Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 9, 2008

ബൂലോകത്തെ സദാചാരം

പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങള്‍ കാണാതെ ഇന്ത്യക്കാരെ ആക്ഷേപിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെതിരെ അത്യാവശ്യം മാത്രം പ്രതികരിക്കാറുള്ള നമ്മുടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി മുതല്‍ ഭരണ, പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളൊക്കെയും പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍ ഞാനൊരു അബദ്ധം ചെയ്‌തു. അത്‌ ഇങ്ങനെ വലിയൊരു സദാചാര പ്രശ്‌നമാകുമെന്ന്‌ കരുതിയതേയില്ല.

ചിത്രത്തിലുള്ള ബഷിന്റെ വായിലേക്ക്‌ മൂത്രം ഒഴിക്കുന്ന ഒരു ചിത്രമാണ്‌ ഞാന്‍ ഇവിടെപോസ്റ്റ്‌ ചെയ്‌തത്‌. പലരും കണ്ടുകഴിഞ്ഞ ഈ ചിത്രം കാണാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കണ്ടോട്ടെ എന്നുമാത്രമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.പക്ഷേ അത്‌ ബൂലോകത്തെ സദാചാര മര്യാദകളുടെ ലംഘനമായെന്നും ഉടന്‍ നീക്കണമെന്നും ഒരു സുഹൃത്ത്‌ പ്രതികരിച്ചിരിക്കുന്നു.ചിത്രം പോസ്റ്റ്‌ ചെയ്യുമ്പോള്‍ അത്‌ ഇങ്ങനെ ഒരു വിശാല ചിന്തയിലേക്ക്‌ കടന്നു പോകുമെന്ന്‌ ഞാന്‍ ആലോചിച്ചതേയില്ല. നെറ്റിലായാലും അല്ലെങ്കിലും സദാചാര മര്യാദകള്‍ പാലിക്കപ്പെടണമെന്നു തന്നെയാണ്‌ എന്റെയും അഭിപ്രായം. ഈ ചിത്രം അതിനെതിരായി തോന്നിയ എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു. ചിത്രം കണ്ടശേഷം മറ്റു ചില വായനക്കാര്‍ അങ്ങനൊയരു സദാചാര മര്യാദയൊന്നും ഇല്ലെന്നും എഴുതിക്കണ്ടു. ഏതായാലും അങ്ങനെയാണെങ്കില്‍ ഏത്‌ അതിരുവരെ പോകാം എന്ന കാര്യത്തില്‍ മലയാള ബ്ലോഗര്‍മാരെങ്കിലും ഒരു ധാരണയിലെത്തുന്നത്‌ ഉചിതമായിരിക്കും.

22 comments:

Sudheervarma said...

ഇവിടെ എന്തു സദാചാര ലംഘനമാണ് നടത്തിയതെന്ന് എനിക്കു മനസിലാകുന്നില്ല.
ഇതേ പടം ചില പ്രസിദ്ധീകരണങ്ങളിലും വെബ്സൈറ്റിലും കണ്ടിരുന്നു.ഇത് ബ്ലോഗില്‍ പോസ്റ്റിയതിന്‍റെ പേരില്‍ എന്തിനാണ് ചിലര്‍ വിലപിക്കുന്നതെന്ന് മനസിലാകുന്നില്ല.

സന്തോഷ് said...

ഏതോ ഒരു കുറ്റിച്ചൂല് എന്തോ പറഞ്ഞെന്നു കരുതി ബേജാറാകേണ്ട കാര്യമുണ്ടോ.

മുന്നൂറാന്‍ said...

ബൂലോഗത്തും വേണം സദാചാരം. സദാചാരമില്ലെങ്കില്‍ ആര്‍ക്കും കയറി നിരങ്ങാവുന്ന ഒരിടമായി ഇതും മാറില്ലേ. ഇപ്പോള്‍ തന്നെ വായില്‍ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന പോലെയാണ്‌ പലരും പോസ്‌റ്റുകളിടുന്നത്‌. പുതിയ കാലത്ത്‌ വായനയെ പുതിയ വഴിത്താരയില്‍ തിരിച്ചു വിടുന്ന പുതിയ മാധ്യമമായി ബ്ലോഗ്‌ നിലനില്‍ക്കണം. നേരമ്പോക്കിനപ്പുറം കുറേക്കൂടി ഗൗരവവും ഒപ്പം വായനാ സുഖവുള്ള ഒരിടമായി ഇത്‌ മാറേണ്ടതുണ്ട്‌.
ആരും എഴുതിവെക്കാതെ തന്നെ ഇതിന്റെ സദാചാര സംഹിത നാം പുലര്‍ത്തേണ്ടതുണ്ട്‌.

