Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 25, 2011

ലസ് ലഗേജ് മോര്‍ ഫൈന്‍


അതിരിട്ട കമ്പിയില്‍ പിടിച്ച് കണ്ണുംനട്ട് നില്‍ക്കുന്ന മല്‍ബിയും കുഞ്ഞുങ്ങളുമാണ് മനസ്സില്‍. മല്‍ബുവിന് ധിറുതിയായി.
 

ഒരാള്‍ മാത്രമല്ല, എല്ലാവരും പാച്ചിലില്‍തന്നെ. ലഗേജിനായി കണ്‍വെയര്‍ ബെല്‍റ്റിനു ചുറ്റുമുള്ള കാത്തിരിപ്പ് ക്ഷമയോടെയാണെന്ന് പറയാനേ പറ്റില്ല. ഒഴുകി വരുന്ന പെട്ടി പിടിക്കണം, ട്രോളിയില്‍ വെക്കണം, ഉരുട്ടി പുറത്തിറങ്ങി കുഞ്ഞുങ്ങളെ കാണണം. വിമാനത്തില്‍നിന്നു തന്നെ തുടങ്ങിയതാണ് ഈയൊരു വെപ്രാളം. ഉരുണ്ടുരുണ്ട് വിമാനം നില്‍ക്കുന്നതിനുമുമ്പ് തന്നെ തല ഉയര്‍ത്തി, എയര്‍ ഹോസ്റ്റസിന്റെ ആക്രോശം ഏറ്റുവാങ്ങി, ഭാരം തൂക്കിപ്പിടിച്ച് അങ്ങനെ പ്രിയപ്പെട്ടവരെ തേടിയുള്ള വരവ്. ഒരു സംഭവം തന്നെ.

ലഗേജ് കൂടുതലാണല്ലോ മാഷേ, പിഴ ഒടുക്കേണ്ടി വരും.
പായാനൊരുങ്ങിയ മല്‍ബുവിനെ തടഞ്ഞുനിറുത്തി. പെട്ടികളില്‍ നോട്ടമിട്ട് മുന്നില്‍ ഒന്നില്‍ കൂടുതല്‍ ഓഫീസര്‍മാര്‍.
 

മല്‍ബു തിരിച്ചു ചോദിച്ചു. എന്തു പിഴ, ഏതു പിഴ?
അപ്പോള്‍ പത്രം വായിക്കാറില്ല അല്ലേ? ദേ നോക്കിയേ, നിങ്ങളെ പോലുള്ളവരാ അധിക ലഗേജിന് കിലോക്ക് 500 രൂപ വീതം പിഴയടച്ച് പോകുന്നത്. വേഗം അടച്ചാ വേഗം പോകാം. പുറത്ത് കുടുംബക്കാര് കാത്തിരുന്ന് മുഷിയുന്നുണ്ടാകും.
 

ഓഫീസര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍, അടുത്തുണ്ടായിരുന്ന മറ്റൊരു മല്‍ബു സഹായത്തിനെത്തി.
അതേയ്, നമ്മള്‍ കൊണ്ടുവന്ന ലഗേജ് 40 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ ഫൈന്‍ ഈടാക്കി തുടങ്ങീട്ടുണ്ട്.
 

മല്‍ബു ചോദിച്ചു: നിങ്ങള്‍ കൊടുക്കുന്നുണ്ടോ?
ഏതായാലും കൊണ്ടുവന്നു പോയില്ലേ. ഇനിയിപ്പോ അടച്ച് വേഗം പുറത്തിറങ്ങണം. കെട്ട്യോളും പിള്ളാരും കാത്തിരിപ്പുണ്ട്.
 

മല്‍ബു എന്തു തീരുമാനിച്ചു? വീണ്ടും ഓഫീസറുടെ ചോദ്യം.
 

അതൊന്നും പറ്റില്ലാട്ടോ. ഇത് അവിടെവെച്ച് തൂക്കിനോക്കി നിങ്ങളുടെ ആളുകള്‍ തന്നെയാണ് വിമാനത്തില്‍ കയറ്റിയത്. പിഴ വേണേല്‍ അവരോട് വാങ്ങണം.
 

രണ്ട് പെട്ടിയുണ്ട് അല്ലേ. ഇതെന്താ ഒന്നില്‍ മല്‍ബു, മറ്റൊന്നില്‍ മല്‍ബി. കുടുംബം കൂടെയുണ്ടോ? പെട്ടികളില്‍ വെവ്വേറെ മൊബൈല്‍ നമ്പരാണല്ലോ? ഓഫീസര്‍ക്ക് സംശയം.
സാറേ, അത് ഒരു പെട്ടി പുരക്കേക്കും ഒരു പെട്ടി വീട്ടിലേക്കുമാണ്.
 

