Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 22, 2012

കക്കിരിയും ക്ലീന്‍ഷേവും


കക്കിരി തൊലികളഞ്ഞ് അരച്ചെടുത്ത് മുഖത്തു പുരട്ടുകയായിരുന്നു മല്‍ബു.
ഇതാണല്ലേ മുഖകാന്തിയുടെ ഗുട്ടന്‍സെന്നു പറഞ്ഞുകൊണ്ടാണ് മുതലാളി കയറി വന്നത്.

ആ ചോദ്യം സഹിച്ചു. നോര്‍മല്‍. പക്ഷേ അടുത്ത ചോദ്യം മല്‍ബുവിനെ തളര്‍ത്തിക്കളഞ്ഞു. ഒരു മറുപടി പറയാന്‍ പോലും കഴിയാത്ത വിധം ഇരുന്നുപോയി.
ഒട്ടും ദഹിക്കാത്ത ഒരു ചോദ്യം. തികച്ചും വ്യക്തിപരം. കേട്ടാല്‍ നിര്‍ദോഷമെന്നു തോന്നാമെങ്കിലും മല്‍ബുവിന് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ലായിരുന്നു അത്.

സ്വഭാവത്തിലും പെരുമാറ്റത്തിലും മാത്രമല്ല, സ്വന്തം ഗ്ലാമറിലും സന്തോഷ് പണ്ഡിറ്റിനെ കവച്ചുവെക്കുന്ന ആത്മവിശ്വാസമുണ്ടായിരുന്നു മല്‍ബുവിന്. ഹിന്ദി സിനിമേലുള്ള ആളാ അല്ലേ എന്ന് ഒരിക്കല്‍ ഒരു അറബിപ്പയ്യന്‍ പറഞ്ഞപ്പോള്‍ ആനന്ദപുളകിതനായിട്ടുണ്ട്. കണ്ണാടിക്കു മുന്നില്‍ ദിവസവും ബ്ലേഡുമായി മല്ലടിക്കുമ്പോള്‍ കളിയാക്കുന്ന മല്‍ബു സീനിയേഴ്‌സല്ല, ഏതോ അറബിപ്പയ്യനാണ് ആ സാമ്യത കണ്ടെത്തിയത്. അല്ലെങ്കിലും അസൂയ മൂത്ത നാട്ടുകാര്‍ക്ക് അതൊക്കെ കാണാന്‍ എവിടെ നേരം?