എം.അഷ്റഫ്. said...

ന്റമ്മോ.....ആളുകള്‍ വിടില്ലെന്നാ തോന്നുന്നേ....
എന്നാലും വരട്ടെ അഭിപ്രായങ്ങള്‍.
എല്ലാവര്‍ക്കും നന്ദി

ബിജുക്കുട്ടന്‍ said...

വീണ്ടും ബൂലോകത്ത് സദാചാര ചര്‍ച്ച തുടങ്ങിയോ?
എന്താണപ്പാ ഈ സദാചാരം?

faisal said...

രാഷ്ട്രത്തലവന്‍മാരെ അനാദരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മറ്റു പലേടത്തും പ്രസിദ്ധീകരിച്ചതാണെന്നു പറഞ്ഞ് ബ്ലോഗില്‍ ഈ ചിത്രം കൊടുത്തതിനെ ന്യായീകരിക്കുന്നതില്‍ അര്‍ത്ഥമില്ല.
സാദിഖ് മുന്നൂരിന്‍റെ വീക്ഷണം വളരെ പ്രസക്തമാണ്.
അദ്ദേഹത്തെപ്പോലെയുള്ളവര്‍തന്നെ മുന്‍കൈ എടുത്ത് ഒരു ബൂലോകത്ത് ഒരു കോഡ് ഓഫ് കോണ്‍ഡക്ട് ഉണ്ടാക്കണം.

വസന്തന്‍ said...

സാദിഖ് മുന്നൂര് പറഞ്ഞത് മനസിലാക്കാം. പക്ഷെ ഫൈസലിന് എന്തോ പറ്റി? രണ്ടു കമന്‍റും പരസ്പര വിരുദ്ധമാണല്ലോ.
നേരത്തെ സദാചാരത്തെക്കുറിച്ച് പറഞ്ഞ സന്തോഷ്, സുധീര്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരെപ്പോലെ അസ്ഥിത്വമില്ലാത്തയാളാണോ ഫൈസലും?
ബുഷിന്‍റെ വായില്‍ ആരെങ്കിലും മുള്ളട്ടെ. നമ്മള്‍ എന്തിന് അതിന്‍റെ പേരില്‍ കടിപിടി കൂടണം?

Anonymous said...

The picture and the message what you have spread to the world by posting that picture is invaluable one.

You please do not mind about what other fellows are talking about the so called "sadacharam"

Expecting more and more pictures like this.

with best regards

VKR, Qatar

ജോണ്‍ said...

ബ്ലോഗിലെ സദാചാരമെ..... ഹി ഹി ചിരിവന്നിട്ടുവയ്യ...ഇതൊരു പടമായോണ്ടല്ലെ ചിലര്‍ സദാചാരപ്രശ്നൊം കൊണ്ട് വന്നിരിക്കുന്നത്. ഇവിടുത്തെ വല്ല്യ വല്ല്യ പുലികള്‍ എന്തോരം തെറികള്‍ എഴുതിക്കൂട്ടിയിരിക്കുന്നു...അതിലൊന്നും ആര്‍ക്കും ഒരു സദാചാര പ്രശ്നവും തോന്നിയില്ല....

Meenakshi said...

അരെ ഭയക്കണം . സദാചാരത്തെ പറ്റി എപ്പോഴും സംസാരിക്കുന്നവരെയാണ്‌ സൂക്ഷിക്കേണ്ടത്‌. ബ്ളോഗില്‍ ഇതുപോലെയുള്ള വ്യത്യസ്ത പോസ്റ്റുകള്‍ വന്നെങ്കിലെ വായനക്കാര്‍ക്ക്‌ രസമുണ്ടാകൂ, അതുകൊണ്ട്‌ വീണ്ടും ധൈര്യമായി എഴുതുക ആശംസകള്‍!

വസന്തന്‍ said...

അയ്യോ മീനാക്ഷി...
മിണ്ടരുത്. സദാചാര പോലീസുകാര്‍ കേട്ടാല്‍ പിന്നെ എന്തൊക്കെയാ സംഭവിക്കുന്നതെന്ന് പറയാനാവില്ല.

faisal said...

ശരിയെന്നു തോന്നുന്നത് സഭ്യമായി പറയാനുള്ള സ്വാതന്ത്ര്യം ബ്ലോഗിലുണ്ടെന്നാണ് ഞാന് കരുതുന്നത്

വസന്തന്‍ said...

തോന്നുന്നത് തോന്നുന്പം തോന്നുന്ന പോലെ പറയാം. പക്ഷെ പറയുന്നത് പരസ്പര വിരുദ്ധമാകുന്പോഴാണ് പ്രശ്നം

faisal said...

