Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 20, 2011

വിഭ്രാന്തിയുടെ അനന്തരം
ചിന്താഭാരം നിമിത്തം മല്‍ബു തീര്‍ത്തും അവശനായിരുന്നു.
ഇറങ്ങുന്നില്ലേയെന്ന് ഡ്രൈവര്‍ ചോദിച്ചപ്പോഴാണ് ഫഌറ്റിനു മുന്നിലെത്തിയ കാര്യം പോലുമറിഞ്ഞത്. 

ഒരു തളര്‍ച്ച. കുറച്ചുനേരം കൂടി അങ്ങനെ ഇരുന്നുപോയി.
ലഗേജ് പുറത്തെടുത്ത് വെച്ച് ടാക്‌സി ഡ്രൈവര്‍  അയാളുടെ ജോലി പൂര്‍ത്തിയാക്കി.
എന്തുപറ്റി? ഇറങ്ങാന്‍ തോന്നുന്നില്ലേ?
സാരമില്ല, ഒന്നുരണ്ടു ദിവസംകൊണ്ടറ ശരിയായിക്കോളും- ഡ്രൈവര്‍ ആശ്വസിപ്പിച്ചു.
എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കിടയില്‍, കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയാണ് മടങ്ങിയതെന്ന് സൂചിപ്പിച്ചുവെങ്കിലും അതു വെറും രണ്ടു മാസത്തേക്ക് മാത്രമാണെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ  അയാളുടെ മറുപടി ത്വാത്വികവും "നിതാഖാത്ത് പര' വുമായിരുന്നു.
 

കുറേക്കാലം കുടുംബത്തെ കൂടെ നിര്‍ത്തിയവര്‍ക്ക് തനിച്ചുള്ള പ്രവാസം ഇത്തിരി കഠിനമായിരിക്കും. ആദ്യമേ തന്നെ ഒറ്റക്കാണെങ്കില്‍ പിന്നെ വണ്ടി അങ്ങനെ ഓടിക്കോളും.
 

നിതാഖാത്താണോ ഫാമിലിയെ നാട്ടില്‍ നിര്‍ത്താന്‍ കാരണം? കമ്പനി ചുകപ്പിലാണോ? കുറേ പേര്‍ക്ക് ജോലി പോകുന്നുണ്ടോ?
25 വര്‍ഷമായി ടാക്‌സി ഓടിക്കുകയും തനിച്ച് താമസിക്കുകയും ചെയ്യുന്ന ഡ്രൈവര്‍ മല്‍ബു ചോദ്യശരങ്ങള്‍ എയ്തുവെങ്കിലും ഉത്തരങ്ങള്‍ കനപ്പിച്ചും അല്ലാതെയും മൂളലിലൊതുക്കി.
 

ആഴ്ചയില്‍ ഒന്നുവീതം എട്ട് ബ്രോസ്റ്റ് കഴിക്കുമ്പോഴേക്കും മല്‍ബിയും കുട്ടികളും ഇങ്ങെത്തുമെന്ന് പറഞ്ഞ് അയാളുടെ ചോദ്യങ്ങളുടെ ഒഴുക്ക് തടയാനും പോയില്ല.
 

ലഗേജ് വലിച്ച് സ്‌റ്റെപ്പുകള്‍ കയറി ലിഫ്റ്റില്‍ തള്ളിയശേഷം മൂന്നാം നിലയിലേക്ക് കോണിപ്പടികള്‍ ചവിട്ടിക്കയറി. ലഗേജ് നിറഞ്ഞ് സ്ഥലമില്ലാത്തതുകൊണ്ടല്ല മല്‍ബു ലിഫ്റ്റില്‍ കയറാതിരുന്നത്. അതങ്ങനെയാണ്.
വ്യായാമത്തിന്റെ ഭാഗമെന്ന് മറ്റുള്ളവരും പേടിയാണ് കാരണമെന്ന് മല്‍ബുവിന് മാത്രവും അറിയാവുന്ന ഒരു ശീലം.
ജീവിതത്തില്‍ ഒരിക്കല്‍ ലിഫ്റ്റില്‍ കുടുങ്ങിനോക്കണം.
അപ്പോള്‍ കോണിപ്പടി കയറിയുള്ള വ്യായാമം താനേ ശീലമാകും.
 