ഒരാളെ കീഴ്‌പ്പെടുത്താന്‍ അയാളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ആദ്യം വേണ്ടതെന്ന്  അറിയാവുന്ന മല്‍ബു മുതലാളിയുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ മുതലാളി വിട്ടുകൊടുക്കുാന്‍ തയാറല്ലായിരുന്നു.
ഒരു ദിവസം മല്‍ബുവിനെ കൂട്ടി അയാള്‍ കറങ്ങാനിറങ്ങി.
നമുക്ക് മാര്‍ക്കറ്റ് ഒക്കെ ഒന്നു കണ്ടുവരാം.
ആദ്യം ചെന്നത് നിറയെ പച്ചക്കറിയും പഴങ്ങളുമുള്ള ഒരു കടയില്‍. താടി നീട്ടിവളര്‍ത്തിയ ഒരാളായിരുന്നു അവിടെ സെയില്‍സ്മാന്‍. പേര് മോഹനന്‍.
എങ്ങനെയുണ്ട് കച്ചവടം എന്നൊക്കെ ചോദിച്ച് അവിടെ നിന്നിറങ്ങിയത് അടുത്ത പച്ചക്കറി ഷോപ്പിലേക്ക്. അവിടേയും താടി നീട്ടി വളര്‍ത്തിയ ഒരാള്‍. മല്‍ബു തന്നെ. പേര് അരവിന്ദാക്ഷന്‍. പിന്നെയും നാലഞ്ചു കടകളില്‍ ചെന്നു. എല്ലായിടത്തും നല്ലോണം കച്ചോടം നടക്കുന്നു. വേറെ ഒരു സാമ്യതകൂടിയുണ്ട്. എല്ലായിടത്തും കടയിലുള്ളത് മുതലാളിയായാലും സെയില്‍സ്മാനായാലും താടി നീട്ടി വളര്‍ത്തിയവര്‍.
പ്രവാസം തെരഞ്ഞെടുത്തത് താടി നീട്ടാനാണോ എന്നുതോന്നിപ്പോകും ഇവരെയൊക്കെ കണ്ടാല്‍.
താടിക്കാരുടെ കടകളിലെ തിരക്കില്‍നിന്ന് പുറത്തുകടന്ന ശേഷം മുതലാളി മല്‍ബുവിന്റെ കണ്ണില്‍ തന്നെ നോക്കി. എന്നിട്ടു ചോദിച്ചു.
ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ്.
ഇവരൊന്നും തന്നെ നാട്ടില്‍നിന്ന് താടിക്കാരായി വന്നവരല്ല. എല്ലാവരും ഇവിടെ വന്ന് താടിനീട്ടിയവര്‍.
മല്‍ബുവല്ലേ? മുതലാളി പറയാതെ തന്നെ ഗുട്ടന്‍സ് പിടികിട്ടി. കക്കിരി കൊണ്ട് മുഖകാന്തി കൂട്ടാമെങ്കിലും രണ്ടു ദിവസം പഴകി വാടിയ കക്കിരി വില്‍ക്കാന്‍ ക്ലീന്‍ ഷേവ് മുഖകാന്തി കൊണ്ട് കഴിയില്ല.
പച്ചക്കറി ഫ്രഷ് ആണോ എന്നു ചോദിക്കുമ്പോള്‍ അതെ എന്നു പറഞ്ഞുകൊണ്ട് ദൈവത്തെ പിടിച്ച് ആണയിടണം. വെറു വല്ലാഹി പോരാ. മല്‍ബുവും താടി വളര്‍ത്തണം.
ഇടപാടുകാരായ അറബികള്‍ക്ക് ഒരു പ്രതീകമാണ് താടി.
അളവിലും തൂക്കത്തിലും ഇടപാടുകളിലും കൃത്രിമം പാടില്ലെന്ന പ്രവാചകാധ്യാപനമാണ് താടിക്കു പിന്നില്‍ അവര്‍ കാണുന്നത്.
വിഷമത്തോടെയാണെങ്കിലും ക്ലീന്‍ ഷേവിനു വിട നല്‍കി മല്‍ബുവും ഒരു താടിക്കാരനായി.
ഉളളിക്ക് ഉരുളക്കിഴങ്ങോ വെളുത്തുള്ളിക്ക് ഇഞ്ചിയോ ഫ്രീ കൊടുക്കേണ്ടി വന്നില്ല. ഓഫറുകളില്ലാതെ തന്നെ കച്ചവടം പൊടിപൊടിച്ചു. ഭാഗ്യം കൊണ്ടുവന്നത് മല്‍ബുവാണെന്ന മുതലാളിയുടെ ഉറച്ചവിശ്വാസത്തില്‍ കാലചക്രമുരുണ്ടു.
പൊടുന്നനെയാണ് മുതലാളിയുടെ സൈ്വര്യം കെടുത്താന്‍ ഒരു താടിക്കാരന്‍ അറബി പ്രത്യക്ഷപ്പെട്ടത്. തൂക്കുസഭയിലെ എം.എല്‍.എയെ പിടിക്കാനെന്ന പോലെ ഒരു ചാക്കുമായാണ് അയാളുടെ വരവ്.
മല്‍ബുവിനെ പൊക്കി കൊണ്ടുപോകുകയാണ് ലക്ഷ്യം. കൂടുതല്‍ ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. 
വിശ്വാസത്തിനു കോട്ടം തട്ടുകയാണ്. മല്‍ബു തന്നെ വിട്ടുപോകുമോ എന്ന ശങ്ക മുതലാളിയുടെ ഉറക്കം കെടുത്തി. സീനിയര്‍ ജീവനക്കാര്‍ കളിയാക്കി.
ഇപ്പോള്‍ എന്തായി? 
മല്‍ബുവാണ് ഈ കടയുടെ ഐശ്വര്യം എന്നാണല്ലോ പറഞ്ഞു നടന്നിരുന്നത്?
 

