമ ഒക്കെ ആകുന്നത് അതിന്റെ നല്ല വശം,

"അറബിയും ഒട്ടകവും പി മാധവന്‍നായരും"
പോലുള്ള സിനിമ കാശ് മുടക്കി കാണാന്‍ എന്താ പിരാന്തുണ്ടോ? അല്ല വേണമല്ലൊ ലേശം പിരാന്ത്!
പിരാന്ത് അതെല്ലാവര്‍ക്കും കുറേശ്ശെയുണ്ട്
ഏറ്റക്കുറച്ചില്‍ ഉണ്ടെന്ന് മാത്രം....

നന്നായി മല്‍ബൂ ചിന്തകള്‍....

SHANAVAS said...

ഇങ്ങനെ പോയാല്‍ ഭ്രാന്തില്ലാത്തവര്‍ കുറയും...

Hashiq said...

ചുമ്മാ പേടിപ്പിക്കല്ലേ !!!

Jefu Jailaf said...

ഒഴിവുവേളകള്‍ ആനന്ദകരമാക്കുന്നതല്ലേ :) നന്നായി ഓര്‍മ്മപ്പെടുത്തല്‍..

സേതുലക്ഷ്മി said...

അത് ശരി.അപ്പൊ ഓഫീസില്‍ പണിയില്ലാത്തവരാണ് നെറ്റ് അഡിക്ടാവണതല്ലേ.. ഇനി ബ്ലോഗില്‍ വരുന്നേയില്ല.

ചന്തു നായർ said...

ഓരോന്നിനും അതിന്റേതായ സമയം നീക്കി വക്കുക... എല്ലാ ശുഭം....

Vinodkumar Thallasseri said...

rasamulla ezhuthth. thudaruka.

മുകിൽ said...

അതു ശരിയാണല്ലോ!

ഫൈസല്‍ ബാബു said...

ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്കുകളുമുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്‌ ,,ഒരേ സമയം ഉപകാരവും ഉപദ്രവവുമാകുന്നു എന്നതാണ് സത്യം ,,
ആക്ച്ചല്‍ ഫ്രണ്ട്സിനെ വിട്ടു വെര്‍ച്ചല്‍ ഫ്രണ്ട്സിനു പിറകെ പോകുന്ന ലോകം .....കഥയിലെ കാര്യം പറച്ചില്‍ ഉഗ്രന്‍ ...‍

majeed alloor said...

നര്‍മത്തില്‍ ചാലിച്ച, പ്രവാസിയുടെ നൊമ്പരങ്ങളും നേരമ്പോക്കുകളുമെല്ലാം മനോഹരമായിട്ടുണ്ട്..
ഭാവുകങ്ങള്‍...

Sandeep.A.K said...

നെറ്റിന്റെ ഗുണഫലങ്ങള്‍ ആവോളം അനുഭവിച്ചവനായത് കൊണ്ടു പാടെ തള്ളിപറയുന്നില്ലാ... നിയന്ത്രണം നമ്മളില്‍ ഉണ്ടായാല്‍ മതി... ഞാനും addict ആവുന്നു എന്ന് കണ്ടു അല്‍പ്പം മാറി നില്‍ക്കുന്നു..

വിധു ചോപ്ര said...

ഉണ്ട്, ചെറുതല്ലാത്ത അഡിക്ഷൻ. സത്യം തന്നെ.

MINI.M.B said...

നല്ല ലേഖനം. പ്രസക്തം. രസകരം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഭ്രാന്തില്ലാത്തവർ ഇന്നാണാരാണ് എന്റെ മൽബു..?

- സോണി - said...

നൂറില്‍ ഞാന്‍,
അഡിക്റ്റല്ലാത്ത ഒരാള്‍...

Mohiyudheen MP said...

നിയന്ത്രണം നമ്മളില്‍ ഉണ്ടായാല്‍ മതി...

Anil cheleri kumaran said...

ഈ മൽബൂനെക്കൊണ്ട് തോറ്റു.. :)

അനശ്വര said...

നല്ല കഥ...
നെറ്റും ടിവിയും ഒന്നും ഇല്ലാത്ത അവസ്ഥയാ ഇപ്പൊ ഊഹിക്കാന്‍ കഴിയാത്തെ...ഓഫീസിലരുന്ന് നെറ്റില്‍ കളിക്കുന്നത് കൊണ്ടാ മല്‍ബൂ ഇങ്ങിനൊകെ ചിന്തിച്ചത്...വൈകിട്ട് വന്ന് ഒരലപ്ം ഇതിന്റെ മുന്നിലോ റ്റിവിയുടെ മുന്നിലോ ഇരിക്കാന്‍ നല്ല സുഖമാണ്...
ടിവിയില്‍ നിന്ന് ഒരു നല്ല പാട്ട് കേള്‍ക്കുംബൊ ഇതില്‍ ബ്ലോഗില്‍ നിന്ന് ഒരു നല്ല കഥയോ മറ്റും വായിക്കുംബൊ...ഒരിക്കലും കാണാത്ത നല്ല കൂട്ടുകാരോട് അലപം മിണ്ടുമ്പൊ മാറുന്ന മുഷിപ്പുകള്‍....
[കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പറഞ്ഞില്ലെ? അതൊക്കെ ഭാവനയല്ലെ? ശരിക്കും ഉണ്ടായിട്ടില്ലല്ലൊ? അങ്ങിനൊന്നും ഉണ്ടാവില്ല..മല്‍ബൂ ചുമ്മാ പറയുന്നതാവും..]

Related Posts Plugin for WordPress, Blogger...