Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 15, 2012

ഒരു വിരട്ടലിന്റെ പരിണാമം






ആദ്യമായി മല്‍ബു കഫീലിനെ കാണാന്‍ പോവുകയാണ്. അഞ്ച് വര്‍ഷമായി കൊണ്ടുനടക്കുന്ന സ്വപ്നം. സ്‌പോണ്‍സറെ കാണണമെന്ന് പറയുമ്പോഴൊക്കെ ഏജന്റ് പലവിധ നമ്പരുകള്‍ ഇറക്കും. കഫീല്‍ സ്‌പെയിനിലാണ്, തിരക്കിലാണ്, കാണാന്‍ കൂട്ടാക്കുന്നില്ല അങ്ങനെ അങ്ങനെ.
ഏജന്റുമാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും എങ്ങനെയെങ്കിലും സ്‌പോണ്‍സറുമായി ഡയരക്ട് കോണ്‍ടാക്ട് ഉണ്ടാക്കണമെന്നും പലരും മല്‍ബുവിനെ ഉപദേശിച്ചിരുന്നു. പക്ഷെ, പലതവണ കെഞ്ചിയിട്ടും ഏജന്റ് കഫീലിന്റെ ടെലിഫോണ്‍ നമ്പറു പോലും നല്‍കിയില്ല.

എല്ലാം ഞാന്‍ ചെയ്തു തരുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് കഫീലിനെ വിളിച്ചും കാണാന്‍ പോയും ബുദ്ധിമുട്ടുന്നതെന്നായിരിക്കും മറുചോദ്യം.

ഒന്നു രണ്ടു തവണ കഫീലിന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയെന്നു കരുതിയതായിരുന്നു. പക്ഷെ അതും നടന്നില്ല.
കഫീലുമായി ദീര്‍ഘമായി സംസാരിക്കാനുണ്ടെങ്കില്‍ ഏജന്റ് സ്വന്തം ഫോണ്‍ ഉപയോഗിക്കില്ല. മല്‍ബുവിനോട് വാങ്ങും. കാള്‍ ഹിസ്റ്ററിയില്‍ കഫീലിന്റെ നമ്പര്‍ കാണുമല്ലോ എന്നു കരുതി മല്‍ബു സന്തോഷത്തോടെ മൊബൈല്‍ തിരിച്ചുവാങ്ങും. പക്ഷേ, അതിനകം, ഹിസ്റ്ററിയില്‍നിന്ന് പോലും കഫീലിന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും. അതുമായി ഒന്നുരണ്ടു തവണ മൊബൈല്‍ ടെക്‌നീഷ്യ•ാരെ സമീപിച്ചുവെങ്കിലും മായ്ച്ച് കളഞ്ഞതിനാല്‍  നമ്പര്‍ കണ്ടുപിടിക്കുക സാധ്യമല്ലെന്നായിരുന്നു മറുപടി.

കഫീലിന്റെ തിരുമുഖം കാണാന്‍ എത്തിയപ്പോള്‍, ഏജന്റിനോടൊപ്പം വേറെ രണ്ടു പേരുണ്ട്. അന്യരല്ല. മല്‍ബുകള്‍ തന്നെ.
ഒന്നും രണ്ടും ലക്ഷം ചെലവഴിച്ച് ഏജന്റ് വഴി കടല്‍ കടന്നവര്‍.

തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ചുകപ്പും മഞ്ഞയുമൊക്കെ തെളിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇതോടെ തീരുമാനമെടുക്കണം. നില്‍ക്കണോ? പോണോ?
തീരുമാനം പറയാതെ ഉഴപ്പി നടന്നാല്‍ ഉടലോടെ ഉണ്ടാകുമെങ്കിലും രേഖകളില്‍ അപ്രത്യക്ഷനാകുമെന്ന് ഏജന്റിന്റെ മുന്നറിയിപ്പുണ്ട്.
നാളെ വന്നു കഫീലിനെ കണ്ടില്ലെങ്കില്‍ ഹുറൂബായിരിക്കുമെന്നും പിന്നെ എന്റെ കോളറിനു വന്ന് പിടിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നുമാണ് അയാളുടെ അന്ത്യശാസനം.

