മല്‍ബു കണ്ണാടിയിലും ഇടത്തും വലത്തും ചാഞ്ഞും ചെരിഞ്ഞുമെല്ലാം നോക്കി.
കൊള്ളാം.
മല്‍ബിയുടെ സെലക്‌ഷന്‍ ഇക്കുറി സൂപ്പറായിരിക്കുന്നു.
സാധാരണ മല്‍ബി കുപ്പായം കൊടുത്തയച്ചാല്‍ ഏതെങ്കിലും പാര്‍ട്ടിക്കാരുടെ കൊടി പുതച്ചാലെന്ന പോലെയാണിരിക്കുക. അല്ലെങ്കില്‍ മെക്കെയിന്റെ കുപ്പായം ഒബാമയിട്ടതു പോലെ. അതുമല്ലെങ്കില്‍ മുഖ്യമന്ത്രി വി.എസിന്റെ ജുബ്ബ പിണറായി ധരിച്ചതുപോലെ.
മെക്കെയ്‌നേക്കാളും കൂടെ ഉണ്ടായിരുന്ന പെയ്‌ലിന്‍ സുന്ദരിയേക്കാളും മല്‍ബുവിനെ ആകര്‍ഷിച്ചത് ഒബാമയുടെ ചുറുചുറുക്കായിരുന്നു. വോട്ടുണ്ടായിരുന്നെങ്കില്‍ അത് ഒബാമക്ക് തന്നെയെന്ന് മല്‍ബു മെസ് റൂമില്‍ പ്രഖ്യാപിച്ചപ്പോള്‍ കറുമ്പനെന്ന് പറഞ്ഞ് കളിയാക്കിയവരൊക്കെ ഫലം വന്നപ്പോള്‍ പത്തി താഴ്‌ത്തി. നിറം ഇത്തിരി കറുപ്പായതിനാലും ഒബാമയെ ഇഷ്‌ടപ്പെടുന്നതിനാലും ചിലരൊക്കെ ഇപ്പോഴും ഒബാമയെന്ന് വിളിക്കാറുണ്ട്.
മുടി പറ്റെ വെട്ടിച്ച് ഒബാമയെ പോലെ ചുറുചുറുക്കോടെ നടക്കാന്‍ അരക്കൈ കുപ്പായം തന്നെ കൊടുത്തയക്കാന്‍ മല്‍ബിയോട് പ്രത്യേകം പറഞ്ഞതായിരുന്നു.
ഷര്‍ട്ടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മല്‍ബു കഴിഞ്ഞയാഴ്‌ച വാങ്ങിയ സുഗന്ധ തൈലമെടുത്തു. പുറംകൈയില്‍ തേച്ച ശേഷം മറുകൈയുടെ പുറംഭാഗത്തുമാക്കി ഷര്‍ട്ടിന്റെ ഇരു ഭാഗത്തും പുരട്ടി. പിന്നെ കൈ ഒന്ന് മണത്ത് നോക്കിയ മല്‍ബു ശരിക്കും ഞെട്ടി.
ശ്ശൊ ഇങ്ങനെയൊരു പറ്റു പറ്റിയല്ലോ.. ഒറ്റ മല്‍ബൂനേം വിശ്വസിച്ചൂടാ. . . �
സാധാരണ പെര്‍ഫ്യൂം വാങ്ങുമ്പോള്‍ സ്‌പ്രേ തെരഞ്ഞെടുക്കാറുള്ള മല്‍ബൂനെ തൈലത്തിന്റെ മഹിമ പറഞ്ഞ് ഒരു മല്‍ബുക്കുട്ടി കുപ്പിയിലിറക്കിയതായിരുന്നു.
തൈലം വിരലിലാക്കി മണത്തപ്പോള്‍ അങ്ങനെ പാടില്ലെന്നു പറഞ്ഞു കൊണ്ട് അത് പുറംകൈയിലാക്കിയ ശേഷം കുപ്പായത്തില്‍ പുരട്ടേണ്ട രീതിയും ആ സെയില്‍സ് മാന്‍ തന്നെ പഠിപ്പിച്ചതാണ്.