കിതച്ചുകൊണ്ട് മൂന്നാം നിലയിലെത്തിയിട്ടും ലിഫ്റ്റ് എത്തിയിട്ടില്ല.
നോക്കണേ തളര്‍ന്ന മല്‍ബുവിന്റെ ഒരു സ്പീഡെന്ന് പറയാന്‍ വരട്ടെ. ലഗേജ് ലിഫ്റ്റിലേക്ക് തള്ളി ഡോര്‍ അടച്ചതല്ലാതെ മൂന്നിലേക്ക് പോകാന്‍ അതിനു നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. 


വീണ്ടും താഴോട്ടിറങ്ങി അതുനിര്‍വഹിക്കാന്‍ അത്ര മണ്ടനല്ല മല്‍ബു. മുകളില്‍നിന്നുതന്നെ മൂന്നമര്‍ത്തിയുള്ള പ്രായശ്ചിത്തത്തില്‍ ലിഫ്റ്റ് അനുസരണയുള്ളവനായി.
 

പോയ ഉടനെ മുറികളൊക്കെ വൃത്തിയാക്കാന്‍ നല്ല പാടായിരിക്കുമെന്ന മല്‍ബിയുടെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് ഫഌറ്റിന്റെ ഡോര്‍ തുറന്നത്. ട്യൂബിടാന്‍ സ്വിച്ച് തപ്പുന്നതിനിടയില്‍ ബെഡ് റൂമില്‍നിന്ന് ഫാനിന്റെ ഒച്ച കേള്‍ക്കുന്നു. ഒരു മാസം മുഴുവന്‍ ഈ ഫാന്‍ കറങ്ങിയോ എന്ന് മല്‍ബിയെ ശപിക്കുമ്പോഴാണ് പാതി തുറന്നു കിടക്കുന്ന ബെഡ് റൂമിലെ ലൈറ്റും ഓഫ് ചെയ്തിട്ടില്ലെന്ന് കണ്ടത്.
 

ലൈറ്റും ഫാനും ഒക്കെ ഓഫ് ചെയ്ത് താനാണല്ലോ ബെഡ് റൂം അടച്ചതെന്ന് മല്‍ബു ഓര്‍ത്തു.
കൈകാലുകളില്‍ ഒരു വിറയല്‍. കാല് മുന്നോട്ടു നീങ്ങുന്നില്ല.
 

ഒരുവിധം ഏന്തിവലിഞ്ഞ് പാതി തുറന്ന ഡോര്‍ തള്ളിയപ്പോള്‍ മല്‍ബു തീര്‍ത്തും ഐസായെന്നു പറഞ്ഞാല്‍ മതി.
കട്ടിലില്‍ പര്‍ദയണിഞ്ഞ് ഒരു സ്ത്രീ തല കുമ്പിട്ടിരിക്കുന്നു. ചരിഞ്ഞുള്ള ഇരിപ്പില്‍ മുഖം കാണാന്‍ വയ്യ. എന്നാലും രൂപം സ്വന്തം മല്‍ബിയുടേത് തന്നെ. ഡോര്‍ തള്ളിത്തുറന്നുവെങ്കിലും സ്ത്രീ തല ഉയര്‍ത്തിയിട്ടില്ല. അതേ ഇരിപ്പ്.
 

ഇതാണോ സാഹിത്യകാരന്മാരൊക്കെ പറയുന്ന വിഭ്രാന്തി? യാഥാര്‍ഥ്യമാകുന്ന സ്വപ്നങ്ങള്‍.
സ്വപ്‌നത്തിലല്ലെന്നും യഥാര്‍ഥ ലോകത്താണെന്നും ബോധ്യപ്പെട്ട മല്‍ബു ഉടന്‍ ചാടി പുറത്തിറങ്ങി ഫഌറ്റിന്റെ വാതില്‍ ലോക്ക് ചെയ്തു.
 

ഒരു മാസംമുമ്പ് ഭദ്രമായി അടച്ചിട്ട് പോയ ഫഌറ്റില്‍ ഒരു സ്ത്രീ കയറി ഇരിക്കയാണ്. അതും മല്‍ബിയുടെ അതേ രൂപത്തിലുള്ള ഒരു സ്ത്രീ. മല്‍ബിയെന്നു പറഞ്ഞാല്‍ മനസ്സിലാവില്ല. സൈഡീന്നു നോക്കുമ്പോള്‍ ഐശ്വര്യറായിയെ പോലുണ്ടെന്നാണ് സ്‌നേഹമുള്ളവര്‍ അവളോട് പറയാറുള്ളത്.
 

