Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 13, 2011

പാസ്‌പോര്‍ട്ട് ടു ടോയ്‌ലറ്റ്

പഴമൊഴികളുടേയും ആപ്തവാക്യങ്ങളുടേയും പിന്നാമ്പുറങ്ങള്‍ തേടി പോയാല്‍ വിസ്മയങ്ങളുടെ കഥാഖനിയായിരിക്കും തുറക്കപ്പെടുക.  കടല്‍ കടന്ന മല്‍ബുകളെ ചുറ്റിപ്പറ്റിയുള്ള ചൊല്ലുകളും ഭിന്നമല്ല.
അത്തരമൊരു മല്‍ബു മൊഴിയാണ് ഗള്‍ഫില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്നത്.
പാസ് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. മണല്‍ പാസ് മുതല്‍ ടോയ്‌ലറ്റ് പാസ് വരെ നമുക്ക് സുപരിചിതം. നാട്ടിലെ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നിര്‍മിച്ച ടോയ്‌ലറ്റുകളിലെ പ്രവേശനത്തിനു പാസ് വേണമല്ലോ? ടോയ്‌ലറ്റുകള്‍ക്കു മുന്നില്‍ കാശ് വാങ്ങാന്‍ കാത്തിരിക്കുന്നയാളെ കാണാന്‍ നില്‍ക്കാതെ  ധിറുതിയില്‍ കയറിപ്പോയാലും തിരികെ വരുമ്പോഴേക്കും കൈ നീട്ടാന്‍ അയാള്‍ ഹാജരുണ്ടായിരിക്കും.
ഇതു അതുപോലുള്ള പാസല്ല, സാക്ഷാല്‍ പാസ്‌പോര്‍ട്ട് തന്നെ. വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കൂടിയാണല്ലോ പാസ്‌പോര്‍ട്ട്. അത് സ്‌പോണ്‍സറുടെ പെട്ടിയില്‍ ഭദ്രമാകുമ്പോഴാണ് പകരമായി മല്‍ബുവിന് ഇഖാമയെന്ന നടപ്പാസ് ലഭിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡാകുന്ന ഈ നടപ്പാസിന്റെ കാര്യം ഭയങ്കരം തന്നെയാണ്. ഇതു നഷ്ടപ്പെടാതെ  സൂക്ഷിക്കുകയെന്നത് ഓരോ പ്രവാസിക്കും നിര്‍ബന്ധം. പോക്കറ്റടിക്കപ്പെടുകയോ മറ്റെതങ്കിലും തരത്തില്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ നേരിടേണ്ടിവരുന്ന പിഴയും പൊല്ലാപ്പുകളുമൊക്കെ ഓര്‍ത്ത് സ്വന്തം ജീവന്‍ അപകടത്തിലായാലും നടപ്പാസ് നഷ്ടപ്പെടാതിരിക്കാന്‍ ഓരോ മല്‍ബവും അതീവ ജാഗ്രത പുലര്‍ത്തും. നടപ്പാസ് പോക്കറ്റടിച്ച് പിന്നീട് അതു തിരികെ നല്‍കി പണം തട്ടുന്നവരുടെ ആവര്‍ത്തിച്ചുള്ള കഥകളാണ് മല്‍ബുവിനെ ഇക്കാര്യത്തില്‍ ജാഗ്രത്താക്കിയത്.
നടപ്പാസ് സൂക്ഷിക്കുന്ന കാര്യത്തില്‍ മല്‍ബുവിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പോക്കറ്റടിക്കാരെ നിരാശപ്പെടുത്തുന്ന പലതരം വിദ്യകള്‍ മല്‍ബുവിനു സ്വായത്തമാണ്.
നിങ്ങള്‍ മനസ്സില്‍ കാണുന്നത് ഞാന്‍ മരത്തില്‍ കാണുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെയാ മല്‍ബുവിന്റെ കാര്യം. പോക്കറ്റടിക്കാരന്‍ ഇഖാമക്കു വേണ്ടി എവിടെയൊക്കെ തപ്പുമെന്ന് മല്‍ബുവിനറിയാം. അതുകൊണ്ടാണ് കുപ്പായത്തിനും പാന്റ്‌സിനുമകത്ത് നടപ്പാസ് സൂക്ഷിക്കാനായി പ്രത്യേകം കീശ തയ്ക്കുന്നത്. മുന്‍ പോക്കറ്റിലും പാന്റ്‌സിന്റെ പോക്കറ്റിലും ഇഖാമക്കായി തപ്പിനോക്കുന്ന പോക്കറ്റടിക്കാരന് കിട്ടുക ഒന്നുകില്‍ നാട്ടിലേക്ക് പണമയച്ചതിന്റെ റസീറ്റ്, അല്ലെങ്കില്‍ കാര്‍ഗോ അയക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ മല്‍ബി അയച്ച നീണ്ട ലിസ്റ്റ്.
