Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 28, 2010

മിസ്‌രിപ്പെട്ടിയുടെ രഹസ്യം




കാറും പത്രാസും ഒക്കെ ഉണ്ടായിട്ടെന്താ?
തേപ്പു പെട്ടി മിസ്‌രിയില്‍നിന്ന് കടം വാങ്ങണം.
പ്രവാസിയുടെ വോട്ടവകാശം കയ്യാലപ്പുറത്തുനിന്ന് താഴെ എത്തിയ വാര്‍ത്തവായിച്ചുകൊണ്ടിരിക്കേ മല്‍ബിയുടെ കമന്റ്.
ആരുടെ കാര്യമാ ഇത്?
അപ്പുറത്തെ മല്‍ബുവിന്റേതു തന്നെ. പിന്നെ ആരാ ഇങ്ങനൊക്കെ ചെയ്യുക. കാര്‍വാങ്ങിയ അവര്‍ക്കൊരു തേപ്പുപെട്ടി വാങ്ങിക്കൂടേ?
മിസ്‌രിത്തട്ടം പോലെ മിസ്‌രിപ്പെട്ടിക്കു വല്ല പ്രത്യേകതയും കാണും. നീയങ്ങുനാട്ടിലായിരുന്നപ്പോള്‍ മിസ്‌രിത്തട്ടത്തിനു വേണ്ടി എന്ന വട്ടം കറക്കിയത്ഓര്‍മയുണ്ടോ? മിസ്‌രിപ്പെട്ടി കൊണ്ടു തേച്ചാല്‍ കഞ്ഞി മുക്കിയതു പോലെഇരിക്കുമായിരിക്കും. അല്ലാതെ അവര്‍ക്കൊരു അയേണ്‍ ബോക്‌സ്ഇല്ലാതിരിക്കുമോ? വാങ്ങിയാലെന്ത്? വാങ്ങിയില്ലെങ്കിലെന്ത്? തനിക്കിത് വേറെപണിയൊന്നുമില്ലേ? രാവിലെ തന്നെ കണ്ടുപിടിച്ചിരിക്കുന്നു, അയല്‍വാസിയുടെകുറ്റം. അതും ഒരു മല്‍ബിയുടെ.
വേറെ വേല ഒന്നുമില്ലെങ്കില്‍ ഇതാ വായിച്ചു നോക്ക്.
നമ്മളും വോട്ടര്‍മാരായി. ഇനിയിപ്പോ നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നു വിട്ടുനിന്നാലും ഇനി പട്ടികയില്‍നിന്ന്പുറത്താവില്ല.
പട്ടികയില്‍ ഉണ്ടായിട്ടെന്താ? വോട്ട് ചെയ്യാനും ഭാഗ്യം വേണ്ടേ. അതൊക്കെമാന്യന്മാരു ചെയ്‌തോളും -മല്‍ബിയുടെ പ്രതികരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ അയമുവിന്റെഅവസ്ഥയായിരിക്കും നമുക്ക്.
വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ പ്രവാസിയായ കൂട്ടുകരാനായതിനാല്‍ ഒരു കൈസഹായിക്കാന്‍ അവധിക്കാലം വോട്ടെടുപ്പ് തീയതിയോട് അടുപ്പിച്ചുകൊണ്ടാണ്അയമു നാട്ടിലേക്ക് പറന്നത്. ചില വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മേത്തരംപെര്‍ഫ്യൂം കൊണ്ടുപോകുകയും ചെയ്തിരുന്നു. ചെക്കന്മാരുടെ വോട്ടുറപ്പിക്കാന്‍പച്ചനോട്ടിനേക്കാള്‍ നല്ലത് പെര്‍ഫ്യൂമാണെന്ന് നിര്‍ദേശിച്ചത് സ്ഥാനാര്‍ഥിതന്നെയായിരുന്നു. മുന്‍ പ്രവാസിയായതിനാല്‍ വോട്ടു പിടിത്തം സുഗന്ധപൂരിതംതന്നെയാകണം.
അവിടെയെത്തി നോക്കിയപ്പോള്‍, ഒരേ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍അയമുവിന് വോട്ടുണ്ട്. വീട്ടുപേരില്‍ ഇത്തിരി അക്ഷരത്തെറ്റുണ്ടെങ്കിലും.
അക്ഷരത്തെറ്റ്
മല്‍ബുവിന് ഒരു പ്രശ്‌നമാണോ? ഇവിടെ ഇഖാമയില്‍അയമുവിന്റെ വീട്ടുപേര് ചേര്‍ത്തിരിക്കുന്നത് ഉച്ചത്തില്‍ വായിച്ചാല്‍കുടുങ്ങിയതു തന്നെ. ഒന്നു രണ്ട് സ്ഥലത്ത് പേര് വിളിക്കാന്‍ ഇട വന്നപ്പോള്‍ശരിക്കും ചൂളിപ്പോയിട്ടുണ്ട് അയമു. അയമുവിന്റേതു മാത്രമല്ല, ഒട്ടുമിക്കമല്‍ബുകളും സ്വന്തം പേരുകള്‍ക്കും വീട്ടുപേരുകള്‍ക്കും വന്ന ദുര്‍ഗതിയോര്‍ത്ത്അസ്തിത്വ ദുഃഖം പേറുന്നവരാണ്.
അയമു രാവിലെ തന്നെ ഏറ്റവും മുന്തിയ പേര്‍ഫ്യൂമൊക്കെ പൂശി വോട്ട് ചെയ്യാന്‍ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് തൊട്ടു മുമ്പ് അത് ചെയ്തു പോയിരിക്കുന്നു. നിങ്ങള്‍ തന്നെയാണല്ലോ ഇവിടെ വന്ന് വോട്ട് ചെയ്തു പോയതെന്ന ചോദ്യംകൂടിയായപ്പോള്‍ ബോധം കെട്ട് വീഴാനൊരുങ്ങിയ അയമുവിനെ ഇനിയും രണ്ട്വാര്‍ഡുകള്‍ ഉണ്ടല്ലോ എന്നു പറഞ്ഞ് ആരൊക്കെയോആശ്വസിപ്പിക്കുകയായിരുന്നു. പക്ഷേ ആശ്വാസവും പ്രതീക്ഷയും രണ്ടുവാര്‍ഡുകളില്‍ എത്തുന്നതു വരെയോ ഉണ്ടായിരുന്നുള്ളൂ. രണ്ടിടത്തുംസമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ടിരിക്കുന്നു.
അയമുനേക്കാളും കെട്ട അവസ്ഥയല്ലേ ഇത്. തേപ്പുപെട്ടി കടം വാങ്ങുക
-മല്‍ബി വിഷയം വിടുന്നില്ല.
ചിലര്‍ അങ്ങനെയാണല്ലോ. ഉപദ്രവമേല്‍പിക്കാന്‍ ഒരു വിധേനയുംസാധ്യമാകുന്നില്ലെങ്കില്‍ നാവു കൊണ്ടെങ്കിലും അതു നിര്‍വഹിക്കും. ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇത്തിരി പബ്ലിസിറ്റി.
ടെലിഫോണ്‍ ചെലവു പോലുമില്ല. ഗൂഗിള്‍ ടോക്കില്ലാത്ത മല്‍ബികള്‍ഇല്ലാത്തതിനാല്‍ പബ്ലിസിറ്റിക്കൊട്ടും കുറവുണ്ടായില്ല.
മിസ്‌രിപ്പെട്ടി വാര്‍ത്തയാവാന്‍ അധികനേരം വേണ്ടിവന്നില്ല. സംഭവംകഥാനായികയായ മല്‍ബിയുടെ ചെവയിലുമെത്തി.
ഒടുവില്‍ മല്‍ബിക്ക് മിസ്‌രിപ്പെട്ടിയുടെ രഹസ്യം വെളിപ്പെടുത്തേണ്ടി വന്നു. സങ്കീര്‍ണതയൊന്നുമില്ലായിരുന്നു. തേപ്പുപെട്ടി വര്‍ഷങ്ങളായി മല്‍ബിയുടെകരസ്പര്‍ശമേറ്റു തേഞ്ഞതായിരുന്നു. ഒരിക്കല്‍ പോലും അതില്‍ മല്‍ബുവിന്റെകരം പതിഞ്ഞിട്ടില്ല.
മിസ്‌രി കുടുംബം ആഴ്ചയില്‍ രണ്ടു തവണ അതു കൊണ്ടുപോകും. പക്ഷേ, തേച്ചുകഴിഞ്ഞ ഉടന്‍ എത്തിക്കാമെന്ന വാഗ്ദാനം ഒരിക്കലും പാലിക്കാറില്ല. മല്‍ബിക്ക് ആവശ്യം വരുമ്പോള്‍ അവിടെ പോയി ഡോറിനു മുട്ടിവാങ്ങിക്കൊണ്ടു വരാതിരിക്കാന്‍ പറ്റില്ലല്ലോ? മല്‍ബു ഉണ്ടക്കണ്ണു കൊണ്ട്തുറിച്ചുനോക്കും മുമ്പ് പാന്റ്‌സും ഷര്‍ട്ടും തേച്ചു വെച്ചില്ലെങ്കില്‍ പിന്നെ പറയണ്ട.


