Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 1, 2007

ആലുക്ക പോകുന്നു

ജ്വല്ലറി, ടെക്സ്റ്റൈല്‍ വ്യവസായികളായ ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പ്‌ കേരളം വിടുന്നതിനു പറഞ്ഞിരിക്കുന്ന ന്യായം കൊള്ളാം. സത്യസന്ധമായി ബിസിനസ്‌ ചെയ്യാനാവില്ലെന്നും ഇനി ഇവിടെ മുതല്‍ മുടക്കില്ലെന്നുമാണ്‌ അദ്ദേഹം ചെയര്‍മാന്‍ ജോയ്‌ ആലുക്ക പറയുന്നത്‌. ജോയ്‌ ആലുക്കാസിണ്റ്റെ ആസ്ഥാനം കൊച്ചിയില്‍നിന്ന്‌ അടുത്ത മാസം ബാംഗ്ളൂരിലേക്ക്‌ മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ജ്വല്ലറി മേഖലയില്‍ കടുത്ത മത്സരം പ്രകടമാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള തൊഴിലാളി പ്രശ്നങ്ങള്‍ ഈ മേഖലയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ആലുക്കാസ്‌ ജ്വല്ലറിയോട്‌ കിടപിടിക്കാവുന്ന ധാരാളം ജ്വല്ലറികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ആരംഭിച്ചതായി കാണാം. ഈ ജ്വല്ലറികളില്‍നിന്നുള്ള മത്സരമല്ലേ യഥാര്‍ഥത്തില്‍ ആലുക്കയെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നത്‌. പുതുതായി അദ്ദേഹം ആരംഭിക്കുന്ന ൩൦ ജ്വല്ലറികളില്‍ ഏഴെണ്ണം മാത്രമാണ്‌ ഇന്ത്യയില്‍ ആരംഭിക്കുന്നത്‌. അതിനാല്‍ പ്രിയപ്പെട്ട ആലുക്കാ നിങ്ങള്‍ക്ക്‌ ഇന്ത്യ തന്നെ മടുത്തുവെന്ന്‌ പറയുന്നതാകും ശരി. താങ്കളുടെ വ്യവാസായ സാമ്രാജ്യം വലുതാകട്ടെ, പാവം കേരളം പഴി കേള്‍ക്കട്ടെ.

7 comments:

അ‌ബ്ദു. said...

അയ്യോ,

പാവം പെണ്ണുങ്ങള്‍ പത്തരമാറ്റ് സ്വര്‍ണത്തിനിനീ എവിടെ പോകും,

ഞാനെ‌ങ്ങെനെ പെണ്ണുകെട്ടും,


എന്റെ പെങ്ങെളെങ്ങെനെ പാര്‍ട്ടിക്ക് പോകും,

സീരിയലുകാരെങ്ങെനെ പരസ്യം വിടും....


‘അയ്യോ ആലൂ പോകല്ലേ,
അയ്യോ ആലൂ പോകല്ലെ...’

Inji Pennu said...

ഇപ്പം രണ്ട് ആലൂക്കാസില്ലെ? അതില്‍ ഏതാണ് പോവുന്നത്? എനിക്കാകെ കണ്‍ഫ്യൂഷന്‍ ആണ് ഏത് ആലൂക്കാസാണെ ഏതെന്ന്? എറണാകുളത്ത് വമ്പന്‍ കടകളുണ്ടല്ലൊ? അതൊല്ലെ നിറുത്തുവാണൊ? കേരളമാകെ എങ്ങാണ്ട് 22 കടകളും അവരുടേതല്ലെ?

എം.അഷ്റഫ്. said...

ജോയ് ആലുക്കക്കും ഫ്റാന്‍സിസ് ആലുക്കക്കും കടകളുണ്ട്. ഇപ്പോള്‍ പോകുമെന്ന് പറയുന്നത് ജോയ് ആലുക്ക തന്നെ. ഇത് വരെ പണം വാരിയ കേരളത്തിലെ കടകളൊന്നും പൂട്ടുമെന്ന് കരുതേണ്ട.

വക്കാരിമഷ്‌ടാ said...

സംഗതി ക്ലച്ച് പിടിക്കാത്തതും കാരണമാണെന്ന് തോന്നുന്നു. ഹൈക്കോര്‍ട്ടിന്റെ അവിടെയുള്ള ആലുക്കാസ് വെഡ്ഡിംഗ് സെന്റര്‍ (അത് തന്നെയല്ലേ) വലിയ തിക്കും തിരക്കുമൊന്നുമില്ലാതെ അങ്ങിനെ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

ആലുക്കാ പറഞ്ഞ ആഗോള പ്രശ്‌നങ്ങള്‍ കേരളത്തില്‍ ആലുക്കായ്ക്ക് മാത്രമല്ലല്ലോ. ബാക്കിയുള്ളവരുടെ നിലപാടെന്താണ്?

