Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 8, 2012

വാനിറ്റി ബാഗ് കഥ പറയുന്നുമല്‍ബു മല്‍ബിസമേതം കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് അതിവേഗം ഓടിവരുന്ന ആശാനെ കണ്ടത്. അങ്ങോട്ട് പോകേണ്ടെന്നും പോലീസ് പിടിക്കുമെന്നുമായിരുന്നു ആശാന്റെ സന്ദേശം.
ഷോപ്പിംഗിനു പോയാല്‍ പോലീസ് പിടിക്കില്ലെന്ന് അറിയാവുന്ന മല്‍ബി അതത്ര കാര്യമാക്കിയില്ലെങ്കിലും അവധിദിവസത്തിന്റെ ആലസ്യം കൊതിച്ച മല്‍ബു കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു.
നേരം ശരിക്കും പുലര്‍ന്നിട്ടില്ല. മല്‍ബിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഷോപ്പിംഗിനായി ഇത്രനേരത്തെ ഒരുങ്ങിപ്പുറപ്പെട്ടത്. പുലര്‍ച്ചെ തന്നെ അവിടെ എത്തിയില്ലെങ്കില്‍ അങ്ങോട്ട് കയറാന്‍ കഴിയില്ലെന്നും നല്ല സാധനങ്ങളൊന്നും കിട്ടില്ലെന്നും രണ്ട് ദിവസം മുമ്പ് കമ്പനിയുടെ എസ്.എം.എസ് കിട്ടിയതു മുതല്‍ മല്‍ബി പറഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ എത്താന്‍ വൈകിയതു കൊണ്ട് നല്ലതൊന്നും കിട്ടിയിരുന്നില്ല. ആദ്യമാദ്യം എത്തിയവരൊക്കെ വാരിക്കോരി കൊണ്ടുപോയി. കൊതിപ്പിക്കുന്ന സാധനങ്ങളായിരുന്നു പലരുടേയും കൈയില്‍.

അതുകൊണ്ട് പരിഭവം മുഴുവന്‍ കേട്ടത് മല്‍ബുവായിരുന്നു. നൂറു തവണ പറഞ്ഞതാണ് തുറക്കുമ്പോഴേക്കും അവിടെ എത്തണമെന്ന്. നൂറായിരമായിരുന്നു അപ്പോള്‍ തടസ്സങ്ങള്‍. പിന്നെ എങ്ങനെ കിട്ടും? നല്ല ഒരു വാനിറ്റി ബാഗ് കൈയെത്താ ദൂരത്ത് കണ്ടപ്പോള്‍ ഫോണ്‍ ചെയ്തു അതും കളഞ്ഞിരുന്നു.
സവിശേഷമായ ഒരു ഷോപ്പിംഗാണിത്. ഗോഡൗണിംഗ് എന്നു പറയുന്നതാകും ഉചിതം. നൂറു റിയാലിനു വിറ്റ സാധനങ്ങള്‍ ചിലപ്പോള്‍ ഒരു റിയാലിനുവരെ കിട്ടും. ഗോഡൗണിനകത്ത് കൊടുംചൂട് സഹിക്കണമെന്നേയുള്ളൂ. സാധനങ്ങള്‍ കൊണ്ടുവന്നിടും. ചുറ്റമുള്ള ആളുകള്‍ വെറുതെ കിട്ടുന്ന ഉല്‍പന്നങ്ങളെന്ന പോലെ അതിനുമേല്‍ ചാടി വീഴും. അപ്പോള്‍ കിട്ടിയവര്‍ക്കായി. ഇല്ലാത്തവര്‍ക്ക് നഷ്ടബോധം.
ചിലപ്പോള്‍ അടി കിട്ടിയെന്നും വരാം. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കൊണ്ടുവന്ന് ചൊരിഞ്ഞപ്പോള്‍ അതില്‍നിന്ന് രണ്ടെണ്ണത്തിനു ശ്രമിച്ച ഒരു മല്‍ബിക്ക് രണ്ടടി കിട്ടി. കൊണ്ടുവന്നിട്ടയുടന്‍ അവ വാരിക്കൂട്ടിയ ഒരു കുടുംബത്തിന്റെ പക്കല്‍നിന്ന് രണ്ടെണ്ണം വലിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു തല്ല്. തല്ലിയത് വേറെ ഏതോ രാജ്യക്കാരായതിനാല്‍ സഹിച്ചു.

അങ്ങനെ മനോഹരമായ വാനിറ്റി ബാഗുകള്‍ കൊണ്ടുവന്നിട്ടതായിരുന്നു. മല്‍ബി അതു എടുക്കാനാഞ്ഞപ്പോള്‍, പുറത്തു കാത്തുനില്‍ക്കുകയായിരുന്ന മല്‍ബു എന്താ പോരാനായില്ലേ എന്ന് അന്വേഷിച്ചുകൊണ്ടൊരു വിളി. ഇതാ ഇപ്പോള്‍ ഇറങ്ങാമെന്ന് മല്‍ബി ഫോണില്‍ മറുപടി നല്‍കിക്കൊണ്ടിരിക്കെ നിമിഷങ്ങള്‍ കൊണ്ട് ബാഗുകള്‍ കാലി.