രൂപത്തെ കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല. ഈ സാഹചര്യത്തില്‍ ആരെയും ആശ്രയിക്കുന്നതിനു മുമ്പ് കാണാനുള്ളത് ഫഌറ്റിന്റെ ചുമതലക്കാരനായ ഹാരിസിനെയാണ്.
ചാര്‍ജ് കഴിഞ്ഞതിനാല്‍ ഫോണ്‍ വിളിക്കാനും പറ്റുന്നില്ല. താഴേക്ക് ചാടിയിറങ്ങി അയാളുടെ വാതിലില്‍ മുട്ടിയെങ്കിലും തുറക്കുന്നില്ല. സമയം അര്‍ധ രാത്രിയായതിനല്‍ ഉറങ്ങിക്കാണുമെന്ന ധാരണയില്‍ വീണ്ടും വീണ്ടും മുട്ടി. മറുപടിയില്ല.
 

ഇനിയെന്തു ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് ഒരു കാറു വന്നുനിന്നതും അതില്‍നിന്ന് ഹാരിസും ബ്രോസ്റ്റും കോളയും തൂക്കിപ്പിടിച്ചുകൊണ്ട് മറ്റൊരാളും ഇറങ്ങിയത്.
 

മല്‍ബുവിനെ കണ്ടതും ഹരിസ് പാഞ്ഞെത്തി കാതില്‍ പറഞ്ഞു.
മുകളില്‍ മുറിയിലുള്ളത് ഇയാളുടെ വൈഫാണ്. പുള്ളിക്കാരി ഉംറ വിസയില്‍ വന്ന് ഓവറാണ്. 


ഇവരുടെ ഫ്‌ളാറ്റിന്റെ ചുറ്റുവട്ടത്തൊക്കെ റെയ്ഡ് നടക്കുന്നതിനാല്‍ ഇന്ന് ഇവിടെ കൊണ്ടു വന്നാക്കിയതാണ്. നിങ്ങള്‍ വരാന്‍ രണ്ടു ദിവസം കൂടിയുണ്ടല്ലോ. പത്താം തീയതി മടങ്ങുമെന്നല്ലേ പറഞ്ഞിരുന്നത്.
ഒരു മാസത്തെ അവധിക്കു പോകുമ്പോള്‍ ഫ്‌ളാറ്റിന്റെ താക്കോല്‍ ഏല്‍പിക്കാന്‍ തോന്നിയ നിമിഷത്തെ ശപിക്കുന്നതിനിടയില്‍ ഹാരിസ് കൂടെ വന്നിറങ്ങിയ ആളുടെ കാതിലും എന്തോ മന്ത്രിച്ചു.
 

പിന്നെ അഞ്ച് മിനിറ്റിനകം മല്‍ബുവിന് വിഭ്രാന്തി സമ്മാനിച്ച കഥാപാത്രത്തെയും കൊണ്ട് ആഗതന്‍ യാത്രയായി. ഒന്നു കൊടുക്കാന്‍ തോന്നിയെങ്കിലും ഹാരിസിനെ കടുപ്പിച്ചൊന്നു നോക്കുക മാത്രം ചെയ്ത് മല്‍ബു ഫ്‌ളാറ്റിലേക്കും. 

34 comments:

khaadu.. said...

നാട്ടില്‍ പോയവരുടെ ഫ്ലാറ്റ് തല്കാലത്തേക്ക് വാടകക്ക് കൊടുക്കുന്ന നാതൂര്‍മാരെ ഓര്‍ത്തു പോയി...

പട്ടേപ്പാടം റാംജി said...

മല്‍ബുവിന്റെ വിഭ്രാന്തി അതായിരുന്നു അല്ലെ. മറ്റുള്ളവരെ ഏല്പിക്കുമ്പോള്‍ ഇതുപോലെ പലതും ചിലപ്പോള്‍ സംഭവിക്കാറുണ്ട്.

faisalbabu said...

അസ്ഹര്‍ക്ക ,,പതിവ് പോലെ വായന നിരാശയായില്ല ...ആ ലിഫ്റ്റ്‌ കഥ നന്നായി ചിരിപ്പിച്ചു ...അനുഭവമല്ല ല്ലോ ല്ലേ ....അടുത്ത മല്‍ബു കഥക്കായി ആകാംക്ഷയോടെ....

yaraLava~യരലവ said...

ഡോര്‍ തള്ളിത്തുറന്നുവെങ്കിലും സ്ത്രീ തല ഉയര്‍ത്തിയിട്ടില്ല. അതേ ഇരിപ്പ്.