പത്തോ പതിനഞ്ചോ റിയാല്‍ കൊടുത്തു വാങ്ങാവുന്ന സ്‌പ്രേ ഒഴിവാക്കി തൈലം വാങ്ങാന്‍ ഇരട്ടി റിയാലാണ് കൊടുത്തത്.
അത്തറ് കടയുടെ പോരിശ പറയുമ്പോള്‍ കുട്ടി മല്‍ബുവിന് നൂറു നാവായിരുന്നു.
കഥ മുഴുവന്‍ കേട്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനും കഴിഞ്ഞില്ല. രണ്ടു മല്‍ബുമാര്‍ കഠിനാധ്വാനത്തിലൂടെ സാധിച്ചെടുത്തതാണത്രേ ഈ അത്തര്‍ സാമ്രാജ്യം. എളിയ തുടക്കം. വീട്ടില്‍വെച്ച് ഭാര്യമാര്‍ കുപ്പിയില്‍ നിറച്ചുകൊടുത്തിരുന്ന അത്തര്‍ കൊണ്ടു നടന്ന് വിറ്റിരുന്നവര്‍. അവരുടെ സൗഹൃദവും വിശ്വാസ്യതയും ഇവര്‍ മല്‍ബുകള്‍ തന്നെയോ എന്നു പോലും സംശയിക്കത്തക്ക നിലയിലായിരുന്നു. ഇപ്പോള്‍ കടകള്‍ നിരവധി. നൂറുകണക്കിനു ജോലിക്കാര്‍.
കടയില്‍ മല്‍ബുവാണെങ്കില്‍ ഒറിജിനല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്‌ക്കു ലഭിക്കുമെന്ന ധാരണ തെറ്റാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞ സംഭവം.
ങാ പോട്ടെ, അവരു നന്നാവട്ടെയെന്ന ആത്മഗതത്തോടെ മല്‍ബു ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി ഇസ്‌തിരി ചുളിഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്തി.
പ്രിയപ്പെട്ട സര്‍പ്പീലേക്കുള്ള വാരാന്ത്യ യാത്രയാണ്. പല നഗരങ്ങളിലും ഷറഫിയ ഉണ്ടെങ്കിലും ജിദ്ദയില്‍ ഇത് മല്‍ബൂന്റെ സ്വന്തം `സര്‍പ്പി'യാണ്. ആഴ്‌ചയിലൊരിക്കല്‍ അവിടെ ചെന്നില്ലെങ്കില്‍, അണിഞ്ഞൊരുങ്ങി ഇതാ ഇവിടെ ഒരു ഉരുപ്പടി എന്ന പോലെ നിന്നില്ലെങ്കില്‍, ഷര്‍ട്ടിനെ കുറിച്ചും പാന്റ്‌സിനെ കുറിച്ചും നാലു പേരൊന്ന് കേമം പറഞ്ഞില്ലെങ്കില്‍ അടുത്തയാഴ്‌ച മുഴുവന്‍ മല്‍ബൂന് ദഹനക്കേടാണ്. മല്‍ബൂന് സര്‍പ്പി പോലെ ഫില്‍ബൂനും ബംഗ്ലൂവിനുമൊക്കെ ഈ മഹാ നഗരം തുരുത്തുകളൊരുക്കിയിട്ടുണ്ട്. പ്രവാസ ജീവിതത്തിലെ കയ്‌പുകള്‍ ഇറക്കിവെക്കാന്‍.
സമയം വൈകിയോ എന്നു വാച്ചില്‍ നോക്കി സംശയിച്ചുകൊണ്ട് മല്‍ബു രണ്ട് റിയാല്‍ ബസിനു കൈനീട്ടി. ഷര്‍ട്ടിന്റെ ഇസ്‌തിരി ചുളിയാതിരിക്കാന്‍ ഇരട്ടി ശ്രദ്ധയോടെ ബസില്‍ കയറിയ മല്‍ബു ആദ്യം കണ്ട സീറ്റില്‍ തന്നെ എവിടെയും തട്ടാതെ ഇരുന്നു. ഇനിയും കയറുന്നവര്‍ ശല്യം ചെയ്യാതെ പിറകോട്ടോ മുമ്പോട്ടോ പോകണേ എന്ന പ്രാര്‍ഥനയോടെ.
