Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 4, 2007

ബോര്‍ഡിംഗ് പാസ്

ജദ്ദിയിലേക്ക് വരികയായിരുന്ന എന്‍റെ ഒരു സുഹൃത്തിന് ഈയിടെ കരീപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ അനുഭവം നോക്കുക. അദ്ദേഹത്തിന് ഒന്നര മണിക്കൂറോളം എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ടി വന്നു. ക്യൂവില്‍ കാത്തുനിന്നതല്ല. തടഞ്ഞുവെച്ചതു തന്നെ. കാരണം അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ടില്‍ നാട്ടിലിറങ്ങിയതിനുള്ള എന്‍ട്റി സീല്‍ ഇല്ലായിരുന്നു. ഇമിഗ്രേഷന്‍ അധികൃതര്‍ ശരിക്കും സുഹൃത്തിനെ വിരട്ടി. വീട്ടില്‍ പോയി കോഴിക്കോട്ടേക്ക് വന്ന വിമാനത്തിന്‍രെ ബോര്‍ഡിംഗ് പാസ് കൊണ്ടുവരാതെ വിടില്ലെന്നായിരുന്നു ഇമിഗ്രേഷന്‍ ഡിവൈ.എസ്.പിയുടെ മറുപടി. അതു കളഞ്ഞുപോയിണ്ടാകും എന്നു പറഞ്ഞുപോയപ്പോള്‍ അദ്ദേഹം സ്വരം കടുപ്പിക്കുകയും ചെയ്തുവെന്ന് സുഹൃത്ത് പറയുന്നു.
ഒടുവില്‍ ഇമിഗ്രേഷനിലെ ഒരു സുഹൃത്തിന്‍റെ ബുദ്ധിയും സഹായവുമാണ് നമ്മുടെ സുഹൃത്തിനു തുണയായത്. അദ്ദേഹം കോഴിക്കോട്ട് ഇറങ്ങിയെന്ന് പറയുന്ന തീയതിലെത്തിയ എല്ലാ വിമാനങ്ങളിലേയും പാസഞ്ചര്‍മാരുടെ പേരുകള്‍ പരിശോധിക്കുകയാണ് ആ സുഹൃത്ത് ചെയ്തത്. നോക്കിയപ്പോള്‍ നമ്മുടെ സുഹൃത്തിന്‍രെ പേര് ചേര്‍ത്തിരിക്കുന്നത് ഖത്തറില്‍നിന്ന് വന്ന പാസഞ്ചര്‍മാരുടെ ലിസ്റ്റില്‍.
വായനക്കാരെ, നിങ്ങളാരെങ്കിലും വിമാനമിറങ്ങിയ ശേഷവും ബോര്‍ഡിംഗ് പാസ് കളയാതെ വെക്കാറുണ്ടോ. ഇറങ്ങിയ ഉടന്‍ ബോര്‍ഡിംഗ് പാസ് കളയുകയാണ് എന്‍റെ പതിവ്. ഏതായാലും ബോര്‍ഡിംഗ് പാസിന്‍റെ കഷ്ണത്തിനും ചിലപ്പോള്‍ ആവശ്യം വരും എന്നാണ് സുഹൃത്തിന്‍റെ അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് പാസ് കളയണ്ട. കുറച്ചു കാലത്തേക്കെങ്കിലും. പിന്നെ മറ്റൊരു കാര്യവുമുണ്ട്. വിമാനക്കന്പനികളുടെ സ്ഥിരം പാസഞ്ചര്‍മാരുടെ ആനുകൂല്യത്തിന് ഉപയോഗപ്പെടും.

2 comments:

Manoj | മനോജ്‌ said...

ഇന്ത്യയിലേക്കുള്ള യാത്രയില്‍ എപ്പോഴും Murphy's Law ഓര്‍ക്കുക- “Whatever could go wrong, Will go wrong.” തിരുവനന്തപുരത്തിറങ്ങിയാല്‍ മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് കുഴപ്പങ്ങള്‍ കുറവാണെന്നു തോന്നുന്നു...

SULFI said...

എയര്‍ പോര്‍ട്ട്‌ എന്നും നൂല മാലയാണ് നമ്മുടെ നാട്ടില്‍.
എന്ത് ആധുനിക സംവിധാനങ്ങള്‍ വന്നാലും മാറാത്ത ഒരു വിഭാഗമുണ്ടാവിടെ.
ഉദ്യോഗസ്ഥന്മാര്‍. അവര്‍ എന്ന് അവരുടെ നിലപാട് മാറ്റുന്നോ അന്ന് നമ്മുടെ നാട് നന്നാവും.
മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നു "ചിലര്‍" പറയുന്നു. ആവോ? ആര്‍ക്കറിയാം?

Related Posts Plugin for WordPress, Blogger...