Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 3, 2007

പുരി ക്ഷേത്രത്തില്‍ കയറിയ അമേരിക്കക്കാരന്‌ പിഴ

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ കയറിയ അമേരിക്കന്‍ ടൂറിസ്റ്റിന്‌ 209 രൂപ പിഴയടക്കേണ്ടി വന്നു. അശുദ്ധമായ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തുന്നതിനായാണ്‌ ഈ തുക ഈടാക്കിയത്‌. കാരനായ യു.എസ്‌. പൌരന്‍ പോള്‍ എഫ്‌. റോഡിഗിറിനേയും ഇന്ത്യക്കാരായ രണ്ട്‌ സുഹൃത്തുക്കളേയും പോലീസ്‌ ചോദ്യം ചെയ്ത ശേഷമാണ്‌ വിട്ടയച്ചത്‌. ഹിന്ദുക്കളല്ലാത്തവര്‍ക്ക്‌ നിരോധമുള്ളതായി തനിക്ക്‌ അറിയില്ലെന്നാണ്‌ റോഡ്ഗിര്‍ അവകാശപ്പെട്ടത്‌. ഇവിടെ, ക്ഷേത്രത്തിലെ നിബന്ധനകള്‍ അമേരിക്കന്‍ ടൂറിസ്റ്റിനെ ബോധ്യപ്പെടുത്താത്ത ഇന്ത്യന്‍ സുഹൃത്തുക്കളാണ്‌ യഥാര്‍ഥത്തില്‍ കുറ്റക്കാര്‍. സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തോട്‌ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ കയറുമായിരുന്നില്ല.

1 comment:

SULFI said...

സത്യം. എന്നിട്ട് ആ വിവരം പോലീസുകാര്‍ അവരോടു ചോദിച്ചോ? കാണില്ല. കാരണം അത്രയ്ക്കുണ്ട് നമ്മുടെ പോലീസുകാരുടെ ബുദ്ധി.
പാവം സായിപ്പ്. ജീവിതത്തിലിനി ക്ഷേത്രത്തിന്റെ നാലയലത്ത്‌ പോലും എത്തി നോക്കില്ലെന്നു ശപഥം ചെയ്തിട്ടുണ്ടാവും.

Related Posts Plugin for WordPress, Blogger...