Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 12, 2012

നീരിനുമേല്‍ കുമിള



ഗള്‍ഫിലെത്തിയതു മുതല്‍ മല്‍ബുവിന്റെ മോഹമായിരുന്നു ഒരു ഐഫോണ്‍. വില ഇന്ത്യന്‍ മണിയുമായി കൂട്ടിക്കിഴിച്ച് ഓരോ തവണയും പക്ഷേ പിന്‍വാങ്ങി. കൂട്ടുകാരില്‍ പലരും ഡ്യൂപ്ലിക്കേറ്റ് ഐ ഫോണ്‍ വാങ്ങി കൊതി തീര്‍ത്തുവെങ്കിലും അതിലൊന്നും നിന്നില്ല മല്‍ബുവിന്റെ കമ്പം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ഐഫോണ്‍ എന്ന നിലയിലെത്തി കാലം. ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നൊന്നും ആളുകള്‍ തുരന്ന് നോക്കുകയില്ലല്ലോ? അതു മാത്രമല്ല ഐ ഫോണിനെ വെല്ലുന്ന വേറെയും ബ്രാന്റുകള്‍ സര്‍വത്ര. ഒടുവില്‍ ഒരു ഐ ഫോണ്‍ മല്‍ബുവിന്റെ കൈയില്‍ വന്നു ചേര്‍ന്നപ്പോള്‍ അത് ചവറു പോലെ ആയിരുന്നുവെന്നു ചുരുക്കം. 


ചുളുവിലായിരുന്നു ഈ ഐ ഫോണിന്റെ വരവ്. കടലു കടക്കാന്‍ വിസക്ക് സ്വപ്‌നം കണ്ട് കാത്തിരുന്നപ്പോള്‍ വിസ വന്നുചേര്‍ന്നതു പോലെ. ഓരോ ഭാഗ്യം വന്നുചേരുമ്പോഴും നാട്ടിലെ ചേക്കു പറയുന്നതു ഓര്‍ക്കും മല്‍ബു. ഓന്‍ ഭാഗ്യോള്ളോനാ.. 


കമ്പനിയുടെ വാര്‍ഷികമായിരുന്നു വേദി. ആദ്യത്തെ പത്തു മിനിറ്റനകം ഹാളിലെത്തിയവരുടെ പേരെഴുതി നറുക്കിട്ടപ്പോഴാണ് ഐ ഫോണ്‍ ഭാഗ്യം മല്‍ബുവിനെ കടാക്ഷിച്ചത്. എന്തോന്ന് വാര്‍ഷികമെന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയിരുന്ന മല്‍ബിക്കും സന്തോഷം പകര്‍ന്നു ഫോണടിച്ച വാര്‍ത്ത. കിട്ടുന്നെങ്കില്‍ ഐ ഫോണ്‍ തന്നെ കിട്ടണം. എന്തോന്ന് നോക്കിയ എന്നായിരുന്നു കൂട്ടുകാരുടെ കമന്റ്. 


കാത്തുകാത്തിരുന്നു വന്നുചേര്‍ന്നതാണെങ്കിലും വിറ്റൊഴിവാക്കിയാല്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് മുപ്പതിനായിരം രൂപ ചെല്ലുമെന്ന പ്രലോഭനമുണ്ടായി മല്‍ബുവിന്. ഫോണ്‍ ചെയ്യാനാണെങ്കില്‍ നൂറു റിയാലിന്റെ മൊബൈല്‍ മതിയല്ലോ? അതുകൊണ്ടു തന്നെ രണ്ടു മൂന്ന് ദിവസം ഗാഢമായ ആലോചനയിലായിരുന്നു. ഉപയോഗിക്കണോ? വിറ്റു കാശാക്കണോ? ഒത്തിരി കാലായുള്ള ആശയല്ലേ, വില്‍ക്കണ്ട എന്നായിരുന്നു മല്‍ബിയുടെ അഭിപ്രായം. ഗിഫ്റ്റ് കിട്ടിയതായതുകൊണ്ട് കമ്പനീന്ന് ആളുകള്‍ ചോദിക്കുകയും ചെയ്യും. അവരുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ഐ ഫോണ്‍ ധാരാളം. നറുക്കെടുപ്പില്‍ അടിച്ചതാണെങ്കിലും അവരുടെയൊന്നും കുശുമ്പ് മാറിയിട്ടില്ല. ഓരോരുത്തര്‍ക്കും കിട്ടുന്നതുവരെ അതൊട്ട് മാറുകയുമില്ല. നറുക്കിട്ടത് ശരിയായില്ലെന്നും ഓരോ പരിപാടിയിലും ഒരാള്‍ക്ക് ഗിഫ്റ്റ് എന്ന ചട്ടം തന്നെ നടപ്പിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 


