അരങ്ങ് കലാ സാഹിത്യവേദിയുടെ അവാര്‍ഡിനോടൊപ്പം
അതു സമ്മാനിച്ച വ്യക്തിയും എനിക്ക് ജീവിതത്തില്‍ അവിസ്മരണീയമായി.
മനക്കരുത്തിന്റെ പര്യായമായ ഒരു ഇരുമ്പുഴിക്കാരന്‍.
കാഴ്ചശക്തിയില്ലാതെ 27 വര്‍ഷമായി ജിദ്ദയിലെ വലിയ കമ്പനിയില്‍ ഉത്തരവാദപ്പെട്ട ജോലി നോക്കുന്ന മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഉമര്‍.
കലയേയും സാഹിത്യത്തേയും പ്രണയിച്ച് പ്രവാസ ജീവിതം തുടങ്ങി ഏഴാം വര്‍ഷത്തില്‍ കാഴ്ച തിരിച്ചെടുത്ത കാരുണ്യവാന്‍ പകരം നല്‍കിയത് അസാമാന്യമായ ഉള്‍ക്കരുത്തായിരുന്നു.
സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇദ്ദേഹത്തിനു നൂറുകണക്കിനു ടെലിഫോണ്‍ നമ്പറുകള്‍ മനഃപാഠമാണ്.
തൊട്ടുനോക്കി കറന്‍സിയുെട മൂല്യം മാത്രമല്ല, കള്ളനോട്ടുകള്‍ കൂടി കണ്ടെത്തും.
കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന ജോലിയില്‍ മാത്രമല്ല, മതം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ അറിവും മികവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
വിശുദ്ധഖുര്‍ആനില്‍നിന്ന് ധാരാളം അധ്യായങ്ങള്‍ അര്‍ഥസഹിതം മനഃപാഠമുള്ള ഉമര്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നതുപോലെ കരുണാമയനില്‍ ഭരമേല്‍പിച്ച് ജീവിത വഴികള്‍ താണ്ടുന്നു.
കഥയും സാഹിത്യപംക്തിയും കൈകാര്യം ചെയ്തിരുന്ന ഉമര്‍ ഏവര്‍ക്കും പ്രചോദനമായി നമുക്കിടിയില്‍ ജീവിക്കുന്നു.
അദ്ദേഹത്തിന്റെ കൈയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഞാന്‍ അക്കാര്യം തന്നെയാണ് ആ ചടങ്ങില്‍ എടുത്തു പറഞ്ഞത്.
പുഞ്ചിരി തൂകുന്ന ആ മുഖവും ഇഛാശക്തിയും ഏതൊരാള്‍ക്കും പ്രചോദനമാണ്.
മനം നിറയെ പ്രാര്‍ഥന മാത്രം.
|
| ഉമര്‍.വി |
|
| അബ്ദുറഹ്മാന്‍ വണ്ടൂര്‍ |
|
| അബു ഇരിങ്ങാട്ടിരി |
|
| അമീര്‍ ചെറുകോട് |
|
| അനില്‍ നാരായണ |
|
| വി. ഉമറില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു |
|
| സി.കെ. നജീബ് |
|
| പി.കെ. അബ്ദുല്‍ഗഫൂര്‍ |
|
| ഉസ്മാന്‍ ഇരുമ്പുഴി, സി.കെ. ഹസന്‍കോയ, എം.അഷ്‌റഫ്, വി. ഉമര്‍, വി.ഖാലിദ്, അബു ഇരിങ്ങാട്ടിരി |
|
| സി.കെ. ഹസന്‍ കോയ |
|
| പ്രൊഫ. ഇസ്മായില്‍ മരിതേരി |
|
| ഖാലിദ്. വി |
|
| കൊമ്പന്‍ മൂസ |
|
| പി.എം. മായിന്‍കുട്ടി |
|
| ഹംസ മദാരി |
|
| അബ്ദുശുക്കൂര്‍ |
|
| ടി. സാലിം |
1 comment:
സന്തോഷത്തില്‍ പങ്കുചേരുന്നു ..എല്ലാവരുടെയും ഫോട്ടോ കാണാന്‍ കഴിഞ്ഞതിലും സന്തോഷം ..അഭിനന്ദങ്ങള്‍ മല്‍ബുവിന്..!
Post a Comment