മുമ്പിലും പിറകിലും ഇരിക്കുന്നതെല്ലാം മല്‍ബുകള്‍ തന്നെയെങ്കിലും പരിചിത മുഖങ്ങളൊന്നുമില്ല. തുറിച്ചു നോക്കിയ ഒരാളെ തിരിച്ചും തുറിച്ചു നോക്കി.
ഡ്രൈവര്‍ ഇടക്കിടെ തിരിഞ്ഞു നോക്കി അറബിയില്‍ പറയുന്നുണ്ട്. ഇത്രയും വര്‍ഷായിട്ടും ബോസ് പോലും തന്നോട് അറബിയില്‍ പറഞ്ഞിട്ടില്ലെന്ന ഗമയിലാണ് മല്‍ബുവിന്റെ ഇരിപ്പ്. ഇടതു വശത്തെ ഒഴിഞ്ഞ സീറ്റില്‍ നീങ്ങിയിരിക്കാനാണ് ഡ്രൈവര്‍ പറയുന്നതെന്ന് മനസ്സിലായിട്ടും തിരിയാതെ പോലെ ഇരുന്നു. എല്ലാ സീറ്റിലും ആളായാല്‍ വേണമെങ്കില്‍ നീങ്ങാമെന്ന് മനസ്സില്‍ കരുതുകയും ചെയ്‌തു.
പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. ബസ് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയ ഡ്രൈവര്‍ പാഞ്ഞെത്തി മല്‍ബുവിന്റെ മുഖത്ത് രണ്ടടി. കുറെ നേരായില്ലേ തന്നോട് നീങ്ങിയിരിക്കാന്‍ പറയുന്നതെന്ന ഗര്‍ജനവും.
മൂന്നാമതും അടിക്കാന്‍ ഉയര്‍ത്തിയ ഡ്രൈവറുടെ കൈ മറ്റേതോ ദേശക്കാരനാണ് പിടിച്ചത്. സര്‍പ്പീലെത്താന്‍ സമയം വൈകിയല്ലോ എന്ന ചിന്തയിലായിരുന്നു ബസിലുണ്ടായിരുന്ന മറ്റു മല്‍ബുകളെല്ലാം.
രണ്ടു റിയാല്‍ ബസിലെ ഡ്രൈവറെയോ റിയാല്‍ വാങ്ങാന്‍ മുന്‍ സീറ്റിലിരിക്കുന്ന സഹായിയെയോ
ഒരിക്കലും പ്രകോപിപ്പിക്കരുതെന്ന് അവര്‍ക്കൊക്കെ അറിയാം.
Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 17, 2009
മല്‍ബു ജയിച്ചു, കഷ്‌ടംസ് തോറ്റു
കഷ്‌ടംസുകാര്‍ യാചിക്കാറുണ്ടോ?
അതാരാ കഷ്‌ടംസുകാര്‍?
ഗള്‍ഫുകാരന്‍ പാടുപെട്ട് നിറച്ചുകൊണ്ടു പോകുന്ന പെട്ടിക്കായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്ന കശ്‌മലന്മാര്‍.
ഓ കസ്റ്റംസുകാര്‍.
കേന്ദ്ര സര്‍ക്കാരില്‍നിന്ന് മോശമല്ലാത്ത ശമ്പളം പറ്റുന്നത് പോരാഞ്ഞിട്ട്, നാടും കുടുംബവും വിട്ട് മരുഭൂമിയിലെത്തി കഷ്‌ടപ്പെടുന്നവരോട് യാചിക്കുന്ന ഇവരെ കുറിച്ച് കഷ്‌ടം എന്നല്ലാതെ എന്താ പറയാ. ക എന്നല്ല, ദീര്‍ഘം കൂട്ടി കാ എന്നാണ് ശരിക്കും പറയേണ്ടത്.