പുതിയ സാഹചര്യം കഫീലിന്റെ വായ്മുഖത്തുനിന്നു തന്നെ കേള്‍പ്പിക്കുകയെന്നതാണ് ഏജന്റിന്റെ ലക്ഷ്യം.
നാടുവിട്ടു നാലഞ്ചു വര്‍ഷമായെങ്കിലും ഒറ്റ അറബി വാക്കു പോലും പഠിക്കാത്തവര്‍ക്കും സുപരിചിതമാണ് ഹുറൂബും കഫീലും. പച്ചമലയാളം പോലെയായ വാക്കുകള്‍.
കൂലി കൊടുക്കുന്നവന്‍ കഫീല്‍. കൂലി വാങ്ങുന്നവന്‍ കൂലിക്കഫീല്‍. ഇതാണ് കഫീലുമാരെ തിരിച്ചറിയാനുള്ള എളുപ്പവഴി. രണ്ട് കൂട്ടര്‍ക്കും കൂട്ടലും കിഴിക്കലും തന്നെ മുഖ്യം. ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാതെ എങ്ങനെ തൊഴിലാളിയെക്കൊണ്ട് പരമാവധി പണിയെടുപ്പിക്കാമെന്നു ചിന്തിക്കുന്നയാള്‍ കഫീല്‍.

സ്വതന്ത്രരായി എവിടെയെങ്കിലും പോയി പണിയെടുക്കുന്നവര്‍ക്ക് കിട്ടുന്ന തുകയില്‍നിന്ന് വിഹിതം പറ്റുന്നയാള്‍ കൂലിക്കഫീല്‍. ഇപ്പണിക്ക് ഭാഷ ഒരു തടസ്സമല്ല. കൂലി കണക്കാക്കാനും അതു കിറുകൃത്യം പിരിച്ചെടുക്കാനും നിയോഗിക്കപ്പെട്ടവരുണ്ട്. അവരാണ് ഏജന്റുമാര്‍.
പണമില്ല കാക്കാ, അല്‍പം കൂടി കുറച്ചു തരണമെന്ന് അപേക്ഷിച്ച് സൈ്വരം കെടുത്തുന്ന മല്‍ബുകളെയാണ് ഏജന്റ് കഫീലിനു മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.

ഹസ്തദാനത്തിനും സുഖാന്വേഷണത്തിനും ശേഷം ഒന്നാമനോട് കഫീല്‍ പറഞ്ഞു. ഇപ്പോള്‍ മാസത്തില്‍ നല്‍കിപ്പോരുന്ന  200 റിയാലിനു പകരം ഇനി 600 റിയാല്‍ വേണം. എങ്കില്‍ മാത്രമേ വിസ പുതുക്കി നല്‍കുകയുള്ളൂ. പുതുക്കാനുള്ള ചാര്‍ജിനു പുറമേ, വര്‍ഷം 7200 റിയാല്‍.

പരമാവധി ശമ്പളം 1300 റിയാലാണെന്നും അതില്‍നിന്ന് 600 കൂലിക്കഫീലിനു നല്‍കി പിന്നെ എന്തിനു ഇവിടെ നില്‍ക്കണമെന്ന ചോദ്യം ഏജന്റ് അറബിയിലേക്ക് തര്‍ജമ ചെയ്യുന്നതിനു മുമ്പുതന്നെ കഫീലിന്റെ അടുത്ത വാചകം. വേണമെങ്കില്‍ ജോലി ചെയ്യുന്ന കഫീലിന്റെ കീഴിലേക്ക് മാറിക്കോളൂ. വിവരം രണ്ടു ദിവസത്തിനകം അറിയിച്ചാല്‍ മതി.

