Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 6, 2007

യാഹുവിനോട് പറയാനെളുപ്പം

അപരന്‍റെ തെറ്റ് കാണാനെളുപ്പം
സ്വന്തം തെറ്റ് കാണുകയസാധ്യം
പറയാനെളുപ്പം
പകര്‍ത്താനാവില്ല
തോന്നുന്നത് പറയാം
നാവിന് കടിഞ്ഞാണസാധ്യം
ചട്ടങ്ങളെളുപ്പം
പകര്‍ത്താനാവില്ല
തെറ്റുകളെളുപ്പം
പാഠമാവില്ല
വാങ്ങാനെളുപ്പം
കൊടുക്കാനിളകില്ല
വായിക്കാനെളുപ്പം
പകര്‍ത്താനാവില്ല

2 comments:

യരലവ said...

ഇതു മനസ്സിലാവുന്നില്ല; എന്തു കവിതയാ... ഒന്നു വിശദീകരിക്കുമോ..?

എം.അഷ്റഫ്. said...

അതു തന്നെ. പറയാനെളുപ്പം, പകര്‍ത്താനാവില്ല.
ഉത്തരാധുനികാധുനികാധുനികാധുനിക മോഡേണ്‍ വിവര സാങ്കേതിക വിദ്യാ കവിത.

Related Posts Plugin for WordPress, Blogger...