ആഹാ, കണ്ണൂരാണല്ലേ. ഒരു പെട്ടി സ്വന്തം വീട്ടിലേക്കും മറ്റേത് വൈഫ് ഹൗസിലേക്കും. എവിടേക്കായാലും രണ്ട് പെട്ടിയും കൂടി 60 കിലോയുണ്ട്. 20 കിലോക്ക് ഫൈന്‍ ഒടുക്കിയില്‍ കൊണ്ടുപോകാം. വേഗം തീരുമാനമെടുത്തോളൂ.
 

പറ്റില്ല സാറേ. എന്റെ രണ്ടു പെട്ടികളും അവിടെവെച്ച് തൂക്കി സ്റ്റിക്കറും ഒട്ടിച്ചാ വിട്ടത്. മല്‍ബു ലോജിക്ക് പുറത്തെടുത്തു.
 

നിങ്ങള്‍ അവിടെ അധിക ബാഗേജിന് ചാര്‍ജ് കൊടുത്തിട്ടുണ്ടോ? റസീറ്റുണ്ടോ?
അതൊന്നും ഓര്‍മയില്ല സാറേ. എമ്മാതിരി തിരിക്കായിരുന്നു. അതൊക്കെ അവര് നോക്കിക്കാണും. എന്റെ രണ്ട് ബാഗേജും കറക്ട് ആയിരുന്നു.
 

എന്നുവെച്ചാല്‍ ഓരോന്നും 20 കിലോ വീതം, മൊത്തം 40 കിലോ. പിന്നെ ഇതെങ്ങനെ 60 കിലോ ആയി. പറയണം മിസ്റ്റര്‍- ഓഫീസറുടെ ക്ഷമ നശിച്ചു തുടങ്ങി.
 

അതിപ്പോ എങ്ങനാ പറയാ സാറേ. വീര്‍ത്തതായിക്കാരം.
എന്തു വീര്‍ത്തതായിക്കാരം?
അതേയ് പെട്ടി രണ്ടും വീര്‍ത്തതായിരിക്കും എന്നാ പറഞ്ഞത്.
 

കണ്ണൂരാന്നു പറഞ്ഞിട്ട് മലപ്പുറം ഭാഷയാണല്ലോ?
പത്ത് പതിനഞ്ച് വര്‍ഷായിട്ട് അവരുടെ കൂടെയല്ലേ സാറേ?
 

താനെന്താ കളിയാക്കാണോ. പെട്ടി എങ്ങനാടാ വീര്‍ക്കുന്നത്?
അത് അവിടെ ഇരിക്കുന്നവരോട് ചോദിക്കണം സാര്‍.
മല്‍ബു ബാഗ് തുറന്ന് ഒരു പത്രം പുറത്തെടുത്ത് വലിയ തലക്കെട്ട് കാണിച്ചു. ഇതാണ് സാറേ വീര്‍ക്കാനുള്ള കാരണം.
എയര്‍ ഇന്ത്യയുടെ പീഡനം. 

-----------------------------------------------------------------------------------


റാംജി, അനുരാഗ്, ഒരുവന്‍, എച്മുക്കുട്ടി, ഓമനക്കുട്ടന്‍, മുഹമ്മദ്കുട്ടി,റഷീദ്, മിനി, പ്രഭന്‍ കൃഷ്ണന്‍, ഷാജു, റഹീം, നവീന്‍, അക്ബര്‍ വന്നതിനും കമന്റ് എഴുതിയതിനും എല്ലാവര്‍ക്കും ഒരായിരം നന്ദി.

പ്രവാസി യാത്രക്കാരില്‍നിന്ന് അധിക ലഗേജിന് പിഴ ഈടാക്കിയ വാര്‍ത്ത ഡിസംബര്‍ 18-ന് മലയാളം ന്യൂസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെ ലിങ്കില്‍ വായിക്കാം.





28 comments:

പട്ടേപ്പാടം റാംജി said...

"കണ്ണൂരാന്നു പറഞ്ഞിട്ട് മലപ്പുറം ഭാഷയാണല്ലോ?"
അങ്ങിനെ എയര്‍ ഇന്ത്യയുടെ പീഡനവും പുറത്ത്‌.
കന്നൂരുക്കൊക്കെ രണ്ടു ലഗേജ്‌ വേണമെന്ന് ഇപ്പൊ മനസ്സിലായി. ഞാനില്ലേ കന്നൂരുക്ക്...
സംഭവം ഹാസ്യത്തില്‍ മുക്കി കാര്യം പറഞ്ഞു.

Anurag said...