? !!!

എം.അഷ്റഫ്. said...

@യരലവ.. അതെ, നമ്രമുഖിയായി നവവധുവിനെ പോലെ അവള്‍ കാത്തിരിക്കയായിരിക്കാം. പുതിയ കസ്റ്റമര്‍ ഏതാ കാലമാടനാണെന്ന ചിന്തയായിരിക്കാം.
ഖാദു, റാംജി, ഫൈസല്‍ബാബു, യരലവ വന്നു നോക്കി അഭിപ്രായം പറഞ്ഞതിനു എല്ലാവര്‍ക്കും നന്ദി.

mottamanoj said...

സത്യം പറഞ്ഞാല്‍ മുന്പ് വായിച്ച അത്ര രസായി തോന്നീല്ല്യ

Mohiyudheen MP said...

malbu kathakal neenal vayatte,best wishes

Lipi Ranju said...

ആ ലിഫ്റ്റ്‌ സംഭവം രസ്സായി :) താക്കോല്‍ കൊടുത്താല്‍ ഇങ്ങനേം പുലിവാലുകള്‍ ഉണ്ടല്ലേ !

SHANAVAS said...

കൊള്ളാം..നന്നായി..ഇത് അനുഭവം..??ആശംസകളോടെ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല രചന.പക്ഷെ,അപരിചിതരായ കഥാപാത്രങ്ങള്‍ .

shibili said...

വിഭ്രാന്തിയുടെ നിറങ്ങള്‍ ഉഗ്രന്‍.

Akbar said...

നല്ല അവതരണം

ആസാദ്‌ said...

ഹാരിസ് പറഞ്ഞ കഥ എനിക്ക് ദഹിച്ചിട്ടില്ല :) അതങ്ങിനെയാവട്ടെ എന്ന മനസ്സാഗ്രഹിക്കുംപോഴും:)
അവതരണ ശൈലി കൊണ്ട് വളരെ വിത്യസ്തമായി തോണി..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മൽബ്ബൂസിന്റെ ഫ്ലാറ്റെല്ലാം തനി ഫ്ലാറ്റായിപ്പോകും അല്ലെ

Hashiq said...

മല്‍ബൂ, തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ ലാലേട്ടന്‍ ചോദിക്കണപോലെയങ്ങ് ചോദിക്കാന്‍ മേലാരുന്നോ, എതാടീ നീ, എന്താടീ നിനക്കിവിടെ കാര്യമെന്ന് ? അപ്പോള്‍ അവള്‍ കാര്‍ത്തുമ്പി സ്റ്റൈലില്‍ പറഞ്ഞേനെ ആ...എനിക്കറിയില്ല , ഒരു 'മാമാ' (അമ്മാവന്‍ എന്നും അര്‍ഥം) പറഞ്ഞിട്ടാ ഈ ഫ്ലാറ്റില്‍ കയറിയത് എന്ന് :-)

kochumol(കുങ്കുമം) said...

മല്ബിന്റെ കഥ കൊള്ളാം ...ഡോര്‍ തള്ളിത്തുറന്നു കയറിയപ്പോള്‍ ആ സ്ത്രീ പേടിച്ചു നിലവിളിച്ചില്ലേ !!
ആരും അറിയണ്ടാ പേടിച്ചു രണ്ടു പേരും യൂണിയനായി ഒന്നിച്ചു നിലവിളിച്ചത് ട്ടോ ?

keraladasanunni said...

ഗുണപാഠം :- ഒരിക്കലും താക്കോല്‍ ആരേയും ഏല്‍പ്പിച്ചു പോകരുത്.

സുരേഷ്‌ കീഴില്ലം said...

മല്‍ബു കഥ രസമായി

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

ഈ വഴി ആദ്യം....കഥ രസിച്ചു വായിച്ചു...ഇനിയും വരുന്നുണ്ട് രസമുള്ള വായനക്ക്.......ആശംസകള്‍..........

MINI.M.B said...

വ്യത്യസ്തമായ അവതരണം.

സ്വലാഹ് said...

Thanks

Naveen said...

നല്ല അവതരണം കേട്ടോ...keep it up

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ വിചാരിച്ചത് സംഭവം കൊലപാതകമാണെന്നാ...അതു സംഭവിച്ചില്ല,ഭാഗ്യം!.മല്‍ബിയില്ലാത്തതു കൊണ്ടുള്ള ഓരോ പ്രശ്നങ്ങളെ?

ജീ . ആര്‍ . കവിയൂര്‍ said...