വെറുംവാക്കല്ല, കടയുടെ ഐശ്വര്യം തന്നെയായിരുന്നു മല്‍ബു. ചാടിപ്പോകാതെ എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന മുതലാളിയുടെ ചിന്ത ഒടുവില്‍ പാര്‍ട്ണര്‍ഷിപ്പിലാണ് അവസാനിച്ചത്. അങ്ങനെ മിനി മാര്‍ക്കറ്റ് വിപുലീകരിച്ചു. സൂപ്പര്‍മാര്‍ക്കറ്റായി. അതില്‍ പച്ചക്കറി വിഭാഗത്തില്‍ മല്‍ബുവിന് പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചു. നിക്ഷേപമൊന്നുമില്ലാതെ വര്‍ക്കിംഗ് പാര്‍ട്ണര്‍.
തൊഴിലാളി പങ്കാളിത്തമെന്ന ആധുനിക തിയറി സ്വീകാര്യമാകുന്നതിനു മുമ്പുതന്നെ ഇവിടെ അതു പരീക്ഷിക്കപ്പെട്ടു. പലപല ടെക്‌നിക്കുകള്‍ പുറത്തെടുത്ത മല്‍ബു നാള്‍ക്കുനാള്‍ കച്ചവടത്തില്‍ നേട്ടമുണ്ടാക്കി.

13 comments:

Vineeth M said...

ഒരു വെറൈറ്റി ആയിരുന്നു ഈ വായന.... അല്ല അനുഭവം...



എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു.......

ajith said...

ഇതാണോ താടിമര്‍മ്മം?
കൊള്ളാം മല്‍ബൂ

നന്ദിനി said...

ഇനിയും വരാം..ആശംസകള്‍

Raees hidaya said...

ajith said...
ഇതാണോ താടിമര്‍മ്മം?
കൊള്ളാം മല്‍ബൂ

ente lokam said...

appo ithaanu thaadiyude
joli alle??

വീകെ said...

അവസാനം ഞാൻ പറയട്ടെ...!
മൽബു മുങ്ങി...!!
അറബീനേം പറ്റിച്ച് രാക്കുരാമാനം ദൈവം പോലും അറിയാതെ മൽബു മുങ്ങി...!!
ഹി.. ഹി...ഹി...

Mohamedkutty മുഹമ്മദുകുട്ടി said...

അല്ല,ഞാനൊന്നു ചോദിച്ചൊട്ടെ സത്യത്തില്‍ ഈ താടി താനേ വളരുന്നതല്ലെ? ഷേവ് ചെയ്യുന്ന സമയം കൂടി കച്ചവടത്തില്‍ ശ്രദ്ധിക്കാമല്ലോ. അല്ലെ?...

Unknown said...

താടിക്കാരന്‍ മല്‍ബു :)

Jefu Jailaf said...

മല്ബുവിനു വെച്ചടി വെച്ചടി കയറ്റമാണല്ലോ... :)

A said...

മല്ബുവിന്റെ ഇതിഹാസങ്ങള്‍ പൊടിപൊടിക്കുന്നുണ്ട്. ആയിരത്തൊന്നു മല്ബുകഥകള്‍ പിറക്കട്ടെ.

a.rahim said...

പക്ഷേ ഈ മല്‍ബു താടിവെച്ചത് അങ്ങിനെ എന്തോ കണ്ടിട്ടാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍
വിശ്വസിക്കും ല്ലാാാാാ

സ്വന്തം സുഹൃത്ത് said...

ഇവിടെ പല മല്ബുമാരുടെയും കഥ ഇത് പോലെ ആണല്ലേ
നന്നായിരിക്കുന്നു !

ഷാജു അത്താണിക്കല്‍ said...

അല്ലേലും മൽബു ഉണ്ടേ തളരുന്നു

Related Posts Plugin for WordPress, Blogger...