എന്നാല്‍ കേട്ടോളൂ ഒരു കഥ.
കൊണ്ടോട്ടിക്കാരനായ ഒരു മല്‍ബൂനെ തേടി ഈയിടെ ഒരു കസ്റ്റംസ് ഓഫീസര്‍ക്ക് പുരയില്‍ പോകേണ്ടിവന്നു.
അതെന്താ, ഇപ്പോള്‍ റെയ്‌ഡിന്റെ കാലമാണല്ലോ, അല്ലേ.
അതൊന്നും അല്ല, കര്‍മഫലം തന്ന്യാ കാരണം.
ആരുടെ കര്‍മം? കര്‍മം ചെയ്യാന്‍ വിധിക്കപ്പെട്ടവനാണല്ലോ പ്രവാസി മല്‍ബു.
മല്‍ബൂന്റെ കര്‍മമല്ല, ഇത് ഓഫീസറുടെ കര്‍മം തന്ന്യാ.
തോക്കില്‍ കയറി വെടിവെക്കുന്ന സാധാരണ മല്‍ബുവാകാതെ, മുഴുവന്‍ കേള്‍ക്ക്.
രണ്ട് ഡസന്‍ ഓട്‌സ് കൊണ്ടുപോയതായിരുന്നു നമ്മുടെ കൊണ്ടോട്ടിക്കാരന്‍ മല്‍ബു. പ്രമേഹ രോഗിയായ ബാപ്പയെ ശുശ്രൂഷിക്കാനുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ ഭക്ഷണമായ ഓട്‌സല്ലതെ മറ്റു സാധനങ്ങളൊന്നും കൊണ്ടുപോയിരുന്നുമില്ല.
കൈയിലുള്ള റിയാല്‍ തന്ന് വേഗം പോയിക്കോളൂ എന്ന കസ്റ്റംസ് പല്ലവി എല്ലാ യാത്രയിലും കേള്‍ക്കാറുണ്ടെങ്കിലും ഇത്തവണ വിചാരണയും കുറിപ്പടി തയാറാക്കലുമൊക്കെ നേരിടേണ്ടിവന്നു.
ഇതെന്തിനാ ഇത്രയും ഓട്‌സ് കൊണ്ടുപോകുന്നത്? കച്ചവടമുണ്ടാകും അല്ലേ?
അയ്യോ, ഇതെന്റെ ഭക്ഷണമാ. മറ്റൊന്നും എനിക്ക് കഴിക്കാന്‍ പാടില്ല. മടങ്ങുന്നതുവരെ ഇതുകൊണ്ട് ഒപ്പിക്കണം.
രക്ഷപ്പെടാനായി ബാപ്പയുടെ കാര്യം മാറ്റിവെച്ച് മല്‍ബു ഒന്നു കാച്ചിനോക്കി.
എന്താ അവിടെ ജോലി?
കൂലിപ്പണിയാണേ. ഇവിടെ ഗതി കിട്ടാഞ്ഞിട്ട് പോയതാ. അവിടെ കിട്ടിയതും കൂലിപ്പണി തന്നെ.
ഇംപോര്‍ട്ടിംഗ് ലൈസന്‍സ് ഉണ്ടോ?
അതെന്തിനാ സാറേ...?
ലൈസന്‍സില്ലാതെ ഇത്രയും സാധനം കൊണ്ടുപോകാന്‍ പാടില്ല എന്നറിയില്ലേ?
കസ്റ്റംസ് ഓഫീസര്‍ നീളമുള്ള പേപ്പറെടുത്ത് മല്‍ബൂന്റെ പേരെഴുതി.
അയ്യോ. ഇതാര്‍ക്കും കൊടുക്കാനൊന്നും അല്ല. ക്ക് തന്നെ കഴിക്കാനാ.