ആവലാതികള്‍ നിരത്തിയ രണ്ടാമനും കഫീലിനോട് തോറ്റു. സ്‌പോണ്‍സര്‍ഷിപ്പ് മാറിക്കോളാം എന്നു പറഞ്ഞപ്പോള്‍ 10,000 റിയാല്‍ അടച്ച് നാളെ തന്നെ ആയിക്കോളൂ എന്നായിരുന്നു മറുപടി. പുതിയ വിസക്കുള്ള അതേ തുക. അതുകേട്ട് അയാള്‍ തല കറങ്ങി വീണില്ലെന്നേയുള്ളൂ.

ഇനി മല്‍ബുവിന്റെ ഊഴമാണ്.
ഒന്നാമനോടും രണ്ടാമനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മല്‍ബു ദൃഢനിശ്ചയത്തിലായിരുന്നു.
പുതിയ നിരക്കുകള്‍ കേട്ട മല്‍ബു പറഞ്ഞു.
ഇതിലും ഭേദം നാട്ടിലേക്ക് മടങ്ങുകയാണ്. എക്‌സിറ്റ് തന്നേക്കൂ. അതിനിപ്പോള്‍ ചാര്‍ജൊന്നും വേണ്ടല്ലോ?

തന്റെ വിരട്ടല്‍ ഏല്‍ക്കുമെന്നും  തുക  അല്‍പം കുറച്ചു കിട്ടുമെന്നുമുള്ള മല്‍ബുവിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് കഫീല്‍ പറഞ്ഞു.

സന്തോഷം, 3000 റിയാല്‍ അടച്ചോളൂ. നാളെ തന്നെ എക്‌സിറ്റ് തന്നേക്കാം.

മാപ്പിളമാരുടേയും ഹിന്ദുക്കളുടേയും വിരട്ടിനിടയില്‍ പീഠമുറപ്പിക്കാന്‍ മഹാപരിത്യാഗിയായി മാറിയ ഉമ്മന്‍ ചാണ്ടിയെപ്പോലെയായി മല്‍ബു.



22 comments:

ajith said...

ചില നേരത്ത് ഏത് മല്‍ബുവും കുഞ്ഞൂഞ്ഞ് ആകം അല്ലേ

Unknown said...

"മാപ്പിളമാരുടേയും ഹിന്ദുക്കളുടേയും വിരട്ടിനിടയില്‍ പീഠമുറപ്പിക്കാന്‍ മഹാപരിത്യാഗിയായി മാറിയ ഉമ്മന്‍ ചാണ്ടിയെപ്പോലെയായി മല്‍ബു."

പാവം ചാണ്ടി സര്‍ ,വെറും ചണ്ടിയായി അത് പോലെ മല്‍ബു നീയുമായി അല്ലെ .,ഈ കഫീല്‍ നമ്മുടെ പടച്ചോനാണ് അല്ലെ

MINI.M.B said...

പാവം മല്‍ബു !

മുകിൽ said...

inganeyokkeyaanu jeevithathinte nerkaazhchal alle. oru kaalamundaayirunnu, 'gulfila' ennu paranjaal oru minusam maathrame kananum kelkanum ulloo enna kalam.. Ingane oronnokke innu arinju varunnu. nallathu,

മുസാഫിര്‍ said...

ആശംസകള്‍..

പട്ടേപ്പാടം റാംജി said...

സമാധാനം എന്നത്‌ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത വ്യക്തികള്‍....
ഒന്നിനു പുറകെ ഒന്നായ്‌....

khaadu.. said...

ചാണ്ടിയെപ്പോലെയായി മല്‍ബു.

a.rahim said...
This comment has been removed by the author.
a.rahim said...

