Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 2, 2007

വേശ്യകളും നികുതിയും

പോലീസ്‌ റെയ്ഡ്‌ ഒഴിവാക്കിയാല്‍ നികുതി നല്‍കിക്കൊള്ളാമെന്ന അഭിസാരികമാരുടെ വാഗ്ദാനം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സ്നേഹപൂര്‍വം നിരസിച്ചിരിക്കുന്നു. വേശ്യാവൃത്തി നിയമവിരുദ്ധമായതിനാല്‍ നികുതി ഏര്‍പ്പെടുത്താന്‍ നിര്‍വാഹമില്ലെന്നാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയിരിക്കുന്നത്‌. നാളെ മുതല്‍ മറ്റു ക്രിമിനലുകളും ഞങ്ങള്‍ നികുതി നല്‍കിക്കൊള്ളാം പിടിക്കരുതേ എന്നാവശ്യപ്പെട്ട്‌ രംഗത്തുവരുമെന്ന്‌ സംസ്ഥാനത്തെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനായ രാജ്‌ കോനജിയ പറഞ്ഞതായി റോയിട്ടേഴ്സ്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതി നല്‍കുന്നതിന്‌ ഇടപാടുകാരില്‍നിന്ന്‌ കൂടുതല്‍ തുക ഈടാക്കിക്കൊള്ളാമെന്ന്‌ വേശ്യകളുടെ സംഘടനയാ ദര്‍ബര്‍ മഹിളാ സമന്വയ കമ്മിറ്റി (ഡി.എം.എസ്‌.സി) കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ഓരോ ഇടപാടുകാരനില്‍നിന്ന്‌ ഒരു രൂപ വീതം ഈടാക്കിയാല്‍ ഖജനാവിന്‌ അത്‌ വന്‍മുതല്‍കൂട്ടാകുമെന്നും സംഘടനയുടെ ഉപദേഷ്ടാവ്‌ സമരജിത്‌ ജെന പറയുകയുണ്ടായി. നിര്‍ദേശം ഇപ്പോള്‍ തള്ളിയെങ്കിലും ഉടന്‍ തന്നെ ബുദ്ധദേവ്‌ ഭട്ടാചാര്യ മനസ്സ്‌ മാറ്റുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അതിനേക്കാള്‍ കേമത്തം പറഞ്ഞിരുന്ന നമ്മള്‍ കേരളക്കാര്‍ ഇപ്പോള്‍ മനസ്സ്‌ മാറ്റുകയാണല്ലോ. എ.ഡി.ബിക്കെതിരെ സമരം നയിച്ച നമ്മള്‍ ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു. ഈയിടെ വായിച്ചതോര്‍ക്കുന്നു. പിണറായി വിജന്‍റെ അളിയനാണ് എ.ഡിബി.യെന്ന്.
ബംഗാളിലെ സിംഗൂരില്‍ ടാറ്റക്ക്‌ കൊടുക്കുന്ന കൃഷി ഭൂമി നിലനിറുത്താന്‍ പൊരുതുന്ന ഗ്രാമീണരെ വെടിവെച്ചു കൊല്ലുന്നതിലും ഭേദം വേശ്യകളില്‍നിന്ന്‌ നികുതി പിരിക്കുന്നതു തന്നെ എന്നും തോന്നുന്നു. സിംഗൂരില്‍നിന്ന്‌ കുടിയൊഴിപ്പിക്കുന്ന പാവം സ്ത്രീകള്‍ മാനം വില്‍ക്കേണ്ടിവരുന്ന ഗതികേട്‌ ഒഴിവാക്കാമല്ലോ.

7 comments:

ശെഫി said...

വേശ്യകളും തൊഴിലാളി വര്‍ഗം തന്നെയല്ലെ. തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടിയിലെ മുതലാളി നേതാക്കള്‍ മനം മാറ്റിക്കൂടെന്നില്ല.

sandoz said...