എന്നു പറഞ്ഞോണ്ട് ബോര്‍ഡിംഗ് പാസ് കഷ്‌ണത്തിന്റെ മറുഭാഗത്ത് മല്‍ബു കസ്റ്റംസ് ഓഫീസറുടെ പേരും എഴുതി.
സു...
വേണോങ്കില്‍ പാസ്‌പോര്‍ട്ടില്‍ എഴുതിക്കോളൂ സാറേ. ഞാന്‍ തിരിച്ചുവരുമ്പോള്‍ കഴിച്ച ഓട്‌സിന്റെ ടിന്‍ മുഴുവന്‍ കൊണ്ടുവരാം.
സ്വര്‍ണവും ഇലക്‌ട്രോണിക് സാധനങ്ങളുമൊക്കെ കൊണ്ടുപോകുമ്പോള്‍ എഴുതാറുണ്ടല്ലോ അതു പോലെ.
അതൊന്നും പറ്റില്ല. ഫൈനടച്ച് സാധനം കൊണ്ടുപോയിക്കോളൂ.
അപ്പോഴാണ് പേരെഴുതിയെടുത്തത് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടത്.
അതന്തിനാ നീ എന്റെ പേരെഴുതിയത്?
അതെന്താ സാറേ. അറിയാന്‍ വേണ്ടി തന്നെയാണല്ലോ ഇത്ര നന്നായി ബാഡ്‌ജില്‍ പേര് എഴുതിവെച്ചിരിക്കുന്നത്.
വാദവും മറുവാദവും മുറുകിയപ്പോള്‍ പിന്നില്‍ രണ്ടുമൂന്ന് ഇരകള്‍ കാത്തുനില്‍പുണ്ടായിരുന്നു.
ഒന്നും തടയില്ലെന്ന് തോന്നിയ ഓഫീസര്‍ വെറുതെ വിടാനൊരുങ്ങിയ മല്‍ബു പോകാന്‍ ഒരുക്കമല്ലായിരുന്നു.
അങ്ങനെയങ്ങ് പോകാന്‍ പറ്റില്ല സാറേ.
കേന്ദ്ര സര്‍ക്കാരിന്റെ കടലാസില്‍ അങ്ങ് എന്റെ പേരെഴുതിയത് കാന്‍സല്‍ ചെയ്യാതെ പോകാനൊക്കൂല.
അതൊക്കെ ഞാന്‍ നോക്കിക്കോളും. വേഗം സ്ഥലം കാലിയാക്കിയാട്ടെ.
ഇല്ല സാര്‍. അത് റദ്ദാക്കി കോപ്പി കിട്ടാതെ പോകൂല്ല. നിങ്ങള്‍ അവിടെ എന്തൊക്കെയാണ് എഴുതി ചേര്‍ക്കുകയെന്ന് ആര്‍ക്കാ നിശ്ചയം.
പേടിക്കേണ്ട. അത് ഞാന്‍ കാന്‍സല്‍ ആക്കിക്കൊള്ളാം.
അതെങ്ങന്യാ സാറേ. വെറുമൊരു കൗണ്ടര്‍ ഉദ്യോഗസ്ഥനായ നിങ്ങള്‍ക്ക് അത് കാന്‍സലാക്കാന്‍ പറ്റ്വോ. കലക്‌ടര്‍ തന്നെ കാന്‍സല്‍ ചെയ്‌ത് സീല്‍വെച്ചുള്ള കോപ്പി കിട്ടിയാലേ ഞാന്‍ പോകൂ.
ഓഫീസറുടെ പക്കലുള്ളത് വ്യാജ കടലാസാണെന്ന് ബോധ്യപ്പെട്ട മല്‍ബു വിടാന്‍ ഭാവമില്ല.
ഒന്നു ചോദിച്ചോട്ടെ, അതെങ്ങന്യാ വ്യാജനാണെന്ന് മല്‍ബൂന് ബോധ്യായത്.