കഴിഞ്ഞ തവണത്തെ ആ സങ്കടം ഒഴിവാക്കാന്‍ കൂടിയാണ് ഇക്കുറി കുറേക്കൂടി നേരത്തെ തന്നെ ഇറങ്ങിയത്. അപ്പോഴാണ് ആശാന്റെ വരവ്. ജനങ്ങള്‍ തിങ്ങിക്കൂടിയെന്നും പോലീസിനെ പേടിച്ച് അടച്ചിട്ടിരിക്കയാണെന്നുമുള്ള വാര്‍ത്ത മല്‍ബുവും ആശാനും ചേര്‍ന്നുള്ള കളിയാണെന്ന് മല്‍ബിക്കു തോന്നാന്‍ ന്യായങ്ങളുണ്ട്.
സാധനങ്ങള്‍ വില്‍ക്കുന്നിടത്ത് തിരക്ക് സാധാരണം. അവിടെ പോലീസിനെന്തു കാര്യം?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഫ്‌ളാറ്റിനകത്തേക്ക് കയറിപ്പോയ മല്‍ബി ടെലിഫോണില്‍ പല മല്‍ബികളുമായും ബന്ധപ്പെട്ട് സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ചു.

ഷോപ്പിംഗ് തടഞ്ഞത് സാധാരണ പോലീസല്ലെന്നും സ്ത്രീ പുരുഷഭേദമന്യേ ആളുകള്‍ തിങ്ങിക്കൂടിയതിനാല്‍ കേന്ദ്രം അടപ്പിച്ചത് സദുപദേശ പോലീസാണെന്നുമുള്ള വിവരമാണ് ലഭിച്ചത്. കൂട്ടത്തിലൊരു മല്‍ബിയുടെ കമന്റ് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

നിന്റെ മല്‍ബുവായിരിക്കും പോലീസില്‍ അറിയിച്ചത്. അങ്ങേര്‍ക്കാണല്ലോ പോകാനിത്ര മടി ? ആരായാലും വലിയ ചതിയായിപ്പോയെന്നു പറഞ്ഞും അടുത്തയാഴ്ചയോടെ പോലീസ് ശല്യം തീരുമെന്ന ഗോഡൗണുകാരുടെ വാക്കുകളില്‍ വിശ്വസിച്ചും മല്‍ബികള്‍ പരസ്പരം ആശ്വാസം കൊണ്ടപ്പോള്‍  നിരപരാധിയായ മല്‍ബു അവധി ദിവസത്തിലെ ബാക്കി ഉറക്കം തേടി കിടപ്പുമുറിയിലേക്ക് പോയി.  24 comments:

മുകിൽ said...

inganeyokkeyundo paripaadikal, avide?

ente lokam said...

ഗോ ഡൌണ്‍ ഷോപ്പിംഗ്

കേട്ടിട്ടുണ്ട്..ഇത്രയും

വലിയ സന്നാഹം?അപ്പൊ

വിലക്കുറവും അത് പോലെ

കാണും അല്ലെ? ‌

മയില്‍പീലി said...

വാനിറ്റി ബാഗ്‌ കഥ പറഞ്ഞു ആശംസകള്‍

ajith said...

നിന്റെ മല്‍ബുവായിരിക്കും പോലീസില്‍ അറിയിച്ചത്.

I doubt too

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ആദായ വില്പന ഇവിടെ മാത്രമല്ല!....

**നിശാസുരഭി said...

നിന്റെ മല്‍ബുവായിരിക്കും പോലീസില്‍ അറിയിച്ചത്.

ഹ്ഹ്..

പട്ടേപ്പാടം റാംജി said...

പിന്നീട് തുറന്നോ...

സേതുലക്ഷ്മി said...

ഏതു രാജ്യത്തായാലും ആദായവില്പ്പന ഒരുപോലെതന്നെ.

മാണിക്യം said...

ഈ ആദായം ലേശം റിക്സ് കൂടിയ ഇനമാണല്ലൊ.

"നിന്റെ മല്‍ബുവായിരിക്കും പോലീസില്‍ അറിയിച്ചത്."
ഇതില്‍ എന്തോരം വാസ്തവമുണ്ട് മിസ്റ്റര്‍ മല്‍ബ്ബൂ?
പറയാതെ വയ്യ മല്‍ബൂ പോസ്റ്റ്കള്‍ വളരെ നന്നാവുന്നുണ്ട്.

Echmukutty said...