ച്ചെ....ബംഗാള്‍ സര്‍ക്കാര്‍ എന്ത്‌ പിന്തിരിപ്പന്‍ മൂരാച്ചി നയമാണു പിന്തുടരുന്നത്‌.
ആ തൊഴിലാളി വര്‍ഗങ്ങളില്‍ നിന്ന് നികുതി ഇടാക്കണം.അത്‌ എന്റെര്‍ടൈന്‍മന്റ്‌ ടാക്സ്‌ എന്ന പേരില്‍....ഇടപാടുകാരില്‍ നിന്ന് പിരിക്കാവുന്നതേയുള്ളൂ.നികുതി വാങ്ങിച്ചുകൊണ്ട്‌ അവര്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.അതിനു വേണ്ടി ആഭ്യന്തര വകുപ്പ്‌ അഴിച്ച്‌ പണിയണം.ഒരു ഐ.ജിയെ തന്നെ അവരുടെ സംരക്ഷണത്തിനായി വിട്ടു കൊടുക്കണം.
തൊഴിലാളികള്‍ ഇടപാടുകാരുടെ എണ്ണമനുസരിച്ച്‌ കൃത്യമായി നികുതി അടക്കുന്നുണ്ടോ...എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതി ഉണ്ടാക്കണം.ഒരു കോര്‍പറേഷന്‍ തന്നെ വേണമെങ്കില്‍ ഉണ്ടാക്കവുന്നതാണു.അതിനു ഒരു ചെയര്‍മാന്‍......അദ്ദേഹത്തിനു കാറു....ബംഗ്ലാവ്‌.......ഇടക്കിടക്ക്‌ അദ്ദേഹത്തിന്റെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ക്ഷേമാന്വേഷണത്തിനായുള്ള സന്ദര്‍ശനങ്ങള്‍... [ഇദ്ദേഹത്തില്‍ നിന്ന് എന്റര്‍ടൈന്‍മന്റ്‌ ടാക്സ്‌ ഇടാക്കുന്നതല്ല]

ദില്‍ബാസുരന്‍ said...

സാന്റോസ് പറഞ്ഞത് തന്നെ ഞാനും. :)

മുസ്തഫ|musthapha said...

sandoz said...
[ഇദ്ദേഹത്തില്‍ നിന്ന് എന്റര്‍ടൈന്‍മന്റ്‌ ടാക്സ്‌ ഇടാക്കുന്നതല്ല]

:))

Radheyan said...

ദില്‍ബൂ, എടാ ചെക്കാ, നീ ഇക്കാര്യത്തിലോക്കെ അഭിപ്രായം പറയാറായോ,നിന്റെ അച്ഛനെ ഒന്നു കാണട്ടെ....

ദില്‍ബാസുരന്‍ said...

രാധേയന്‍ ചേട്ടാ,
എന്റെ അഛന്‍ എന്ന കുത്തക മുതലാളിയുമായി വര്‍ഗ സമരമുണ്ടാക്കരുത് പ്ലീസ്. എനിക്ക് ഒളിവില്‍ പോകേണ്ടി വരും. ചിലപ്പോള്‍ വീട്ടില്‍ വിപ്ലവം എന്ന വൃത്തികെട്ട സാധനം വന്നു എന്നും വരും. പ്ലീസ്.. അരുത്. :-)

മഹാവിഷ്ണു:Mahavishnu said...

മക്കള്‍ വേശ്യകളെ ചുറ്റിപ്പറ്റി പാല്‍പ്പായസം കഴിക്കാതെ വല്ലതും സാധിക്കാന്‍ നോക്ക്‌. അവിടെ യാഹൂവിന്റെ പരിപ്പ്‌ ഇളക്കുംബഴ ഇവിടെ വേശ്യകള്‍ക്ക്‌ പ്രേമലേഖനം എഴുതുന്നത്‌.

Related Posts Plugin for WordPress, Blogger...