സീരിയല്‍ നമ്പരൊന്നും ഇല്ലാത്ത വ്യാജ പേപ്പറിലെഴുതിയാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ ഗള്‍ഫുകാരെ വിരട്ടി സംതിങ്ങ് നേടാറുള്ളതെന്ന് മല്‍ബു പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. പേപ്പറില്‍ നോക്കിയപ്പോള്‍ സീരിയല്‍ നമ്പറില്ല.
ശരി, എന്നിട്ടെന്തുണ്ടായി?
ബഹളം കേട്ട് ഉദ്യോഗസ്ഥനെ സഹായിക്കാനൊരാളെത്തി.
വീട്ടില്‍ പോണ്ടേ, കോംപ്രമൈസ് ആക്കിക്കൂടേ?
ഇല്ല, എനിക്ക് തീരെ തിരക്കില്ല. ഇവിടെ അടുത്താ സാറേ വീട്. എത്ര സമയവും കാത്തുനില്‍ക്കാം. കാന്‍സല്‍ ചെയ്‌ത് കലക്‌ടര്‍ ഒപ്പിട്ട കടലാസില്ലാതെ പോകുന്ന പ്രശ്‌നമില്ല.
കഥാനായകന്‍ കടലാസുമെടുത്ത് കലക്‌ടറേയും തേടി പോയി.
രക്ഷയില്ല സാറേ, കലക്‌ടര്‍ കാര്‍ഗോ നോക്കുകയാ. തിരക്ക് ഇപ്പോഴൊന്നും തീരില്ല.
ഇങ്ങോട്ടുള്ള സാറേ വിളി കേട്ടപ്പോള്‍ മല്‍ബൂന് കുളിരുകോരി.
ന്നാല് ഒരു കാര്യം ചെയ്യാം. നിങ്ങളെ ഐഡന്റിറ്റി കാര്‍ഡ് എന്റെ കൈയില്‍ താ. വൈകിട്ട് കാന്‍സല്‍ ചെയ്‌ത ഫോറം തന്നാല്‍ മടക്കിത്തരാം.
അയ്യോ അതൊന്നും പാടില്ല സാറേ. ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ ഇതിന്റെ കോപ്പി തരാം. കാന്‍സല്‍ ചെയ്‌ത കടലാസ് വൈകിട്ട് വീട്ടിലെത്തിച്ചുതരാം.
മല്‍ബു വഴങ്ങി.
അങ്ങനെ വൈകിട്ട് മല്‍ബൂനെ തേടിയെത്തിയ ഓഫീസര്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സങ്കടക്കഥയഴിച്ചു.
25 കൊടുത്താ സാറേ ഇങ്ങോട്ട് മാറിയത്. അഞ്ച് വര്‍ഷമേ കിട്ടൂ. അതിനിടയില്‍ എന്തെങ്കിലുമൊക്കെ ഒപ്പിക്കണമെങ്കില്‍ ഇതൊന്നും ഇല്ലാതെ പറ്റില്ല.
25,000 ആണോ 25 ലക്ഷമാണോ കൊടുത്തതെന്നൊന്നും പാവം മല്‍ബു ചോദിക്കാന്‍ പോയില്ല.
അതൊക്കെ വലിയ വലിയ കാര്യമല്ലേ?

ഫ്രീ വിസക്കാര്‍ പൂച്ചേനെ മ്‌ണുങ്ങൂല
ആരെന്തൊക്കെ പറഞ്ഞാലും ഫിലിബിയോട് മല്‍ബൂന് അത്രയൊന്നും മമതയില്ല. കാരണങ്ങള്‍ പലതുണ്ടെങ്കിലും പൂച്ചേനെ തിന്നാളുന്നത് അവയിലൊന്നാണ്. റോഡില്‍നിന്ന് പിടിച്ചുകൊണ്ടു പോയി പൂച്ചേനെ ശരിയാക്കി മിണുങ്ങുന്നത് നേരിട്ട് കണ്ടിട്ടില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് മല്‍ബൂനിഷ്‌ടം. ഖുമാം പെട്ടിക്കരികില്‍നിന്ന് പിടിച്ചുകൊണ്ടുപോകുന്ന പൂച്ചയെ അവര്‍ അരുമയായി വളര്‍ത്തുകയാണോ എന്നൊന്നും ആരും നോക്കാന്‍ പോയിട്ടില്ല. സാധാരണ കാണുന്ന പൂച്ചകളെ കാണുന്നില്ലെങ്കില്‍ അവയെയൊക്കെ മിണുങ്ങിക്കളഞ്ഞു എന്നാണ് വിചാരം. മുല്‍ബൂന്റെ ഓരോ കാര്യം.