ദിവസങ്ങള്‍ കടന്നുപോയി. ആപ്ലിക്കേഷനുകള്‍ പലതും ഉപയോഗിച്ചുവെങ്കിലും ഒരു സിം കാര്‍ഡിനായി ഐ ഫോണ്‍ കാത്തിരുന്നു. ഫോണിന്റേയും മല്‍ബുവിന്റേയും കാത്തിരിപ്പ്  നീണ്ടില്ല. ഒരു സുപ്രഭാതത്തില്‍ ഫോണ്‍ മിസ്സായി. നിയമ ലംഘനത്തിലൂടെ ആയിരുന്നു ആവിയിലേക്കുള്ള അതിന്റെ അതിന്റെ യാത്ര. 


അലമാരയില്‍ ഭദ്രമായി വെച്ചിരുന്ന ഐ ഫോണ്‍ ഒരു ദിവസം പയ്യന്‍ മല്‍ബു സ്‌കൂളിലേക്ക് കൊണ്ടുപോയി. കൂട്ടുകാര്‍ കൈമാറി കൈമാറി അതിലെ ഗെയിമും കൗതുകങ്ങളും പരിശോധിക്കുന്നതിനിടെ ഹെഡ്മാഷ് നേരെ മുന്നില്‍. ഒളിപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. ഫോണ്‍ ഹെഡിന്റെ കയ്യില്‍. തിരികെ ചോദിക്കാന്‍ പാടില്ല. അതാണു നിയമം. തര്‍ക്കിക്കാന്‍ പോയാല്‍ സസ്‌പെന്‍ഷന്‍..
 വെറും കൈയോടെ തിരികെ എത്തിയ പയ്യന്‍സിനു രണ്ടെണ്ണം പൊട്ടിച്ചെങ്കിലും സ്‌കൂളില്‍ പോയി ചോദിക്കാന്‍ മല്‍ബുവിനും ഒരു മടി. കുട്ടികളെ ഇങ്ങനെയാണോ വളര്‍ത്തുന്നതെന്നു ചോദിക്കില്ലേ? വെറും വിളിക്ക് ഉപയോഗിക്കുന്ന ഒരു സാധാരണ ഫോണല്ല മകന്‍ സ്‌കൂളില്‍ കൊണ്ടുപോയത്. എല്ലാ സൗകര്യങ്ങളുമുള്ള വിലയേറിയ ഐ ഫോണാണ്.


എന്നാലും എങ്ങനെ പോകാതിരിക്കും. നീ പോയില്ലേല്‍ അത് ഏതെങ്കിലും മാഷിന്റെ കൈയിലെത്തുമെന്നായി കൂട്ടുകാര്‍.. ഒന്നു പോയി നോക്കിയാലെന്താണെന്ന് മല്‍ബിയും. അങ്ങനെയാണ് രണ്ടും കല്‍പിച്ച് മല്‍ബു ഹെഡ്മാഷിന്റെ മുന്നിലെത്തിയത്. 


പ്രതീക്ഷിച്ചതു പോലെയൊന്നുമായിരുന്നില്ല. വളരെ ശാന്തനായിരുന്നു ഹെഡ്മാഷ്. അതിനെന്താ? നോക്കിയെടുത്തോളൂ എന്നു പറഞ്ഞ് ഹെഡ്മാഷ് ഒരു പെട്ടി കമിഴ്ത്തി ഒരു കൂട്ടം ഫോണുകള്‍ മല്‍ബുവിന് മുന്നില്‍ നിരത്തി.
പലവിധ ബ്രാന്റുകള്‍ക്കിടയില്‍ ഐ ഫോണുകള്‍ വേര്‍തിരിച്ചപ്പോള്‍ അഞ്ചെണ്ണമുണ്ട്. പക്ഷേ, മല്‍ബുവിന്റെ പുതുപുത്തന്‍ ഫോണില്ല. ഉള്ളതെല്ലാം ഡ്യൂപ്ലിക്കേറ്റുകള്‍..

പയ്യന്റെ കൈയില്‍നിന്ന് പിടിച്ച് അതിലിട്ടതാണല്ലോ എന്നു മാഷ്. പിന്നെ അതെങ്ങനെ ആവിയായെന്ന് പിടികിട്ടാതെ മല്‍ബു. 
മല്‍ബുവിന്റെ നോട്ടത്തിലെ ദുസ്സൂചന മനസ്സിലാക്കിയിട്ടോ എന്തോ ഹെഡ്മാസ്റ്റര്‍ പറഞ്ഞു. 
രണ്ടു ദിവസം മുമ്പ് ഒരു രക്ഷിതാവ് ഇതുപോലെ ഐ ഫോണും അന്വേഷിച്ചു വന്നിരുന്നു. അയാളെങ്ങാനും കൊണ്ടുപോയിക്കാണുമോ താങ്കളുടെ ഒറിജിനല്‍?