മൽബു ഇത്ര ഭയങ്കരനാ? എത്ര മൽബികളുടെ പ്രാക്കാ തലേല്ന്ന് വല്ല നിശ്ചയവുമുണ്ടോ? ഇനി ഇപ്പോ ആരു വിചാരിച്ചാലും മൽബൂനെ രക്ഷപ്പെടുത്താൻ പറ്റില്ല..

MyDreams said...

മല്‍ബിനു ഇതും അറിയാം അറിയാം അല്ലെ ? പാവം മല്‍ബി ....

Jefu Jailaf said...

മല്ബിയെ കൊണ്ട് ജീവിച്ചു പോകാന്‍ ഇത്തരം സൂത്രപ്പണികള്‍ വേണമെന്ന് മല്ബുവിനറിയാം. മല്ബുവാരാ മോന്‍

ഷാജു അത്താണിക്കല്‍ said...

വീണ്ടും പാവം മൽബു

a.rahim said...

ഈ മല്‍ബുവിനെയും മല്‍ബിയെയും എനിക്കറിയാം..........

ശരിയാ ചെലപ്പോ ഈ മല്‍ബുവായിരിക്കും മുത്തവാ പണിയൊപ്പിച്ചത്........... അതുകൊണ്ടെന്താ എത്ര കാശാ ലാഭം കിട്ടിയത്. പിന്നെയൊരു ഉറക്കവും............ ഈ പട്ടിണിക്കാലത്ത്.............

MINI.M.B said...

നല്ലതാണ്.. പതിവ് പോലെ.

എം.അഷ്റഫ്. said...

@ പട്ടേപ്പാടം
ഗോഡൗണിംഗിന് ഒരാഴ്ച മാത്രമേ വിലക്കുണ്ടായിരുന്നുള്ളൂ. പിന്നീട് അത് സാധാരണ പോലെ തുറക്കുകയും മല്‍ബുകളെ സന്തോഷിപ്പിക്കുകയും ചെയ്തു.
പ്രശസ്തമായ കമ്പനി വര്‍ഷത്തില്‍ രണ്ട് ദിവസം മാത്രം നടത്തിയിരുന്ന ഗോഡൗണ്‍ വില്‍പന ഇപ്പോള്‍ ഇടക്കിടെ ആക്കി. അതും കൂടുതല്‍ ദിവസങ്ങള്‍.
ഏറ്റവും അവസാനത്തെ വിറ്റഴിക്കല്‍ വില്‍പന നടക്കുന്ന ഗോഡൗണിലേക്കുള്ള ജനപ്രവാഹം തന്നെ കാരണം.

കൊമ്പന്‍ said...

ഓസിനു കിട്ടുമ്പോള്‍ ആസിഡും കഴി ക്കുന്ന മല്‍ ബു മാരുടെ ഒരു കാര്യം

- സോണി - said...

ഇതില്‍ അതിശയോക്തി എത്ര ശതമാനം? എന്നാലും വായിക്കാന്‍ രസമുണ്ട്.

khaadu.. said...

നിന്റെ മല്‍ബുവായിരിക്കും പോലീസില്‍ അറിയിച്ചത്...!!

ഫിയൊനിക്സ് said...

ഉപഭോക്താക്കളുടെ ആര്‍ത്തി മുതലെടുക്കാന്‍ വേണ്ടി വന്‍കിടക്കാര്‍ നടത്തുന്ന ഒരു തരം തന്ത്രം! അത്രയേ ഉള്ളൂ. അതിനു നമ്മള്‍ മല്ബൂസ് പ്രത്യേകിച്ച് മേലും കീഴും നോക്കാതെ ചാടി പുറപ്പെടുകയും ചെയ്യും.

Vinodkumar Thallasseri said...

അങ്ങാടിയില്‍ തോറ്റതിന്‌......

Muralee Mukundan said...

മലയാളീസിനോട് ആദായ വില്പനയുള്ള ഷോപ്പിങ്ങിൽ നിന്നും ഗോ ഡൌൺ പറഞ്ഞാലുണ്ടോ അവര് കേൾക്കുന്നൂ..അല്ലേ ഭായ്
പിന്നെ നന്നായ് പറഞ്ഞൂ കേട്ടൊ ഭായ്

സുനി said...

ഗോ ഡൌണ്‍ ഷോപ്പിംഗ് കേട്ടിട്ടുണ്ട്.. ആദ്യമായാണ് അതിങ്ങനെയാണെന്ന് മനസ്സിലായത്..

appachanozhakkal said...

നിനക്കു വേറെ പണിയൊന്നുമില്ലേ ആഷ്റഫേ
കാല്‍ കാശിനു ഉപകരമില്ലാത്ത കാര്യം എഴുതി, മനുഷ്യനെ മിനക്കെടുത്തരുത്.

Related Posts Plugin for WordPress, Blogger...