ഫില്‍ബികളേക്കാളും അറബികള്‍ മല്‍ബൂനെ ഇഷ്‌ടപ്പെടുന്നൂന്ന് പറഞ്ഞാലും ശരിയാകില്ല. ജോലിക്കാരായി ഫില്‍ബികളെ തന്നെ വേണമെന്ന് ശഠിക്കുന്ന അറബികളും ധാരാളം. ഫില്‍ബികളെ കുറിച്ചുള്ള ദുഷ്‌ചിന്തകള്‍ക്ക് ഇതും ഒരു കാരണമാണ്. പല സ്ഥലങ്ങളിലും ഫിലിബൈസേഷന്‍ എന്ന ഫിലിബിവല്‍കരണം നടക്കുന്നതില്‍ മല്‍ബു ഖിന്നനാണ്.
മല്‍ബുവിനെ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന ഒരു കൂട്ടരുണ്ട്. ഫ്‌ളാറ്റുടമകള്‍. ഹിന്ദികളില്‍തന്നെ മല്‍ബുവിനെ തേടിപ്പിടിച്ച് ഫ്‌ളാറ്റ് വാടകക്ക് നല്‍കാന്‍ അവര്‍ ഉത്സാഹിക്കുന്നു. വെള്ളം അല്‍പം ഉപയോഗിച്ചാലും തീയതിക്കു മുമ്പേ വാടക എത്തിക്കുന്നവരാണവര്‍. വെള്ളം അധികം ഉപയോഗിച്ചാലെന്താ. കൂടുതല്‍ വേണ്ടി വരുന്ന വെള്ളത്തിന് അവരോട് തന്നെ പണം വാങ്ങണം.
ഫലിബികളാണെങ്കില്‍ ഒരാള്‍ക്ക് മുറി കൊടുത്താല്‍, പിന്നെ കൂട്ടമായി, പാട്ടായി, ബഹളമായി. തലവേദന ഒഴിയൂല്ല.
പണിയെടുക്കാന്‍ ഫിലിബികളെ തന്നെ വേണൊന്ന് ശഠിക്കുന്നതിന്റെ ഗുട്ടന്‍സെന്താ. മല്‍ബുവിനെ പോലെ ഒന്നും ഒന്നരയും കൊടുത്ത് ഫ്രീ വിസയെന്ന് നമ്മളും അങ്ങനയൊന്ന് ഇല്ലെന്ന് മറ്റുള്ളവരും പറയുന്ന സ്വതന്ത്ര വിസയിലെത്തുന്ന ഫിലബികള്‍ വളരെ കുറവാണ്. ജോലിയും കൂലിയും ആനുകൂല്യങ്ങളുമൊക്കെ പറഞ്ഞുറപ്പിച്ചേ അവരിങ്ങെത്തു. അവരുടെ എംബസി അങ്ങനെ മാത്രമേ സമ്മതിക്കൂ എന്നും പറയണം. അതേക്കാളും വലിയ നൂറുകൂട്ടം കാര്യങ്ങളുള്ളതിനാല്‍ മല്‍ബൂന്റെ എംബിസക്ക് അതിനൊക്കെ നേരം കുറവാ.
കൂലിക്കഫീലുമാരും അവര്‍ വഴി കാശുണ്ടാക്കുന്ന ഏജന്റുമാരുമാണ് മല്‍ബുവിന് സ്വന്തം എംബസി.