ഇതേ അവസ്ഥയില്‍ എക്‌സിറ്റടിക്കാന്‍ പോയ എനിക്കറിയുന്ന കാക്കാനോട് ഇതേ പോലെ മൂവ്വായിരം ചോദിച്ചു.... പണമില്ലാതെ രോഗിയായിട്ടാണ് നാട്ടില്‍ പോകുന്നതെന്ന കാര്യം എന്ന പറഞ്ഞിട്ടും മസലിലാവാതായപ്പോള്‍ എന്റെ മരണം നിന്റെ വീട്ട് മുറ്റത്തു വെച്ചു കാണണോ എന്ന ചോദ്യത്തിനു മുന്നില്‍ പേടിച്ച് ഒരു ദിവസം കൊണ്ട് എക്‌സിറ്റടിച്ച പാസ്‌പോര്‍ട്ട് കൈയില്‍ കൊടുത്ത ഒരു കഥയും ഉണ്ട്..............

വീകെ said...

ആന നിന്നാലും ചരിഞ്ഞാലും പന്തീരായിരം..!!!

mini//മിനി said...

പറയേണ്ടത്, പറയേണ്ട സമയത്ത് പറയണം.

Jefu Jailaf said...

നോക്ക് കൂലി..

ഓമന said...

മല്ബുവിനെന്തു പേടിക്കാന്‍ .....! ചാണ്ടിയുടെ "നോര്കയും " സിംഗ് ന്റെ "തൊഴിലുര്രപ്പും " പിന്നെ പത്രത്തില്‍ പടം വരുമെങ്കില്‍ പ്രവാസി സംഘടനയുടെ വക ടിക്കറ്റും ......

Unknown said...

കൈഫ ഹാലക്

ente lokam said...

"സത്യം സത്യം ആയി ഞാന്‍ നിന്നോട് പറയുന്നു
ധനവാന്‍ സ്വര്‍ഗത്തില്‍ പോവുന്നത് ഒട്ടകം
സൂചിക്കുഴയില്‍ കൂടി കടന്നു പോവുന്നതിനു
തുല്യം ആണ്"...

യേശു ഇത് പറഞ്ഞത് അന്നൊന്നും നല്ല ധനികര്‍
ഇല്ലാതിരുന്നത് കൊണ്ട് ആവും അല്ലെ?

ഈ നര്മത്തിലും ചിലപ്പോള്‍ ഉരുകുന്ന
മനസ്സുകള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്..
ഒരു അറബിക്കഥയിലെപ്പോലെ നാട്ടില്‍ മകളുടെ കല്യാണത്തിന് ഇവിടെ ബിരിയാണി കഴിക്കുന്ന
വാപ്പമാരെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്..നാട്ടില്‍
അച്ഛന്‍ മരിച്ചിട്ടും കാണാന്‍ പോവാന്‍ പാസ്പോര്‍ട്ട്‌ കൊടുക്കാത്ത കഫീലുമാരെയും...പിന്നെ കുറച്ചു നല്ല കഫീലുമാരും...പ്രവാസത്തിന്റെ മുഖങ്ങള്‍ അനുഭവിക്കതവ്ര്‍ക്ക് കാണിച്ചു കൊടുക്കാന്‍ എഴുത്തിന് ആവില്ല എന്നാ എനിക്ക് തോന്നുന്നത്...

Vinodkumar Thallasseri said...

അവസാനത്തെ ആ പഞ്ചുണ്ടല്ലോ, അത്‌ ഗംഭീരമായി.

ഷാജു അത്താണിക്കല്‍ said...

മൽബു എക്സിറ്റ് ശരണം

SHANAVAS said...

പാവം മല്‍ബു .. എന്നാലും കുഞ്ഞൂഞ്ഞിനെക്കാള്‍ ഭേദം ആണേ...

Anonymous said...

nice work.
welcometo my blog

blosomdreams.blogspot.com
comment, follow and support me.

Vp Ahmed said...

പ്രവാസം ഇതൊക്കെ തന്നെ..................

kochumol(കുങ്കുമം) said...

പാവം മല്‍ബു ...!!

Echmukutty said...

അയ്യോ! കഷ്ടമായിപ്പോയി...പാവം മൽബു.

Related Posts Plugin for WordPress, Blogger...