Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 29, 2007

ദുരന്തക്കാഴ്‌ചകളും കുട്ടികളും


അത്യുത്തര കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന ഒരു വിഡിയോ സി.ഡി കണ്ടു ഞാന്‍. ഇതു നല്‍കിയ സുഹൃത്ത്‌ നല്‍കിയ മറ്റൊരു കഥയാണ്‌ ഞാന്‍ വായനക്കാരുമായി പങ്ക്‌ വെക്കുന്നത്‌.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മെന്റിന്റെ ഒരു പദ്ധതയിലേക്ക്‌ സംഭാവന പ്രതീക്ഷിച്ചുകൊണ്ട്‌ നമ്മുടെ സുഹൃത്ത്‌ ഈ സി.ഡി. ഒരാളെ കാണിക്കാന്‍ ശ്രമിച്ചു. ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള സി.ഡികള്‍ കാണരുതെന്നും അത്‌ നമ്മുടെ കുട്ടികളില്‍ ഭീതി വളര്‍ത്തുമെന്നുമായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഇത്തരം ദുരന്തങ്ങളുടെ സി.ഡികള്‍ കുട്ടികളെ കാണിക്കണമെന്നും അവരില്‍ അനുകമ്പയുടെ വികാരം വളര്‍ത്താനാണ്‌ ഇത്‌ ഉപകരിക്കുകയെന്നും ഞാന്‍ മനസ്സിലാക്കുന്നു. ടി.വി. ചാനലുകളില്‍ നമ്മുടെ കുട്ടികള്‍ എത്രയെത്ര ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നു.
അന്യരുടെ വേദനകളില്‍ നോവുകയെങ്കിലും ചെയ്യാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിച്ചേ തീരൂ.
അഷ്‌റഫ്‌

No comments:

Related Posts Plugin for WordPress, Blogger...