കിട്ടിയാലും ഇല്ലെങ്കിലും ഈ വിസ സര്‍വീസിന് ഒരിക്കലും തളര്‍ച്ച നേരിട്ടിട്ടില്ല. നഗരങ്ങളിലില്ലെങ്കില്‍ വിദൂര ഗ്രാമങ്ങളില്‍നിന്നു പോലും വിസ തരപ്പെടുത്തി മല്‍ബുവിന് അനന്ത സാധ്യതകള്‍ തുറക്കാന്‍ അവര്‍ റെഡിയാണ്.
വിസ കിട്ടിയില്ലെങ്കിലെന്താ ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് അല്ലെങ്കില്‍ ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ കാശ് തിരികെ കിട്ടും. വിസക്കച്ചവടത്തിന്റെ മറവില്‍ മല്‍ബുവിനെ പിഴിയാന്‍ അങ്ങനെയുമുണ്ട് വഴികള്‍.
പണത്തിനു മുട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ബഖാല തുടങ്ങാന്‍ ചില വമ്പന്മാര്‍ ആശ്രയിക്കുന്ന മാര്‍ഗമായിട്ടുണ്ട് വിസക്കച്ചവടം. നാട്ടില്‍ വിസക്കുവേണ്ടി കാത്തിരിക്കുന്ന കുടുംബക്കാരുടെ സമ്മര്‍ദം മല്‍ബുവിനെ കെണിയില്‍ ചാടിക്കുന്നു. എജന്റ് പണം വാങ്ങി ബിസിനസ് തുടങ്ങുകയായിരുന്നുവെന്ന് മല്‍ബൂന് കത്തുമ്പോഴേക്കും അഞ്ചോ ആറോ മാസം കഴിഞ്ഞിരിക്കും.
വിസ ശരിയായില്ലട്ടോ.. അയാള്‍ പറ്റിച്ചതാ. ഏതായാലും നിന്റെ കാശ് എവിടെയും പോകില്ല. ആയുസ്സുണ്ടെങ്കില്‍ തിരിച്ചുതരുമെന്ന വാക്കുകളില്‍ വിശ്വസിച്ച് വലയുന്ന എത്രയെത്ര പേര്‍.
ശരിക്കും പറഞ്ഞാല്‍ ഫിലിബിയെ കണ്ടു പഠിക്കേണ്ടവനാണ് മല്‍ബു. എന്‍ജിനീയറാവണമെങ്കില്‍ സിഗരറ്റ് വലിക്കണമെന്ന് കരുതുന്നതു പോലെ തന്നെയാണ് ടെക്‌നിക്കല്‍ ജോലികള്‍ക്ക് ഫിലിബി തന്നെ വേണമെന്ന അറബികളുടെ വിശ്വാസം.
ഫിലിബി ടെക്‌നീഷ്യനുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ താനേ വന്നുകൊള്ളുമെന്ന് കരുതുമ്പോള്‍ അവിടെ താനേ ഉയരുന്നു വില.
ജോലിക്കെത്തി അടുത്ത മാസം തന്നെ ശമ്പള വര്‍ധന ആവശ്യപ്പെടാന്‍ കഴിയുന്നു ഫില്‍ബിക്ക്. ഇല്ലെങ്കില്‍ തിരികെ പോയിക്കൊള്ളാമെന്നു പറയുന്നതിനുമുണ്ടൊരു ഗമ.
ശമ്പളം കൂട്ടാതെ പറഞ്ഞുവിട്ടാല്‍ നഷ്‌ടം ആര്‍ക്കാ. ചോദിച്ചു വാങ്ങാനും തൊഴിലുടമയെ വരച്ചവരയില്‍ നിറുത്താനും കഴിയുന്നു ഫിലിബിക്ക്. ഫ്രീ വിസയില്‍ എത്തി തലവിധി കണ്ടെത്തിയ മല്‍ബൂന് പൂച്ചേനെ മിണുങ്ങാന്‍ മാത്രമല്ല, പൂച്ചക്ക് മണി കെട്ടാന്‍ പോലും സമയമില്ല.

Subscribe to:
Posts (Atom)