ഗള്‍ഫില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്ന പറച്ചില്‍ അല്‍പം അതിശയോക്തി തന്നെയാണ്.  സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറുന്നതു ഇതിനാണോ? ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
പക്ഷേ ഇക്കഥക്കു പിന്നില്‍ ഒരു മല്‍ബുവും മല്‍ബിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണെന്നറിയുമ്പോള്‍ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരമായി. മല്‍ബുവിന്റെ നിര്‍ദോഷമായ വാക്കുകള്‍ മല്‍ബിയുടെ ചെവിയിലെത്തിയപ്പോഴാണ് ഈ കെട്ടുകഥ ഉടലെടുക്കുന്നത്.
ഗള്‍ഫില്‍ എണ്ണയേക്കാള്‍ വില വെള്ളത്തിനാണെന്നു പറയാറുണ്ട്. വെള്ളക്ഷാമം ഇപ്പോഴും അനുഭവപ്പെടാറുണ്ടെങ്കിലും ഇതിലും രൂക്ഷമായിരുന്ന കാലത്താണ് കഥ. പണ്ട് പണ്ടൊരിക്കലൊന്നുമല്ല. വെള്ളം കിട്ടാതാകുമ്പോള്‍ ബാച്ചിലേഴ്‌സ് ഫ്‌ളാറ്റിലെ അന്തേവാസികള്‍ക്ക് സൂഖുകളായിരുന്നു ആശ്രയം. അവിടെയുള്ള പൊതു ശൗച്യാലയങ്ങള്‍ തുറക്കപ്പെടുന്നു.  പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്ഥിരമായി ഒരു സൂഖിലെത്തുമ്പോള്‍ സെക്യൂരിറ്റിക്കാരുടെ കണ്ണു വെട്ടിച്ചുവേണമെന്നു മാത്രം. 
കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പള്ളിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ പോകുന്ന ഒരു മല്‍ബു ഉണ്ടായിരുന്നു. കൃത്യാന്തര ബാഹുല്യം കാരണമോ മറ്റോ പള്ളിയില്‍ കയറാന്‍ സമയം കിട്ടാറുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഈ വിദ്വാനെ ഒരു അറബി തടഞ്ഞു നിര്‍ത്തി. പിടിച്ചുവെക്കാനിടയാക്കിയ കാര്യം പിടികിട്ടിയ മല്‍ബു ജാള്യതയോടെ നിന്നപ്പോള്‍ അറബി ചോദിച്ചു.
ഇന്‍ ത ഹിന്ദി?
ദേശാഭിമാനമുണര്‍ന്ന മല്‍ബു.. ലാ ലാ വല്ലാഹി അന ബംഗാളി.
കിടക്കട്ടെ, അയല്‍രാജ്യമായ ബംഗ്ലാദേശിനൊരു പഴി. ഇന്ത്യ സുരക്ഷിതം.
അറബി അതേക്കുറിച്ച് ആലോചിക്കുമ്പോഴേക്കും നാട്ടിലെ ആളുകള്‍ കേസുകളില്‍നിന്ന് ഊരന്നതുപോലെ മല്‍ബു അവിടെ നിന്നു തടി രക്ഷപ്പെടുത്തി.
ഇവിടെ  നമ്മുടെ കഥാനായകനായ മല്‍ബുവിനെ തനിച്ചാക്കിയാണ് മറ്റു അന്തേവാസികള്‍ സൂഖിലേക്ക് പോയത്. മല്‍ബു കടല്‍ കടന്നെത്തിയിട്ട് അധിക ദിവസം ആയിട്ടില്ല. ഇഖാമ ശരിയാക്കുന്നതിനായി പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൊണ്ടുപോയിരിക്കയാണ്. പുറത്തിറങ്ങാന്‍ രേഖകളൊന്നുമില്ല.
ആ സമയത്താണ് നാട്ടില്‍നിന്ന് മല്‍ബിയുടെ ഫോണ്‍. സാധാരണ അന്തേവാസികളുടെ ഇടയില്‍ പതുങ്ങിയ ശബ്ദത്തില്‍ സംസാരിക്കാറുണ്ടായിരുന്ന മല്‍ബു ഫ്രീ ആയി സംസാരിക്കുന്നതു കേട്ടപ്പോള്‍ മല്‍ബി ചോദിച്ചു.
ഇതെന്താ നിങ്ങള്‍ തനിച്ചേയുള്ളൂ അവിടെ?
അതെ.
ബാക്കിയുള്ളവരെല്ലാം എവിടെ പോയി?
ഇവിടെ വെള്ളമില്ല. ടോയ്‌ലെറ്റില്‍ പോകാന്‍ എല്ലാവരും സൂഖില്‍ പോയിരിക്കയാ.
നിങ്ങള്‍ എന്തേ പോയില്ലേ?
ഇല്ല, എനിക്ക് പാസ്‌പോര്‍ട്ടില്ല.
അങ്ങനെയാണ് മല്‍ബിയുടെ മനസ്സില്‍ അക്കാര്യം തറച്ചത്. ഗള്‍ഫില്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു മാത്രമേ ടോയ്‌ലറ്റില്‍ പോകാന്‍ കഴിയൂ. പിന്നെ അതു കാതുകള്‍ മാറിമാറി പഴമൊഴിയായി.