ഇനി ആലുക്കായ്ക്ക് മാത്രമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ, നാട്ടില്‍ എല്ലാം മതിയാക്കാന്‍?

Inji Pennu said...

ആ വെഡിങ്ങ് സെന്ററില്‍ വില കുറവാണെന്നാ ആളുകള്‍ പറയണാത്.. ഇതു വരെ കയറാന്‍ പറ്റിയിട്ടില്ല് :( അതിനു മുന്നേ അവര്‍ പോവുന്നത് സങ്കടമുണ്ടേ....
പിന്നെ ഞാന്‍ കേട്ടിട്ടുണ്ട്, ഇത് സത്യാണോന്ന് അറിയില്ല. ദുബായിലെ ഒരു വല്ല്യ കള്ളക്കടത്ത് രാജാവിന്റെ ബിനാമിയാണെന്നൊക്കെ വളരെ നല്ല സോര്‍സുകളില്‍ നിന്ന് (പേരിവിടെ പറയണില്ല്യ). പക്ഷെ ഇതൊക്കെ മറ്റുള്ളവര്‍ ദുഷ് പ്രചരണമാവാം അവരുടെ വളര്‍ച്ചയുടെ അസൂയയില്‍ . പക്ഷെ ഒരു കടക്ക്, അത് എന്തൊക്കെയാണെങ്കിലും 22 സ്വര്‍ണ്ണ കട ഒറ്റയടിക്ക് തുറക്കുവാനുള്ള ആസ്തി, വിറ്റുവരവൊക്കെ അതും കേരളത്തില്‍ ഉണ്ടൊ? സംശയമാണ്. ചിലപ്പൊ അതെല്ലാം കൊണ്ടും കടം കേറി മുടിഞ്ഞതുമാവാം. മോഹന്‍ലാല്‍ ബിസ്നിനൊസ്സൊക്കെ പൊളിഞ്ഞ് മദ്രാസിലെ വീടൊക്കെ പ്രിന്‍സ് ജുവല്ലറിക്ക് കൊടുത്ത് ദുബായിക്ക് ചേക്കേറിയതുപോലെ വല്ലതും ആവും ഈ ബാംഗ്ലൂര്‍ക്കുള്ള ചേക്കേറല്‍.

പക്ഷെ എന്തൊക്കെയാണെങ്കിലും നല്ല ഡിസൈനുകള്‍ ആയിരുന്നു അവരുടെ. സ്വര്‍ണ്ണം ക്വാളിറ്റി തീരെ പോരെങ്കിലും... സ്വര്‍ണ്ണത്തില്‍ ഭീമ തന്നെ ഭീമന്‍!

വക്കാരിമഷ്‌ടാ said...

അത്ര സ്വാഭാവികമല്ലാത്ത ഒരു വളര്‍ച്ചയായിരുന്നു ആലുക്കാസിന്റേത് എന്നൊരു തോന്നല്‍. പടിപടിയായിട്ടുള്ള ഒരു കയറ്റത്തിനു പകരം പലപ്പോഴും പല പടികള്‍ ഒന്നിച്ച് കയറിയത് പോലെ.

മുത്തൂറ്റ്,അല്ലെങ്കില്‍ പോപ്പുലര്‍, വീ ഗാര്‍ഡ്, ഇവരുടെയൊക്കെ വളര്‍ച്ച ഓരോ പടികളും കയറി ചുറ്റുപാടുമൊക്കെ ഒന്ന് നോക്കി പിന്നെ അടുത്ത പടി കയറി... ആ ഒരു സ്റ്റൈലായിട്ടാണ് തോന്നിയത്. ആലുക്കാസ് നാലഞ്ച് പടികള്‍ ഒന്നിച്ച് ചാടിക്കയറി കിതച്ച് കാണും.

*സൂര്യകണം..|രവി said...

..
‘അയ്യോ ആലൂക്കാക്കാ‍ാ‍ാ പോകല്ലേ,
അയ്യോ ആലൂക്കാക്കാ‍ാ‍ാ‍ പോകല്ലെ...’

ഹല്ല പിന്നെ..
..

Related Posts Plugin for WordPress, Blogger...