ആര്‍ക്കറിയാം മാഷേ? മോഹംഭഗത്തിലകപ്പെട്ട മല്‍ബുവിന്റെ മനസ്സിലേക്ക് ചേക്കുവിന്റെ വാക്കുകള്‍ റിംഗ്‌ടോണ്‍ പോലെ മുഴങ്ങി. ഓന്‍ ഭാഗ്യോള്ളാനാ.......









30 comments:

Echmukutty said...

വരാനുള്ളത്.......പാവം, മൽബു..ഇനി അടുത്ത നറുക്കെടുപ്പ് വരട്ടെ...

സേതുലക്ഷ്മി said...

ആദ്യം തന്നെ മലയാളി മനസ് അത് വില്‍ക്കാന്‍ തോന്നിപ്പിച്ചില്ലേ.അതുകൊണ്ടാണിങ്ങനെ സംഭവിച്ചത്‌.

Gini said...

he he.. kollaam

Vinodkumar Thallasseri said...

സംശയമെന്താ. നറുക്കെടുപ്പില്‍ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യം വന്നു ചേര്‍ന്നില്ലേ. ഭാഗ്യമുള്ളോന്‍ തന്നെ.

khaadu.. said...

ഓന്‍ ഭാഗ്യോള്ളാനാ.......

അങ്ങനെ അതും പോയി കിട്ടി....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സത്യം പറഞ്ഞാല്‍ സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു.പാവം.പോലീസിനെ വിളിക്കണമായിരുന്നു.

vimala johny said...

ithoru anubhavam pole thonnunnallo?

ithu aarude anubhavam?....

ഓമന said...

ഹെട്മാഷേ അത്രയങ്ങ് വിശ്വസിക്കണോ ....? റിയാലിന് നല്ല വിലയാ.....

Unknown said...

ഹ ഹ ഹ ...വ്യാച്ച്യന്റെ ഒരു കഴിവ് .......ഫ്രീ കിട്ടിയത് അല്ലെ സാരമില്ല

പട്ടേപ്പാടം റാംജി said...

ശവത്തില്‍ നിന്നും മോഷണം നടക്കുന്ന കാലമാ...

mini//മിനി said...

വെറുതെ കിട്ടിയതല്ലെ,, പോട്ടെ,

ente lokam said...

വളരെ സ്വാഭാവികമായ അവതരണം...

എന്നാലും ഹെഡ് മാസ്ടരെ എല്ലാ ഫോണും ഒരു പെട്ടിയില്‍ കൂടിയിട്ടു 'വെറും ഫോണ്‍' ആക്കി കളഞ്ഞല്ലോ പ്രിയപ്പെട്ട മലുബ്വിന്റെ പ്രിയപ്പെട്ട ഐ ഫോണ്‍...
ഭാഗ്യം തന്നു ദൌര്‍ഭാഗ്യം എടുത്തു...അത്ര തന്നെ..

ഷാജു അത്താണിക്കല്‍ said...

എന്റെ പൊന്നേ
ഹഹഹ്ഹ്ഹാ
ആശംസകള്‍

വേണുഗോപാല്‍ said...

വരാനുള്ളത് വഴിയില്‍ തങ്ങില്ല മല്ബൂ ..
ഓട്ടോ പിടിച്ചും വരും.ഗിഫ്റ്റ്‌ കിട്ടിയത് അല്ലെ നഷ്ട്ടം ദേഹത്ത് പറ്റിയില്ലല്ലോ. പക്ഷെ ലളിതമായി പറഞ്ഞ ഈ കഥയില്‍ ഏറെ പ്രസക്ത്തമായ ഒരു ഓര്‍മ്മപെടുത്തല്‍ എല്ലാ മാതാപിതാക്കള്‍ക്കും നല്‍കുന്നു. മോഡേണ്‍ യുഗം എന്ന് പറഞ്ഞു സ്കൂള്‍ കുട്ടികള്‍ വരെ വിലയേറിയ സാധനങ്ങള്‍ കയ്യില്‍ കൊണ്ട് നടക്കുന്ന ദുഷിച്ച പ്രവണത. അത് നിര്‍ത്തിയെ പറ്റൂ.