അങ്ങിനെ എയര്‍ ഇന്ത്യയുടെ പീഡനവും പുറത്ത

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഇക്കണക്കിന് പെട്ടി വീർത്തില്ലെങ്കിലെ അത്ഭുതം ഉള്ളു..!! ഹാസ്യത്തിൽ പൊതിഞ്ഞു കാര്യം പറഞ്ഞു..!!

Echmukutty said...

inganem manushyare drohikkam ennu AIR INDIA.......

Paavam malbi.

ഓമന said...

പട്ടിയുടെ വലുപോലെയ നമ്മള്‍ പ്രവാസികളുടെ നാട്ടില്പോകെ

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ അതായിക്കാരം കാരണം,എന്നാലും നമ്മള്‍ അല്ല ഞങ്ങള്‍ മലപ്പുറത്തുകാരുടെ ഒരു “കാരം!”. അവിടുത്തെ പുത്യാപ്ലമാരുടെ ഒരു ഗതി കേട്!.കണ്ണൂരിലെ കാര്യമാ പറയുന്നത്.

കെ.എം. റഷീദ് said...

മുലയില്‍ നിന്നും ചോരവന്നാലും കറവക്കാരന്‍ പിന്നെയും പിന്നെയും പശുവിനെ കറന്നു കൊണ്ടിരിക്കും പശു പാല്‍ ചുരത്തല്‍ അവസാനിപ്പിച്ചാലും . പ്രവാസി എന്നും പ്രയാസി യായി തുടരും
പ്രവാസം അവസാനിച്ചാലും

MINI.M.B said...

നന്നായി.

Prabhan Krishnan said...

ചോദിക്കാനും പറയാനും ആളില്ലാത്തോളം കാലം ഇതിങ്ങനെ തുടരും..!
അനുഭവിക്യന്നെ..!

നന്നായെഴുതി.

പുതുവത്സരാശംസകളോടെ..പുലരി

ഷാജു അത്താണിക്കല്‍ said...

അഹഹഹ
ശെരിയാണ്

kARNOr(കാര്‍ന്നോര്) said...

ഇങ്ങനെ ഒരു സംഭവം ഉണ്ടോ?

a.rahim said...

കണ്ണൂര്‍കാരുടെ റൂമില്‍ താമസിച്ച മലപ്പുറത്തുകാരന്‍ കണ്ണൂരുകാരെ മലപ്പുറം ഭാഷ പഠിപ്പിച്ചു.
മലപ്പുറത്തുകാരുടെ റൂമില്‍ താമസിച്ച കണ്ണൂരുകാരനെയും മലപ്പുറം ഭാഷ പഠിപ്പിച്ചു.

കണ്ണൂര്‍കാര്‍ വീട്ടിലേക്കും (പുരക്കേക്കും) ഓരോ പെട്ടിവീതം കൊണ്ടുപോകുമെന്നത് ഇപ്പോഴാണറിഞ്ഞത്. ഏതായാലും കണ്ണൂര്‍ പെണ്ണുങ്ങളുടെ സാമര്‍ത്ഥ്യം മലപ്പുറം പെണ്ണുങ്ങള്‍ക്കില്ല. അതുകൊണ്ടു തന്നെ അഡ്രസ് ഒന്നുമതി...... അതിലുണ്ടാവും എല്ലായിടത്തേക്കുമുള്ളത്. അവിടെ അതിര്‍വരമ്പുകളില്ല..........
അപ്പോള്‍ കണ്ണൂരിലെ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു നാട്ടില്‍ പോവുമ്പോള്‍ എങ്ങിനെയായിരിക്കും.........
ഓ സോറി.... വീര്‍ത്തിട്ടായിരിക്കും അല്ലേ........

നന്നായി മല്‍ബു

Naveen said...

ഓരോരോ കാര്യങ്ങളേ.....പീഡന കുറ്റത്തിന് കേസ് കൊടക്കണം....അല്ല പിന്നെ..

Akbar said...

അധിക ലഗേജിനു നാട്ടില്‍ നിന്നും കാശ് ചോദിക്കുന്നത് ആദ്യമായിട്ടാ കേള്‍ക്കുന്നത്. എയര്‍ ഇന്ത്യ പീഡിപ്പിക്കുന്നു എന്നതിലെ താമാശ ആസ്വദിച്ച്.

M. Ashraf said...
This comment has been removed by the author.
M. Ashraf said...
This comment has been removed by the author.
M. Ashraf said...
This comment has been removed by the author.
M. Ashraf said...

