Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 17, 2011

മല്‍ബി ഇന്‍ ഹൈപ്പര്‍സൂഖുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും പുറത്ത് വൈകുന്നേരങ്ങളിലും മദ്രസകള്‍ക്ക് പുറത്ത് ഉച്ചനേരങ്ങളിലും രൂപപ്പെടുന്ന ചെറിയ ചെറിയ കൂട്ടങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു മൂലയില്‍ ഇന്തോനേഷ്യക്കാരാണെങ്കില്‍ മറ്റൊരു ഭാഗത്ത് ഫിലിപ്പിനോകളായിരിക്കും.
പിന്നെ പാക്കിസ്ഥാനികള്‍, ബംഗാളികള്‍.
സമയം കൊല്ലുന്ന വീട്ടു ഡ്രൈവര്‍മാര്‍.
അപ്പോള്‍ മല്‍ബുകളില്ലേ?
ഉണ്ട്. നീണ്ടുകിടക്കുന്ന തിണ്ണയില്‍ അങ്ങേത്തലയ്ക്കല്‍ ഇരിക്കുന്നവരാണ് മല്‍ബുകള്‍.
കണ്ടില്ലേ ചുണ്ടില്‍ സിസേഴ്‌സും വില്‍സും.
പുഴയും മഴയും പച്ചപ്പും എന്തിനധികം മല്‍ബിയേയും കുഞ്ഞുങ്ങളേയും വിട്ടുനില്‍ക്കാമെങ്കിലും സിസേഴ്‌സും വില്‍സും ഉപേക്ഷിക്കാനാവില്ല.
പ്രവാസ ജീവിതത്തില്‍ ബ്രാന്റുകള്‍ പലതും പല തവണ മാറിയെങ്കിലും പുകയുടെ കാര്യത്തില്‍ ഇഷ്ട ബ്രാന്റുകള്‍ക്ക് മാറ്റമില്ല.
പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവര്‍.
ദേ കൂട്ടത്തിലൊരാളുടെ കൈയില്‍ മെലിഞ്ഞ നീളന്‍ ഡോവിഡോഫ്.
ഇതാണോ ഇഷ്ട ബ്രാന്റ്.
ഏയ,് അങ്ങനെ ഇഷ്ട ബ്രാന്റൊന്നുമില്ല.
കാശ് കൊടുത്താണെങ്കില്‍ സിസേഴ്‌സ്. അതാണല്ലോ ഏറ്റവും വിലക്കുറവുള്ളത്. ഓസിനാണെങ്കില്‍ ഡേവിഡോഫായാലും കൊള്ളാം, ഗുഡന്‍ഗരമായാലും കൊള്ളാം.
ഗുഡന്‍ഗരം?
അതെ, ഇന്തോനേഷികളുടെ ഇഷ്ട ബ്രാന്റാ അത്. എന്താ ഒന്നു ട്രൈ ചെയ്യണോ?
ദാ അങ്ങോട്ട് ചെന്നാ മതി. എല്ലാരുടേം കൈയില്‍ കാണും ഗുഡന്‍ഗരം.
പാവങ്ങളാണ്.
ചോദിച്ചാല്‍ ഉടന്‍ എടുത്തു തരും.
ഒരു ബ്രാന്റും സ്‌റ്റോക്കില്ലാത്ത ദിവസങ്ങളില്‍ അതാണ് എന്റെ ഇഷ്ട ബ്രാന്റ്.
പിന്നെ, ഡേവിഡോഫ്.
അറബിയും അറബിച്ചിയും വലിക്കുന്ന ബ്രാന്റാണിത്. ബണ്ടില്‍ കണക്കിനാ വാങ്ങുക. കൂട്ടത്തില്‍ രണ്ടു മൂന്ന് പാക്കറ്റ് ഞാനങ്ങു പിസ്‌കും.
അതു തീരുന്നതു വരെ ഡോവിഡോഫ് തന്നെയാ എന്റെയും ബ്രാന്റ്.
വണ്ടിയിലിരുന്നാണെങ്കില്‍ ഇതേ വലിക്കാന്‍ പറ്റൂ. കാരണം, അറബിച്ചി പെട്ടെന്നു മണം പിടിച്ചുകളയും.
വേറെ ഒരു മണവും ഈ വണ്ടിക്കകത്തു പറ്റില്ല.
കമ്മദിന്റെ വിജയ ഗാഥയാണ് മല്‍ബു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം.
വീടിന്റെയും കുടുംബത്തിന്റെയും ദയനീയ ചിത്രം കണ്ട് മനസ്സലിഞ്ഞ അറബിച്ചി മല്‍ബൂന് വീടുവെച്ചു കൊടുക്കുന്നതാണല്ലോ വിജയഗാഥ ആയത്.