നല്ല കഥ ,ഇനിയും എഴുതുക

K@nn(())raan*കണ്ണൂരാന്‍! said...

മല്‍ബൂ, നന്നായില്ല നന്നായില്ല!(എന്നൊന്നും പറയുന്നില്ല. ഹാഷികിന്റെ കമന്റും കൊള്ളാം)

Vp Ahmed said...

വിരസത അനുഭവപ്പെട്ടു, സ്നേഹിതാ. ക്ഷമിക്കണം.

Fousia R said...

മറന്നൂ താക്കോലെടുക്കാന്‍ മറന്നൂ...

Vinodkumar Thallasseri said...

നല്ല സസ്പെന്‍സ്‌.

എം.അഷ്റഫ്. said...

മനോജ്, മുഹ്്‌യുദ്ദീന്‍, ലിപി, ഷാനവാസ്, ആറങ്ങോട്ടു കര മുഹമ്മദ്, ശിബിലി, അക്ബര്‍, ആസാദ്, മുരളി ബിലാത്തി, ഹാഷിഖ്, കൊച്ചുമോള്‍, കേരളദാസനുണ്ണി, സുരേഷ് കീഴില്ലം, ഇസ്മായില്‍ അത്തോളി, മിനി, സ്വലാഹ്, നവീന്‍, മുഹമ്മദ് കുട്ടി, ജി.ആര്‍ കവിയൂര്‍, കണ്ണൂരാന്‍, വി.പി.അഹ്്മദ്, ഫൗസിയ
മല്‍ബു കഥ വായിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
അഹ്്മദ് ഭായിയും മനോജും നല്‍കിയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മടുപ്പകറ്റാനുള്ള ശ്രമം നടത്താം.
പ്രവാസികളുടെ ചെറുതും വലുതുമായ അനുഭവങ്ങള്‍ തന്നെയാണ് ഇവിടെ കുറിക്കുന്നത്.
അവധിക്കുപോയ തക്കം നോക്കി മല്‍ബുവിന്റെ ഫഌറ്റ് പലതരത്തില്‍ ഉപയോഗപ്പെടുത്തുന്നവരുണ്ട്. ഇലക്ട്രിസിറ്റി പ്രശ്‌നങ്ങളും മറ്റും പറഞ്ഞായിരിക്കും ഹാരിസുമാര്‍ താക്കോല്‍ വാങ്ങിവെക്കുക. രണ്ടും മൂന്നും മാസം അവധിക്കു പോകുന്നവരുടെ ഫഌറ്റുകള്‍ തല്‍ക്കാലം വാടകക്ക് കൊടുത്ത് കായുണ്ടാക്കുന്ന ഹാരിസുമാരുണ്ട് എന്നു കേള്‍ക്കുമ്പോള്‍ പ്രവാസികള്‍ ഞെട്ടില്ല. ഈ കുറിപ്പിന്നാധാരമായ സംഭവത്തില്‍ പ്രത്യക്ഷത്തില്‍ പറഞ്ഞ കാര്യത്തിനല്ല ആ മുറി ഉപയോഗപ്പെടുത്തിയത്.
ഒരു കസ്റ്റമര്‍ വരും എന്നറിഞ്ഞുകൊണ്ടുതന്നെയുള്ള കാത്തിരിപ്പിലാണ് വാതില്‍ തള്ളിത്തുറന്നിട്ടും ആ സ്ത്രീ മുഖമുയര്‍ത്താതിരുന്നത്.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

ചീരാമുളക് said...

കഥയിലെ നര്‍മ്മം ആസ്വദിച്ചു. പക്ഷേ..... നിസ്സംഗതയോടെയിരിക്കുന്ന, മുഖമുയര്‍ത്താത്ത ഇത്തരം സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോല്...എന്തിനാ ഇങ്ങനെ കഥയെഴുതുന്നതെന്ന് തോന്നും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വിഭ്രാന്തി കഥ കൊള്ളാം.. നിതാഖാത് എന്താണെന്നറിയാത്തവരും വായിച്ച് രസിച്ചു :)

റോസാപൂക്കള്‍ said...

കൊള്ളാം. വ്യസ്ത്യസ്തമായ വായന അനുഭവം

jayarajmurukkumpuzha said...

NANNAYI PARANJU......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.....

Jefu Jailaf said...

മല്ബു കലക്കുന്നുണ്ടുട്ടോ.. :)

Related Posts Plugin for WordPress, Blogger...