റാംജി, അനുരാഗ്, ഒരുവന്‍, എച്മുക്കുട്ടി, ഓമനക്കുട്ടന്‍, മുഹമ്മദ്കുട്ടി,റഷീദ്, മിനി, പ്രഭന്‍ കൃഷ്ണന്‍, ഷാജു, റഹീം, നവീന്‍, അക്ബര്‍ വന്നതിനും കമന്റ് എഴുതിയതിനും എല്ലാവര്‍ക്കും ഒരായിരം നന്ദി.

പ്രവാസി യാത്രക്കാരില്‍നിന്ന് അധിക ലഗേജിന് പിഴ ഈടാക്കിയ വാര്‍ത്ത ഡിസംബര്‍ 18-ന് മലയാളം ന്യൂസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെ ലിങ്കില്‍ വായിക്കാം.
http://ow.ly/8aj9u

ഷാജി പരപ്പനാടൻ said...

അതാണ്‌ മോനെ ഏര് ഇന്ത്യ.... നന്നായി പറഞ്ഞു

khaadu.. said...

ഞാനും മലപ്പുറം ഭാഷ പറയാന്‍ തുടങ്ങി... മാഷേ... കൂടെ മുഴുവന്‍ മലപ്പുറം മല്ബുകള്‍ ആണ്..

നന്നായി എഴുതി...

ente lokam said...

ഹ ..ഹ ..കളി കാര്യം ആയി...
നന്നായി അവതരിപ്പിച്ചു....

ആശംസകള്‍...എഴ്തിനും..പിന്നെ
പുതു വര്‍ഷത്തിന്റെയും ....

ഒരു കുഞ്ഞുമയിൽപീലി said...

എന്തായാലും ..ഞാന്‍ പ്രവാസി ആയിട്ട് ..നാട്ടിലേക്കു പോയിട്ടില്ല ..ഇന്ഷാ അള്ളാ ...എന്റെ വീട്ടിലെ മെയ്‌ ഫ്ലവര്‍ വിരിയുമ്പോ ഴേക്കും അവിടെ എത്തും....ഒന്ന് സൂക്ഷിക്കാമല്ലോ ..നല്ല എഴുത്ത് മല്‍ബു വിന്റെ അടുത്ത വിശേഷങ്ങള്‍ക്കായ്‌ കാത്തിരിക്കാം ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

പാവപ്പെട്ടവൻ said...

എയർന്ത്യക്ക് എങ്ങനെ ഒരു മറുപിഴചുമത്താൻ പറ്റും ഫ്ലൈറ്റ് വൈകിപ്പിക്കുന്നതിനു

kochumol(കുങ്കുമം) said...

മല്‍ബു കഥ കൊള്ളാം ...നന്നായെഴുതി...

പുതുവത്സരാശംസകള്‍ ....

Jefu Jailaf said...

എയര്‍ ഇന്ത്യയുടെ വാലും തലയുമില്ലാത്ത കാര്യങ്ങള്‍ (പിച്ചത്തരം) ഹാസ്യത്തിലൂടെ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു. :) കണ്ണൂരിലെ അരമന രഹസ്യം എയര്പോട്ടിലും പാട്ടാണല്ലേ..

ബെഞ്ചാലി said...

എയറ് ഇന്ത്യയിൽ പോയാൽ മനുഷയന്റെ ‘എയറ്‘ പോകും...

Unknown said...

അനുവദിച്ചതിലും കൂടുതല്‍ ലഗ്ഗേജ് കൊണ്ടുവരുന്നുണ്ടെങ്കില്‍, കൂടുതല്‍ തൂക്കതിനുള്ള ത്തുക അത് പോയിന്‍റ് ഓഫ് ഒറിജിന്‍ നില്‍ നിന്നു തന്നെ കളക്ട് ചെയ്യണം. അല്ലാതെ ഇറങ്ങി കഴിഞ്ഞു വാങ്ങിക്കുന്നത് തെണ്ഡിതരം തന്നെ.

വേറെ ഒന്നു.
യാത്രകാരും പാകത്തിന് മാത്രം ലഗ്ഗേജ് എടുത്തു ട്രാവെല്‍ ചെയ്യാന്‍ പഠിക്കണം.

വേണുഗോപാല്‍ said...

നാടിന്റെ വിമാനം എന്ന് ഒരു കാലത്ത് മഹാരാജാവിനെ നോക്കി പറഞ്ഞിരുന്നു ...
അത് അന്ത കാലം ...
ഇന്നിവന്മാര്‍ നാട്ടാരെ കൊള്ളയടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ...
ഒരൊറ്റ പ്രവാസി പോലും ഈ സംഭവത്തെ പറ്റി ഈയിടെ നല്ലത് പറയുന്നില്ല . മല്ബൂ ഹാസ്യത്തിലൂടെ അത് തുറന്നു കാട്ടി .

Related Posts Plugin for WordPress, Blogger...