വായിച്ച പലര്‍ക്കും പലതാണ് തോന്നിയത്.
സംഭവ കഥ തന്നെയാണോ ഇതെന്നു ചിലര്‍ക്കു സംശയം.
ഹൃദയം തുറക്കാനുള്ള താക്കോലായി ഒരു ഫോട്ടോ മാറുക. തുറക്കപ്പെട്ട ഹൃദയത്തില്‍നിന്ന് റിയാലൊഴുകുക. അവിശ്വസനീയം തന്നെ.
ഒരിക്കലും അവിശ്വസനീയമല്ലെന്ന് മറ്റു ചിലര്‍.
മുതലാളികളുടെ അലിവില്‍ രക്ഷപ്പെട്ട എത്രയോ പേരുണ്ട്. വലിയ വലിയ ബിസിനസ് ഉടമകളായി മാറിയ പലരുടേയും തുടക്കം ഡ്രൈവര്‍മാരില്‍ നിന്നായിരുന്നു.
അങ്ങനെ തുറന്നുകിട്ടിയ വഴികളിലുടെ സ്വന്തം മിടുക്കില്‍ പറപറന്നവര്‍.
അലിവിനു കാത്തിരിക്കാതെ എന്തും ചെയ്യാനുള്ള മനക്കരുത്തോടെ എടുത്തു ചാടിയവരാണ് മറ്റു ചിലര്‍. റിസ്‌ക് എടുക്കാന്‍ തയാറുള്ളവര്‍ എന്നാണ് ഇക്കൂട്ടരെ കുറിച്ച് പറയുക. താഴ്മയില്‍നിന്ന് ഉയര്‍ന്നുവന്ന കഥകള്‍ പലരും അയവിറക്കാറുണ്ട്.
കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖം.
ഇവരുടെയൊക്കെ വിജയ ഗാഥകള്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി കടല്‍ കടന്നവര്‍ക്കും ഇനി കടക്കാനിരിക്കുന്നവര്‍ക്കും എന്നും പ്രചോദനം.
എനിക്കുമുണ്ടല്ലോ ഒരു അറബിയും അറബിച്ചിയും. അറുപിശുക്കിന്റെ കൂടാരങ്ങള്‍.
ചിരിക്കാന്‍ പോലും പിശുക്കുള്ളവര്‍. അവരുടെ ഹൃദയം തുറക്കാന്‍ എവിടെനിന്നാണാവോ താക്കോല്‍ ലഭിക്കുക.
തമ്പുരാനേ, എനിക്കും ഒരു താക്കാല്‍ നല്‍കി അനുഗ്രഹിക്കണേ.. ഇങ്ങനെ പ്രാര്‍ഥനയുമായി കഴിയുന്നു ചിലര്‍.
സൂഖുകളിലേക്ക് കയറിപ്പോയ അറബിച്ചിക്കായി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന മല്‍ബുക്കൂട്ടം പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും ഒടുവിലത് സങ്കടങ്ങളുടെ പങ്കുവെപ്പിലാണ് അവസാനിക്കുക.
ശമ്പളമില്ല, ഭക്ഷണം സമയത്തിനില്ല, പിന്നെ ഡ്രൈവര്‍ പണിക്കു പുറമെ അറബിച്ചിയുടെ വേസ്റ്റും കൊണ്ടു കളയണം -അങ്ങനെയങ്ങനെ സങ്കടങ്ങള്‍ പലവിധം.
ദൂരെ മാറി ഒരാള്‍ ഇരിക്കുന്നതു കണ്ടോ?
ക്ഷീണിച്ചവശനായിട്ടുണ്ട്. സങ്കടം മുഴുവന്‍ വിഴുങ്ങിയതിനാല്‍ ദഹിക്കാത്തതു പോലുണ്ട് ഇരിപ്പ്.
മല്‍ബുവാണെന്ന കാര്യത്തില്‍ സംശയമില്ല.
കാറിന്റെ ചാവി കൊണ്ട് ചെവിയില്‍ തോണ്ടുന്നുണ്ട്.
ഇരിപ്പു കണ്ട് ഖേദം തോന്നിയ മല്‍ബു ഡ്രൈവര്‍മാരിലൊരാള്‍ അടുത്തു ചെന്നു.
എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നുത്?
ഒക്കെ ശരിയാകൂന്നേ. ഇതൊക്കെ അനുഭവിക്കാനല്ലേ നമ്മുടെ യോഗം.