2 comments:

ഹൈന said...

മല്‍ബു ആരാന്ന് മനസ്സിലായില്ല.

എം.അഷ്റഫ്. said...

പ്രിയ സുഹൃത്തുക്കളെ,
മലയാളം ന്യൂസില്‍ ഞാന്‍ എഴുതുന്ന കോളത്തില്‍ പ്രവാസി മലയാളികളെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മല്‍ബു. ആണ്‍ പ്രവാസി മല്‍ബു. അയാളുടെ ഭാര്യ മല്‍ബി.
സൗദികള്‍ അല്ലെങ്കില്‍ പൊതുവെ അറബികള്‍ നമ്മുടെ നാട്ടുകാരെ മലബാരികള്‍ ...എന്നു വിളിക്കാറുണ്ട്. അങ്ങനെ സ്‌നേഹ സമ്പന്നനായ ഒരു സൗദിയാണ് മലബാരിയെ മല്‍ബു എന്നു വിളിച്ചു തുടങ്ങിയത്.
രണ്ട് വര്‍ഷം മുമ്പ് ഉപയോഗിച്ച മല്‍ബു പ്രയോഗം ഇപ്പോള്‍ പലരും ഉപയോഗിക്കുന്നുണ്ട്. മല്ലു എന്നതിന് ഹിന്ദിയില്‍ മോശം അര്‍ഥമുള്ളതിനാലാണ് മല്‍ബു സ്വീകാര്യമാവുന്നത്.
മലയാള ഭാഷക്കുള്ള എന്റെ സംഭാവനയായ മല്‍ബുവിനെ സദയം സ്വീകരിച്ചാലും.
സംശയം പ്രകടപ്പിച്ചതിനു ഒരായിരം നന്ദി.

Related Posts Plugin for WordPress, Blogger...