കോമാളിത്തം കാട്ടി ആളാകാരന്‍ ആര്‍ക്കും കഴിയും. ഇപ്പോള്‍ ജോര്‍ജ് ബുഷിനെ കരിവാരിത്തേച്ചാലാണ് ഏറ്റവുമധികം കയ്യടി കിട്ടുക.
എന്തു ചെയ്യാം ഓരോരുത്തര്‍ക്ക് ഓരോ രീതിയിലാണ് സുഖം.
മീനാക്ഷി,
ഈ പോസ്റ്റില്‍ എന്തു വ്യത്യസ്തയാണ് കണ്ടതെന്ന് മനസിലാകുന്നില്ല. ഏതോ ഒരു വികല മനസിന്‍റെ സൃഷ്ടി അതേ പടി പകര്‍ത്തിയിരിക്കുന്നു. അതില്‍ ചിലര്‍ ആനന്ദം കണ്ടെത്തുന്നു. അത്രമാത്രം.

വസന്തന്‍ said...

ഫൈസലേ,
ബൂലോകത്ത് സ്കൂള്‍ മാഷ്മാരുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ആദ്യം ഈ ചിത്രത്തെ അഭിനന്ദിച്ച താങ്കള്‍ പിന്നീട് വിമര്‍ശിച്ചു. അതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.
ബുഷിനെപ്പോലൊരാളെ അവഹേളിച്ചതിന്‍റ(അങ്ങനെ ചെയ്തെന്ന് എനിക്കു തോന്നുന്നില്ല) പേരില്‍ താങ്കള്‍ക്ക് എന്തിന് ഹാലിളകണം?

reshamavijay said...

I don't thing there is anything provocative in this post. Why these people are making so much noice here.
Mr.Ashraf,
I noticed your posts today only. All of them have a special touch.
Don't bother about these petty jelous protesters.
All the best

sathosh madhavan said...

What is going on here?.
People are honting a poor blogger just like the media attacks me

കടത്തുകാരന്‍/kadathukaaran said...

കലാമൂല്യമുള്ള ഒരു ചിത്രമായിട്ടാണ്‍ ഞാനാ ചിത്രത്തെ കണ്ടത്. സദാചരം എന്നൊക്കെ പറയുമ്പോള്‍ അതിന്‍റെ മാനദണ്ഡങ്ങളൊക്കെ എന്താണ്. വേറെ സദാചാര തകര്‍ച്ചയുള്ള മറ്റു പൊസ്റ്റുകള്‍ കാണാത്തതു കൊണ്ടാകാം ഇങ്ങനെയൊരു കമന്‍റിനാധാരം

ഫസല്‍ ബിനാലി.. said...

കുറെയേറെ മനുഷ്യരുടെ പ്രതിഷേധത്തിന്‍റെ പ്രതീകമായിരുന്നു ആ ഫോട്ടോ എന്നെനിക്ക് തോന്നുന്നു. സദാചരത്തിന്‍റെ ലംഘനമായിട്ട് തോന്നിയില്ല

saaji said...

Haha...
Ivide enthokkeyo cheenju narunnudu

faisal said...

ചിലര്‍ക്ക് കലാമൂല്യം, മറ്റു ചിലര്‍ക്ക് പ്രതിഷേധ പ്രതീകം. ഇതൊക്കെ നിങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെയോ ഇഷ്ട നേതാക്കളുടെയോ കാര്യത്തിലാണെങ്കില്‍ സമ്മതിക്കുമോ എന്നാണ് അറിയേണ്ടത്.
ഞാന്‍ ബുഷിന്‍റെ വക്കാലത്തു പിടിക്കുകയല്ല. എനിക്ക് തെല്ലും താല്‍പര്യമില്ലാത്ത ലോക നേതാക്കളിലൊരാളാണ് അദ്ദേഹം. പക്ഷെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലല്ലോ. തൂറിത്തോല്‍പ്പിക്കുക എന്നൊരു നാടന്‍ പ്രയോഗമുണ്ട്. ഇത് അതിന് ഏതാണ്ട് സമാനമാണ്. തൂറലിന് പകരം മുള്ളലായെന്നു മാത്രം. ഇത്തരം വികല പ്രതിഷേധങ്ങള്‍ അനുകൂലിക്കുന്നവരും തരംതാഴ്ന്ന പോസ്റ്റുകള്‍ക്ക് സ്തുതി പാടുന്നവരും വര്‍ധിച്ചുവരുന്നിടത്തോളം കാലം മലയാളം ബ്ലോഗ് നന്നാവൂല്ല.

An said...

sadacharam vendennu parayunnavar innu thani malayalathil vann moonnu poor postukale kurichu enthu parayunnu ennu ariyan kauthukamundu.

Related Posts Plugin for WordPress, Blogger...