നല്ലോരു ജോലി കളഞ്ഞിട്ടാ ഞാനിങ്ങോട്ട്ു പോന്നത്. ഇപ്പോള്‍ ഇട്ടേച്ചു പോകാന്‍ പറ്റാത്ത പരുവത്തിലായി.
എങ്ങനെയാ നിങ്ങടെ അറബിച്ചി?
നല്ലോണം ശല്യം ചെയ്യുമോ?
ശമ്പളം കൃത്യമായി കിട്ടുമോ? താമസ സൗകര്യമില്ല? ഫുഡിനു മുട്ടുണ്ടോ?
ചോദ്യങ്ങള്‍ കേട്ട് മല്‍ബു പകച്ചുപോയി.
വേഷം നോക്കണ്ട. ഇത് സാദാ മല്‍ബുവല്ല. വലിയ കമ്പനിയിലെ പത്രാസുള്ള ഉദ്യോഗസ്ഥന്‍. 
രാത്രി പത്ത് മണി വരെ നീണ്ട തിരക്കേറിയ ജോലിക്കു ശേഷം ഫഌറ്റിലെത്തി വാരിവലിച്ചിട്ടതാണ് ഈ സാദാ വേഷം. ഒന്നു ഫ്രീയാകാന്‍.
ഏയ്, ഞാന്‍ ഹൗസ് ഡ്രൈവറല്ലാട്ടോ. ഹൈപ്പറില്‍ കയറിയ ശ്രീമതിയെ കാത്തിരിപ്പാണ്. അവള്‍ കയറിപ്പോയിട്ട് ഒരു മണിക്കൂറോളമായി. അതിനിടെ വെറുതെ ഇവിടെയിരുന്നതാണ്.
സോറിട്ടോ. ഞാന്‍ കരുതി ഇവിടെ നിങ്ങടെ ഇരിപ്പും കാറിന്റെ ചാവിയുമൊക്കെ കണ്ടപ്പോള്‍ ഞങ്ങളിലൊരുവനാണെന്ന്.
ന്നാലും ഞങ്ങളേക്കാള്‍ കഷ്ടാ അല്ലേ നിങ്ങടെ കാര്യം?  ഞങ്ങള്‍ ജോലിയുടെ ഭാഗമായി അറബിച്ചിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍. നിങ്ങള്‍ വേഗം വീട്ടിലെത്തി വിശ്രമിക്കാനുള്ള മോഹത്തോടെ വീട്ടുകാരിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍.
മല്‍ബുവിന്റെ മനസ്സിലും അതു തന്നെയാണ് തോന്നിയത്. ഈ മല്‍ബിയേക്കാളും അറബിച്ചി തന്നെയാ മോനേ നല്ലത്.
വീണ്ടും മല്‍ബു ഡ്രൈവറുടെ ആശ്വാസ വാക്ക്.
സാരമില്ലെന്നേ. അവരിപ്പോള്‍ ഇങ്ങോട്ടെത്തും. കൗണ്ടറില്‍ നല്ല തിരക്കാണ്.

9 comments:

ജുവൈരിയ സലാം said...

അവസാന മൽബൂനെ ഇഷ്ടായി...

................................ said...

മല്‍ബു സ്മോക്കാര്‍ ആണോ വില്‍സ് വലിക്കാര്‍ ഉണ്ടോ കൊള്ളാം !!!

kARNOr(കാര്‍ന്നോര്) said...

കൊള്ളാലോ..

Arafath Kochipally said...

super...ashrafka.

അമീന്‍ വി ചൂനുര്‍ said...

കൊള്ളാ0.................super...
ഇഷ്ടായി...

zareena said...

"Malbu" , Aadyamayi kettathenkilum ishtamay othiriyum.malbu kalakki... thnx for sharing..
masalam.

Anonymous said...

anyway iam first time hearing this word malbi.i have heard malbari,,,madrasi,,,hindi,nefer kerala,even nefer hug malappuram,etc,,,,,,,,,

ആളവന്‍താന്‍ said...

ഹും..... എന്തോ വല്ലാതെ നീണ്ടു പോയി ചേട്ടാ...

Naushu said...

നന്നായിട്ടുണ്ട്

Related Posts Plugin for WordPress, Blogger...