ആശംസകള്‍

Prabhan Krishnan said...

ഹെഡ്മാഷിന്റെ കുട്യോൾക്ക് ഐഫോൺ കൈക്കുമോ..!
ഹല്ലപിന്നെ...!

ആശംസകൾ മൽബൂ..!

Mohiyudheen MP said...

ഹ ഹ ഹ ഇപ്രാവശ്യം കലക്കി. മൽബുവിന് ഇത് തന്നെ വേണം. പയ്യൻ കൊണ്ട് പോകുന്നത് ശ്രദ്ധിക്കേണ്ടേ. ഐ ഫോൺ വാങാൻ മൽബുസിന് നറുക്കെടുപ്പ് തന്നെ ശരണം. ആ 35000 ഉലുവ ബാങ്കിലേക്കയച്ചിരുന്നെങ്കിലെന്ന് ഒരുവേള ചിന്തിച്ചിട്ടുണ്ടാകും മൽബു

Mohamedkutty മുഹമ്മദുകുട്ടി said...

ഈ പറയുന്ന മെച്ചമൊന്നും അതിനില്ലന്നേ,അപ്ലിക്കേഷനെല്ലാം വളരെ കുഴപ്പം പിടിച്ചതാ. ഒരു പാട്ട് ചേര്‍ക്കണമെങ്കില്‍ ഐ-ട്യൂണ്‍ വേണമെന്നൊക്കെ ശഠിക്കും.(പണ്ടു കുറുക്കാന്‍ പറഞ്ഞ പോലെ!) നമുക്ക് ചൈനീസ് ഡ്യൂപ്ലി പോരെ?.അതാവുമ്പോള്‍ മല്‍ബുവിനും മല്‍ബിക്കും പയ്യന്‍ മല്‍ബുവിനും ഓരോന്നു വാങ്ങിക്കൂടെ? നോക്കിയേ,നോക്കിയോ...ഹാ...നോക്കിയാ..! അതുമല്ല അടുത്ത പ്രാവശ്യം ഹെഡ് മാഷ് പിടിക്കുമ്പോള്‍ കൂട്ടത്തില്‍ നിന്നു വല്ല ഒറിജിനലും തടഞ്ഞാലോ? .

Mohamedkutty മുഹമ്മദുകുട്ടി said...

അല്ല മല്‍ബൂ എനിക്കൊരു സംശയം? പണ്ടു ബ്ലാക്ക് ബെറിയും സമ്മാനമായല്ലെ വന്നത്? ഈ മല്‍ബുവിനെന്തോ തകരാറുണ്ട്!. അന്നു കിട്ടിയത് വെറും 3 കമന്റുകള്‍. നമുക്കീ ഫോണ്‍ കച്ചോടം നിര്‍ത്തി വേറെ വല്ലതും നോക്കിയാലോ?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഓൻ ഭഗ്യമുള്ളൊനാ.....അതു തന്നെ

Hashiq said...

കൂടുതല്‍ കൂട്ടീം കുറച്ചും ഇരുന്നാല്‍ ഇങ്ങനെയിരിക്കും. ചാപ്പാ കുരിശു മാതിരി ആവാതിരുന്നത് ഭാഗ്യം. :-)

Anurag said...

ആശംസകള്‍

പൈമ said...

varanullathu vazhiyil thangilla malkku...aa hed ninne pattichathanu..
ini enthelum poothi undo?

കൊമ്പന്‍ said...

അപ്പൊ ഐ ഫോണും ചാരി നിന്നവന്‍ ഒറിജിനലും കൊണ്ട് പോയി അല്ലെ ഹഹ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുകൊള്ളാല്ലോ ..മൽബു
അവതരണം അസ്സലായി കേട്ടൊ

majeed alloor said...

മല്‍ബുവിന്‌ പറ്റിയ ചതി കൊള്ളാം

സുബൈദ said...

പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

ഈ ലിങ്ക് ഇവിടെ ചേര്‍ത്തതില്‍ താല്‍പര്യമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യുമല്ലോ

grkaviyoor said...

നല്ല ഗുണപാഠം ഉള്ള കഥ ഇഷ്ടമായി

ഒരു കുഞ്ഞുമയിൽപീലി said...

ഹി ഹി ...അത് നന്നായി ഈ മല്ബുവിന്റെ ഒരു കാര്യം ആശംസകള്‍ :)

Unknown said...

വായിച്ചു. രസിച്ചു. എന്നാലും കഷ്ടായിപ്പോയി

karakadan said...

onnu koduthaal mugathu oru 'i pad ' vannene.................

Related Posts Plugin for WordPress, Blogger...