19 comments:

vimala johny said...

ha ha ha...i lik it..keep it up..
narmathil pothinju paranja pollunnoru sathyam...! nadappaas..!!

Anonymous said...

ashrafkka,.... nannayittund.... enganeyaaanu gulfine patti kathakalundaaagunnathu.......... podippum thongalumvacha,himalayan blunders........

Jaseel Kotta said...
This comment has been removed by the author.
Jaseel Kotta said...

Ashrafkaa... really funny... like it

Ammu said...

Ashar, nannaayittundutto. Boaratikkaathe vaayichu theerthu. Aduthathinaayi kaathirikkunnu.

sabeena said...

ഹാസ്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് നന്നായി എഴുതി.......

Yasmin NK said...

നന്നായിട്ടുണ്ട്. ആശംസകള്‍
പിന്നെ ഇവിടെ ടൊയ് ലെറ്റില്‍ പോയാലും അവര്‍ കൈനീട്ടും. ഒരു രൂപ.കൊടുത്തില്ലെല്‍ കണ്ണുരുട്ടും.

Naushu said...

നന്നായിട്ടുണ്ട് ....

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഗള്‍ഫില്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു മാത്രമേ ടോയ്‌ലറ്റില്‍ പോകാന്‍ പറ്റുകയോളൂ അല്ലെ അല്ലെങ്കില്‍ പോലീസ്പിടിക്കും.
വീട്ടിലെ toiletല്‍ അല്ലല്ലോ പോയത് .അപ്പോള്‍ പാസ്പോര്‍ട്ട്
തീര്‍ച്ചയായിട്ടും വേണം

കൊമ്പന്‍ said...

മല്‍ ബു നിങ്ങള്‍ അതൊരു ഖുല്പ് തന്നെ എന്റെ ഖല്ബ് ആകെ കൊയഞ്ഞു

ഗുല്‍മോഹര്‍ said...

മല്‍ബു .....
ഞാന്‍ മലയാളം ന്യൂസില്‍ പലപ്പോഴും രണ്ടോ മൂന്നോ ആവര്‍ത്തി വായിക്കാറുള്ള താണ് പലപ്പോഴും മല്‍ബു വിന്റെ സഹാസങ്ങള്‍ക്ക് ഞാനും സാക്ഷിയായിട്ടുണ്ട് http://kunjunnicharitham.blogspot.com/ എന്ന എന്റെ ബ്ലോഗിലെ കുഞ്ഞുണ്ണിയെ ഞാന്‍ ജിദ്ദയില്‍ ഇറക്കിയിട്ടുണ്ട് ഇനി മല്‍ ബു വിനൊപ്പം കുഞ്ഞുണ്ണിയും ഉണ്ടാകും ഇടയ്ക്കു മല്‍ ബു വിനെ കാണാന്‍ കുഞ്ഞുണ്ണി വരും കാരണം കുഞ്ഞുണ്ണിയും ഒരു മല്‍ ബു വാണല്ലോ ...

Unknown said...

രസകരമായി എഴുത്ത്.
മല്‍ബു എന്ന വിളിയില്‍ തന്നെയുണ്ട് ഒരു വാല്‍സല്യം, എനിക്കിഷ്ടമായി.

രമേശ്‌ അരൂര്‍ said...

നര്‍മം നന്നായി ..ഇവിടെ വൃത്തിയുള്ള ടോയ്ലെറ്റുകള്‍കാണുമ്പോള്‍ ലജ്ജിക്കുക പ്രിയനാടെ എന്ന് ഓര്‍ത്ത്‌ പോകും ,,
ഇവിടെയൊരു മാടത്തക്കൂട്ഉണ്ട് ഒന്ന് കയറിനോക്കാം

റീനി said...

സരസമായി എഴുതിയിരിക്കുന്നു. ‘ഇഖാമ’ എനിക്കിതൊരു പുതിയ അറിവാണ്.

faisal said...

ശരിക്കും സംഭവികാവുന്ന കാര്യം .............. Realy Funny

faisal said...

ഇവിടെയും ഉണ്ട് സമാനമായ തമാശ ........

Echmukutty said...

എന്തെല്ലാം തമാശകൾ!
എഴുത്ത് നന്നായി.അഭിനന്ദനങ്ങൾ.

Unknown said...

അതു കലക്കി...

രവീൻ said...


Very interesting.

Related Posts Plugin for WordPress, Blogger...